Image

സുരക്ഷിതമില്ലാത്തെ അബോര്‍ഷന്‍ പെരുകുന്നതായി റിപ്പോര്‍ട്ട്‌

Published on 19 January, 2012
സുരക്ഷിതമില്ലാത്തെ അബോര്‍ഷന്‍ പെരുകുന്നതായി റിപ്പോര്‍ട്ട്‌
ജനീവ: ലോകത്ത്‌ സുരക്ഷിതമല്ലാത്തതും അശാസ്‌ത്രീയവുമായ അബോര്‍ഷനുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ)യുടെ റിപ്പോര്‍ട്ട്‌.

1995ലെ കണക്കുകള്‍ പ്രകാരം ഇതു 44 ശതമാനം ആയിരുന്നപ്പോള്‍ 2008ല്‍ ഇതു 49 ശതമാനമായി. ലക്ഷക്കണക്കിന്‌ സ്‌ത്രീകളില്‍ ഇത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്‌ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവാനന്തര മരണങ്ങള്‍ ഇതുമൂലം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം ആയിരം സ്‌ത്രീകളില്‍ 28 എന്ന കണക്കിലാണ്‌ ഗര്‍ഭച്ഛിദ്രങ്ങളുടെ തോതെങ്കിലും പ്രത്യേക പരിശീലനമോ നിയമാനുമതിയോ കൂടാതെ ഗര്‍ഭച്ഛിദ്രത്തിനു വിധേയരാകുന്നവരുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധനവാണുണ്‌ടായിരിക്കുന്നത്‌.

1995ല്‍ ലോകത്താകെ 4.55 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2003ല്‍ ഇത്‌ 4.16കോടിയായി കുറഞ്ഞു. അതേസമയം സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിനെതിരെ പലരാജ്യങ്ങളിലും നിലനില്‍ക്കുന്ന കര്‍ശന നിയമങ്ങളും ശിക്ഷകളുമാണ്‌ പല സ്‌ത്രീകളെയും അശാസ്‌ത്രീയവും സുരക്ഷിതമല്ലാത്തതുമായ മാര്‍ഗങ്ങള്‍ ഇതിനായി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്‌. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത ദരിദ്ര രാജ്യങ്ങളിലെ സ്‌ത്രീകളാണ്‌ കൂടുതലും ഇത്തരം പ്രാകൃത മാര്‍ഗങ്ങള്‍ തേടുന്നത്‌. ആഫ്രിക്കയില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രങ്ങളില്‍ 97 ശതമാനവും അശാസ്‌ത്രീയ മാര്‍ഗങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷിതമില്ലാത്തെ അബോര്‍ഷന്‍ പെരുകുന്നതായി റിപ്പോര്‍ട്ട്‌സുരക്ഷിതമില്ലാത്തെ അബോര്‍ഷന്‍ പെരുകുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക