Image

ന്യൂയോര്‍ക്കില്‍ ക്‌നാനായ ഇടവക വാര്‍ഷികം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സാബു തടിപ്പുഴ Published on 08 December, 2015
ന്യൂയോര്‍ക്കില്‍ ക്‌നാനായ ഇടവക വാര്‍ഷികം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്റ് സ്റ്റീഫന്‍ ഇടവകയുടെ മൂന്നാമത് വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക- കാനഡ എക്‌സാര്‍ക്ക് തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയാണ് മുഖ്യാതിഥി.

ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും, വേദപാഠം കുട്ടികളുടെ സ്റ്റേജ്‌ഷോയും ഉണ്ടായിരിക്കും. കുട്ടികളുടെ കലാപരിപാടികളുടെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് ലിസി വട്ടക്കളവും ആനി നെടുംതുരുത്തിയുമാണ്.

പരിപാടികള്‍ക്ക് വികാരി ഫാ. ജോസ് തറയ്ക്കല്‍, സെക്രട്ടറി ജോസ് കോരക്കുടിലില്‍, ഷിനോ മറ്റം, ജയിംസ് നികര്‍ത്തില്‍, തങ്കച്ചന്‍ നെടുംതൊട്ടി, മാത്യു വട്ടക്കളം, സിറില്‍ ഇലയ്ക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു. ഇടവക തലത്തില്‍ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് അഭിവന്ദ്യ തിരുമേനി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. 12-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക