Image

ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍

ജോയ് തുമ്പമണ്‍ Published on 08 December, 2015
ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ ഐക്യ കൂട്ടായ്മയായ ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 ശനിയാഴ്ച വൈകീട്ട് 6.30 ആരംഭിക്കും. 20-ാം തീയ്യതി രാവിലെ 9 മണിയ്ക്കു സംയ്ക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. വിവിധ സഭകളുടെ പാസ്റ്റര്‍മാരും പ്രതിപുരുഷന്മാരും നേതൃത്വം നല്‍കും. പ്രധാന പ്രാസംഗീകനായി പാസ്റ്റര്‍ സ്റ്റീവ് ജോര്‍ജ്ജ്, ന്യൂഡല്‍ഹി എത്തിച്ചേരും.

യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരേ സമയം മീറ്റിംഗുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റര്‍ ലിബിന്‍ ഏബ്രഹാം യുവജന മീറ്റിംഗുകളില്‍ പ്രസംഗിക്കും. ഡോ.കെ.സി.ചാക്കോ പ്രസിഡന്റ്, ബേബി കുര്യന്‍ സെക്രട്ടറി, ജോണ്‍ മാത്യു ട്രഷറാര്‍, ജോയി തുമ്പമണ്‍ പബഌസിറ്റി, ഡോ.മനു ചാക്കോ യൂത്ത് കോര്‍ഡിനേറ്റര്‍, പാസ്റ്റര്‍ റോയിമോന്‍ കോശി  സോം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.
വിലാസം: ഐ.പി.സി. ഹെബ്രോണ്‍, 4660 സൗത്ത് പാര്‍ക്ക് വേ ഈസ്റ്റ്, ടെക്‌സസ് 77048.

കൂടുതല്‍ വിവരങ്ങള്‍ക്കു ബേബി കുര്യന്‍ -832 603 1444

വാര്‍ത്ത : ജോയി തുമ്പമണ്‍

ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക