Image

മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മ്മ കൊണ്ടാടുന്നു

അബ്രഹാം തോമസ്‌ Published on 09 December, 2015
മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മ്മ കൊണ്ടാടുന്നു
ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അവിഭക്ത അമേരിക്കന്‍ ഭദ്രാസനത്തിന്റെയും തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെയും മെത്രാപ്പോലീത്ത ആയിരുന്ന, കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ മൂന്നാം ഓര്‍മ്മ പെരുന്നാള്‍ ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 13 ഞായറാഴ്ച കൊണ്ടാടുന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വികാരി ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, ഫാ. മാറ്റ് അലക്‌സാണ്ടര്‍, തുടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിക്കുന്നതാണ്.

വിവരങ്ങള്‍ക്ക് ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍-972-523-9656, ബാബു ഫിലിപ്പോസ്(ട്രസ്റ്റി)-469-879-3201, ഏബ്രഹാം പി. മത്തായി(സെക്രട്ടറി)-214-801-6228.

ഡാലസ് സെന്റ് തോമസ് പള്ളിയുടെ വിലാസം-9414 ഷൈലോറോഡ്, ഡാലസ് ടെക്‌സസ് 75228

മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മ്മ കൊണ്ടാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക