Image

ഒന്‍പത് വയ­സ്സു­കാ­രന്റെ കര­കാട്ടം അര­ങ്ങേറ്റം ഹൃദ­്യാ­നു­ഭ­വ­മായി (ശബ­രി­മല വിശേ­ഷ­ങ്ങള്‍)

അ­നില്‍ പെ­ണ്ണുക്കര Published on 10 December, 2015
ഒന്‍പത് വയ­സ്സു­കാ­രന്റെ കര­കാട്ടം അര­ങ്ങേറ്റം ഹൃദ­്യാ­നു­ഭ­വ­മായി (ശബ­രി­മല വിശേ­ഷ­ങ്ങള്‍)
അയ്യ­പ്പ­സ­ന്നി­ധി­യില്‍ കോഴി­ക്കോട് കട­ലുണ്ടി സ്വ­ദേശി ശ്രീനാഥും സംഘവും അവ­തി­രി­പ്പിച്ച കര­കാട്ടം ഭക്തര്‍ക്ക് ഹൃദ­്യാ­നു­ഭ­വ­മായി. നാലാം ക്ലാസ്സു­കാ­ര­നായ ശ്രീനാ­ഥിന്റെ അര­ങ്ങേറ്റം കൂടി­യാ­യി­രുന്നു ഇത്. കട­ലുണ്ടി ഷാപ്പില്‍തൊടി വീ­ട്ടില്‍ ഷാജിയുടെ മക­നാ­ണ് ഈ കൊച്ചു മിടു­ക്കന്‍. പതി­ന­ഞ്ചംഗ സംഘ­മാണ് ശ്രീനാ­ഥി­നൊപ്പം സന്നി­ധാ­ന­ത്തെ­ത്തി­യ­ത്. കഠിന വ്രത­ത്തോടെ ഇരു­മു­ടി­ക്കെ­ട്ടു­മായി പമ്പ മുതലുള്ള ശര­ണ­പാ­ത­യില്‍ കര­കാട്ടം നട­ത്തി­യാണ് സംഘം എത്തി­യ­ത്. അച്ഛ­നായ ഷാജി തന്നെ­യാണ് ശ്രീനാ­ഥിന്റെ ഗുരു. 27 കൊല്ല­മായി കര­കാ­ട്ട­ക­ലാ­കാ­ര­നായ ഷാജിയും സുഹൃ­ത്തു­ക്ക­ളായ ഭാനു, ഷാനു എന്നി­വ­രുമാണ് കര­കാ­ട്ട­ത്തില്‍ ശ്രീനാ­ഥി­നൊ­പ്പ­മു­ള്ള­ത്. ഒപ്പം തകില്‍, നാദ­സ­്വര വിദ­്വാന്‍മാരും. അര­ങ്ങേ­റ്റ­ത്തിനു ശേഷം കര­കാ­ട്ട­സം­ഘ­ത്തിന് ശ്രീ ശാസ്താ എന്ന പേരും നിശ്ച­യി­ച്ചാണ് ശ്രീനാഥും കൂട്ടരും മല­യി­റ­ങ്ങി­യ­ത്.

അയ്യ­പ്പ­വി­ഗ്ര­ഹ­വു­മായി എട്ട്മാസം നടന്ന് മണി­സ­്വാ­മിയും ഭാര്യയും സന്നി­ധാ­നത്ത്


ഗംഗ, യമു­നാ,­കൃ­ഷ്ണ,­കാ­വേരി ഗോദാ­വ­രി, പമ്പ, തുട­ങ്ങിയ പുണ്യ നദി­ക­ളില്‍ ആറാ­ടിച്ച അയ്യപ്പ വിഗ്ര­ഹ­വു­മായി മുച്ചക്ര ഉന്തു­വ­ണ്ടി­യില്‍ കിലോ­മീ­റ്റ­റു­കള്‍ നഗ്ന­പാ­ദ­രായി താണ്ടി ദമ്പ­തി­കള്‍ സന്നി­ധാ­ന­ത്തെ­ത്തി. അയ്യപ്പ സേവാ­സംഘം ബംഗഌരൂ റൂറല്‍ ജില്ലാ യൂണി­യന്‍ സെക്ര­ട്ടറി എന്‍.പി മണി­സ­്വാമി (65) , ഭാര്യ സര­സ­്വതി (62) എന്നി­വ­രാണ് കാശി,­രാ­മ­മേ­ശ­്വ­രം, പാണ്ടി മല­യാളം താണ്ടി ശബ­രീശ സന്നി­ധി­യില്‍ ചൊവ്വാഴ്ച എത്തി­യ­ത്. മാന്നാര്‍ കൊരട്ടി അമ്പ­ല­ത്തില്‍ നിന്നും കഴിഞ്ഞ ഫെബ്രു­വരി 22 ന് പന്തളം രാജാവ് ഭദ്ര­ദീപം കൊളു­ത്തി അമ്പ­ല­പ്പുഴ ഗുരു­സ­്വാ­മി­യുടെ ആശീര്‍വാ­ദ­ത്തോടെ ആരം­ഭിച്ച യാത്ര എട്ട് മാസ­ങ്ങള്‍ക്ക് ശേഷം സന്നി­ധാ­ന­ത്തെത്തി­യ­പ്പോള്‍ അയ്യാ­യി­ര­ത്തില്‍ പരം കിലോ­മീ­റ്റ­റു­ക­ളാണ് ഇരു­വരും താണ്ടി­യ­ത്. ശ്രീ പത്മ­നാ­ഭ­സ­്വാമി ക്ഷേത്രം, രാമ­മേ­ശ­്വ­രം, മധുരൈ മീനാക്ഷി ക്ഷേത്രം, ആന്ധ്രാ­പ്ര­ദേ­ശിലെ ശ്രീശൈ­ലം, പുട്ട­പര്‍ത്തി, മധ­്യ­പ്ര­ദേ­ശിലെ മേഖാര്‍ മന്ദിരം കാശി തുടങ്ങി ആയി­ര­ത്തില്‍പ്പരം ക്ഷേത്ര­ങ്ങള്‍ സന്ദര്‍ശി­ച്ചാണ് ഇരു­വരും ശബ­രി­മ­ല­യിലെത്തി­യ­ത്. ഇംഗ്ലീ­ഷ്, മല­യാ­ളം, തെലു­ങ്ക്, കന്നട തുടങ്ങി വിവിധ ഭാഷ­കള്‍ അറി­യുന്ന സ്വാമി, താണ്ടിയ വഴി­ക­ളില്‍ അയ്യ­പ്പ­ധര്‍മ്മ പ്രചാ­ര­ണവും നട­ത്തി. റാന്നി ഇട­ക്കുളം സ്വ­ദേ­ശി­യായ മണി­സ­്വാമി 47 വര്‍ഷ­മായി ബാംഗ്ലൂ­രില്‍ സ്ഥിര­താ­മ­സ­മാ­ണ്. ശബ­രീ­ശന്റെ അനു­ഗ്ര­ഹവും വാങ്ങി മല­യി­റ­ങ്ങു­മ്പോള്‍ ദേശ­ങ്ങള്‍ താണ്ടിയ അയ്യ­പ്പ­വി­ഗ്രഹം മാന്നാര്‍ ക്ഷേത്ര­ത്തില്‍ കാശി മാതൃ­ക­യില്‍ ഒരു ഗോപുരം പണിത് അവിടെ സ്ഥാപി­ക്ക­ണ­മെ­ന്നാണ് മണി­സ­്വാ­മി­യുടെ ആഗ്ര­ഹം.
ഒന്‍പത് വയ­സ്സു­കാ­രന്റെ കര­കാട്ടം അര­ങ്ങേറ്റം ഹൃദ­്യാ­നു­ഭ­വ­മായി (ശബ­രി­മല വിശേ­ഷ­ങ്ങള്‍)ഒന്‍പത് വയ­സ്സു­കാ­രന്റെ കര­കാട്ടം അര­ങ്ങേറ്റം ഹൃദ­്യാ­നു­ഭ­വ­മായി (ശബ­രി­മല വിശേ­ഷ­ങ്ങള്‍)ഒന്‍പത് വയ­സ്സു­കാ­രന്റെ കര­കാട്ടം അര­ങ്ങേറ്റം ഹൃദ­്യാ­നു­ഭ­വ­മായി (ശബ­രി­മല വിശേ­ഷ­ങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക