Image

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ആദ്യമായി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 09 December, 2015
സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ആദ്യമായി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു
സാന്‍ അന്റോണിയോ: സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഇദംപ്രഥമമായി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു. വൈകുന്നേരം 7 മണിക്ക് ദിവ്യബലിയോടും ആരാധനയോടുംകൂടിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. തരുണ്‍ കാരക്കാട്ട് ആഘോഷപരിപാടിയെക്കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി.

വികാരി ഫാ. ബിനോയി നല്‍കിയ താങ്ക്‌സ് ഗിവിംഗ് സന്ദേശത്തില്‍ അവസാനത്തെ അത്താഴവും താങ്ക്‌സ് ഗിവിംഗ് ഡിന്നറും തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ച് സംസാരിക്കുകയും ടര്‍ക്കി മുറിച്ച് ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. എബി തോമസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇടവകാംഗങ്ങള്‍ എല്ലാവരും ഈ ദിവസം കൊണ്ടുവന്ന വിഭവസമൃദ്ധമായ താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ ആസ്വദിച്ചു. വിനു മാവേലില്‍ അറിയിച്ചതാണിത്.
സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ആദ്യമായി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചുസാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ആദ്യമായി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചുസാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ആദ്യമായി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചുസാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ആദ്യമായി താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക