Image

മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാള്‍ ഡിസംബര്‍ 12ന്

ജീമോന്‍ റാന്നി Published on 08 December, 2015
മാര്‍ ബര്‍ണബാസ് തിരുമേനിയുടെ  ശ്രാദ്ധപ്പെരുന്നാള്‍ ഡിസംബര്‍ 12ന്
ഹൂസ്റ്റണ്‍ : പുണ്യജീവിതംകൊണ്ട് ദൈവത്തിന് ഇഷ്ടനായി തീരുകയും ലാളിത്യം നിറഞ്ഞ പ്രാര്‍ത്ഥനാ ജീവിതത്താല്‍ സഭയെ വഴിനടത്തുകയും ചെയ്യുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ മൂന്നാം ശ്രാദ്ധപ്പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആഭിമുഖ്യത്തില്‍ കൊണ്ടാടുന്നു.

1924 ഓഗസ്റ്റ് 9ന് വെങ്ങോല കല്ലറയ്ക്കപ്പറമ്പില്‍ കുരുവിളയുടെയും മറിയാമ്മയുടെയും പുത്രനായി അവരോധിക്കപ്പെട്ട്, അങ്കമാലി, കോട്ടയം ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായെയും, 1985 ഇടുക്കി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായും സേവനമനുഷ്ഠിച്ചു. 1992 മുതല്‍ അവിഭക്ത അമേരിക്കന്‍ ഭദ്രാസനത്തിന്റെയും  തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപനായും സഭ സേവനം ചെയ്തു. 2011 ല്‍ സ്വസ്ഥാനത്തു നിന്നു വിരമിച്ചു പാമ്പാടി ദയറായില്‍ വിശ്രമജീവിതം നയിച്ചു വരുമ്പോള്‍ 2012 ഡിസംബര്‍ 9 ന് കാലം ചെയ്തു. വളയം ചിറങ്ങര സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ കബറടക്കി.

ശ്രാദ്ധപ്പെരുന്നാള്‍ ശുശ്രൂഷകള്‍ ഡിസംബര്‍ 12ന് ശനിയാഴ്ച 9ന് ഭദ്രാസന
ആസ്ഥാനമായ ഊര്‍ഗ്ലം അരമന ചാപ്പലില്‍ നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബാനയിലും പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനയിലും ഹൂസ്റ്റണിലെ എല്ലാ വിശ്വാസികളും നേര്‍കാഴ്കചകളില്‍ സംബന്ധിക്കണമെന്നും. ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഡിസംബര്‍ 13ന് പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന നടത്തണമെന്ന് ഭദ്രാസന മെത്രാപ്പോലീത്താമാര്‍ യൗസേബിയോസ് കല്പനയിലൂടെ അറിയിച്ചുയെന്ന് ഭദ്രാസന പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അരമന മാനേജര്‍ ഫാ. മിര്‍ഗിസ് തോമസ്(സന്തോഷച്ചന്‍) - 713-302-4931

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

മാര്‍ ബര്‍ണബാസ് തിരുമേനിയുടെ  ശ്രാദ്ധപ്പെരുന്നാള്‍ ഡിസംബര്‍ 12ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക