Image

മലക­യ­റു­ന്ന­തി­നി­ട­യില്‍ ശരീ­ര­ത്തിന് വിശ്രമം നല്‍കണം: മേല്‍ശാന്തി ഇ.­എ­സ്. ശങ്ക­രന്‍ നമ്പൂ­തിരി

അ­നില്‍ പെ­ണ്ണുക്കര Published on 10 December, 2015
മലക­യ­റു­ന്ന­തി­നി­ട­യില്‍ ശരീ­ര­ത്തിന് വിശ്രമം നല്‍കണം: മേല്‍ശാന്തി ഇ.­എ­സ്. ശങ്ക­രന്‍ നമ്പൂ­തിരി
ശബ­രി­മല സന്നി­ധാ­ന­ത്തേ­യ്ക്കുള്ള യാത്ര­യില്‍ ഭക്തര്‍ ശരീ­ര­ത്തിന് വിശ്രമം നല്‍ക­ണ­മെന്ന് ശബ­രി­മല മേല്‍ശാന്തി ഇ.­എ­സ്. ശങ്ക­രന്‍ നമ്പൂ­തിര പറ­ഞ്ഞു. ഹൃദേ­്യാഗം, രക്ത­സ­മ്മര്‍ദ്ദം എന്നി­വയ്ക്ക് മരുന്ന് കഴി­ക്കു­ന്ന­വര്‍ വ്രത­ക്കാ­ലത്ത് ഇവ നിര്‍ത്ത­രു­ത്. ഡോക്ട­റുടെ നിര്‍ദേശം പാലി­ക്ക­ണം. ഹൃദേ­്യാ­ഗ­മു­ള്ള­വര്‍ വേഗ­ത്തില്‍ മല­ക­യ­റ­രു­ത്. ശരീ­ര­ത്തിന് വിശ്രമം നല്‍ക­ണം. നെഞ്ചു­വേ­ദയോ ശ്വാ­സ­ത­ട­സ്സമോ അനു­ഭ­വ­പ്പെ­ട്ടാല്‍ മല­ക­യ­റു­ന്നത് ഉടന്‍ നിര്‍ത്തി കാന­ന­പാ­ത­യിലെ എമര്‍ജന്‍സി മെഡി­ക്കല്‍ കേന്ദ്ര­ത്തിന്റെ സഹായം തേട­ണം.

ശബ­രി­മ­ല­യില്‍ എത്തുന്ന ഭക്തര്‍ വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷി­ക്ക­ണ­മെന്നും മേല്‍ശാന്തി പറ­ഞ്ഞു. ശബ­രി­മ­ലയെ പ്രതേ­്യ­കിച്ച് പുണ­്യ­ന­ദി­യായ പമ്പയെ മലി­ന­മാ­ക്ക­രു­ത്. പമ്പയെ മലി­ന­പ്പെ­ടു­ത്തു­ന്നത് ജല­ജ­ന്യ രോഗ­ങ്ങള്‍ക്ക് കാര­ണ­മാ­കു­മെന്നും അദേഹം പറ­ഞ്ഞു.

ദേവ­സ്വം പ്രസി­ഡന്റ് എരു­മേ­ലി­-­പമ്പ കാന­ന­പാത സന്ദര്‍ശിച്ചു

തിരു­വി­താ­കൂര്‍ ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണനും സംഘവും എരു­മേലി മുതല്‍ പമ്പ വരെ പര­മ്പ­രാ­ഗത കാന­ന­പാ­ത­യില്‍ സന്ദര്‍ശനം നട­ത്തി. ദേവ­സ്വം ബോര്‍ഡിന്റെ ചരി­ത്ര­ത്തില്‍ ആദ­്യ­മാ­യാണ് ഒരു പ്രസി­ഡന്റ് പര­മ്പ­രാ­ഗത കാന­ന­പാ­ത­യിലൂടെ കാല്‍ന­ട­യായി ശബ­രി­മ­ലയ്ക്ക് യാത്ര നട­ത്തു­ന്ന­ത്. പര­മ്പ­രാ­ഗത കാന­ന­പാ­ത­യിലെ കാര്യങ്ങള്‍ നേരിട്ട് വില­യി­രുത്തി സൗക­ര­്യ­ങ്ങള്‍ ഉറ­പ്പാ­ക്കാ­നായിയാണ് യാത്ര നട­ത്തി­യ­ത്.

തദ്ദേശ സ്വ­യം­ഭ­രണ സ്ഥാപ­ന­ങ്ങ­ളുടെ ആഭി­മു­ഖ­്യ­ത്തില്‍ അഴു­ത­ക്ക­ട­വില്‍ ഹൈമാസ് ലൈറ്റ് സ്ഥാപി­ക്കു­വാന്‍ ദേവ­സ്വം പ്രസി­ഡന്റ് നിര്‍ദ്ദേശം നല്‍കി. അഴുത കുളി­ക്ക­ടവ് നവീ­ക­രി­ക്കു­ന്ന­തി­നായി 2.4 ലക്ഷം രൂപ­യുടെ പദ്ധതി ഉടന്‍ നട­പ്പി­ലാ­ക്കു­വാന്‍ ബന്ധ­പ്പെ­ട്ട­വ­രു­മായി ചര്‍ച്ച നട­ത്തു­വാനും തീരു­മാ­ന­മാ­യി. കാന­ന­പാ­ത­യില്‍ ദേവ­സ്വം ബോര്‍ഡിന്റെ മേല്‍നോ­ട്ട­ത്തില്‍ ആവ­ശ­്യ­മായ ലൈറ്റു­കള്‍ സ്ഥാപി­ക്കു­ന്ന­തിന് പ്രസി­ഡന്റ് നിര്‍ദേശം നല്‍കി. മേഖ­ല­യി­ലുള്ള ഇക്കോ ടൂറിസം സൊസൈ­റ്റി­യുടെ കീഴി­ലുള്ള കട­ക­ളില്‍ ഏകീ­കൃത വില നിര്‍ണ്ണയ സംവി­ധാനം നട­പ്പി­ലാ­ക്കു­വാനും പ്രധാ­ന­പ്പെട്ട കേന്ദ്ര­ങ്ങ­ളില്‍ കട­ക­ളോട് ചേര്‍ന്ന് ബോര്‍ഡിന്റെ മേല്‍നോ­ട്ട­ത്തില്‍ ഓക്‌സി­ജന്‍ പാര്‍ല­റു­കളും അടി­യ­ന്തിര വൈദ്യ സഹായ കേന്ദ്ര­ങ്ങള്‍ ആരം­ഭി­ക്കു­ന്ന­തിനും തീരു­മാ­ന­മാ­യി. കൂടാതെ ഇവി­ട­ങ്ങ­ളില്‍ ദേവ­സ്വം ബോര്‍ഡ് സൗജ­ന്യ ചുക്കു­വെള്ള വിത­ര­ണവും ആരം­ഭി­ക്കും. കരി­മല കോട്ട പുന­രു­ദ്ധ­രി­ക്കു­വാ­നുള്ള നട­പ­ടി­കള്‍ ഉടന്‍ സ്വീ­ക­രി­ക്കും. കരി­മ­ല­യില്‍ അയ്യ­പ്പ­സേവ സംഘ­ത്തിന്റെ അന്ന­ദാ­ന­ത്തിന് ആവ­ശ­്യ­മായ വെള്ളം വനം­വ­കു­പ്പിന്റെ ജല­സം­ഭ­ര­ണി­യില്‍ നിന്നും നല്‍കു­വാനും പ്രസി­ഡന്റ് നിര്‍ദ്ദേശം നല്‍കി. കരി­മ­ല­യില്‍ ജീവ­ന­ക്കാര്‍ക്കായി താല്‍ക്കാ­ലിക ഷെഡും പണി­യും.

രാവിലെ എരു­മേ­ലി­യില്‍ നിന്ന് പുറ­പ്പെട്ട പ്രസി­ഡന്റും സംഘവും വൈകിട്ട് ആറിന് പമ്പ­യില്‍ എത്തി­ച്ചേര്‍ന്നു. ദേവ­സ്വം പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണ­നൊപ്പം ചീഫ് എഞ്ചി­നീ­യര്‍ ബി. മുര­ളീ­കൃ­ഷ്ണന്‍, എസ്റ്റേറ്റ് ഡിവി­ഷന്‍ എക്‌സി­ക­്യൂ­ട്ടീവ് എഞ്ചി­നീ­യര്‍ കൃഷ്ണ­കു­മാര്‍ തുട­ങ്ങിയ ദേവ­സ്വം ഉന്നത ഉദേ­്യാ­ഗ­സ്ഥരും വനം­വ­കുപ്പ് റെയ്ഞ്ച് ഓഫീസര്‍ എസ് .സന്ദീപും മറ്റ് വനം വകുപ്പ് ജീവ­ന­ക്കാര്‍ തുട­ങ്ങി­യ­വരും സംഘ­ത്തി­ലു­ണ്ടാ­യി­രു­ന്നു.

ശബ­രി­മല മാസ്റ്റര്‍പ്ലാന്‍ മീറ്റിംഗ് 12 ന് പമ്പ­യില്‍

ശബ­രി­മല മാസ്റ്റര്‍പ്ലാന്‍ നട­പ്പാ­ക്കുന്ന കമ്മി­റ്റി­യുടെ ഉന്ന­ത­തലയോഗം ഡിസം­ബര്‍ 12 ന് ഉച്ചയ്ക്ക് 2 മണിക്ക് പമ്പ­യില്‍ ചേരും. ഉന്ന­താ­ധി­കാര സമിതി ചെയര്‍മാന്‍ കെ. ജയ­കു­മാ­റിന്റെ അദ്ധ­്യ­ക്ഷ­ത­യില്‍ ചേരുന്ന യോഗ­ത്തില്‍ ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണന്‍, ദേവ­സ്വം മെംബര്‍മാ­രായ അജ­യ്ത­റ­യില്‍, പി.­കെ. കുമാ­രന്‍, ദേവ­സ്വം കമ്മീ­ഷ­ണര്‍ സി.പി രാമ­രാ­ജ­പ്രേമപ്രസാ­ദ്, ചീഫ് എഞ്ചി­നീ­യര്‍ (ജ­ന­റല്‍) ബി.മുര­ളീ­കൃ­ഷ്ണന്‍, പ്രോജക്ട് ചീഫ് എഞ്ചി­നീ­യര്‍ പി.­എസ് ജോളി ഉല്ലാസ് എന്നി­വരും മറ്റ് കമ്മിറ്റി അംഗ­ങ്ങളും സംബ­ന്ധി­ക്കും.

അന്ന­ദാ­ന­ത്തി­ന്റെ പുണ­്യ­വു­മായി അയ്യ­പ്പ­സേവാ സംഘം

ശബ­രി­മ­ല­യി­ലെ­ത്തുന്ന തീര­ത്ഥാ­ട­കര്‍ക്ക് അന്ന­ദാനം നല്‍കി ഭഗ­വാനെ സേവി­ക്കു­ക­യാണ് അഖി­ല­ഭാ­രത അയ്യ­പ്പ­സേവാ സംഘം, നില­യ്ക്കല്‍ ,പ­മ്പ,­സ­ന്നി­ധാ­നം, എന്നി­വി­ട­ങ്ങള്‍ക്ക് പുറമേ എരു­മേ­ലി­യില്‍ നിന്ന് പമ്പ­യ്ക്കുള്ള പര­മ്പ­രാ­ഗത കാന­ന­പാ­ത­യിലും സേവാ സംഘം അന്ന­ദാനം നട­ത്തു­ന്നു­ണ്ട്. സന്നി­ധാ­നത്ത് മാത്രം ഒരു നേരത്ത് ശരാ­ശരി പതി­നാ­യിരം അയ്യ­പ്പ­ഭ­ക്ത­രാണ് അന്ന­ദാ­ന­ത്തില്‍ പങ്കെ­ടു­ക്കു­ന്ന­ത്. തിര­ക്കുള്ള സമ­യ­ങ്ങ­ളില്‍ ഇത് പതി­നെ­ണ്ണാ­യിരം വരെ ആകാ­റു­ണ്ട്. സാധാ­രണ ഗതി­യില്‍ ഉപ്പു­മാവും പൊങ്ക­ലു­മാണ് പ്രഭാ­ത­ഭ­ക്ഷ­ണം. ഉച്ചയ്ക്ക് ചോറും വൈകിട്ട് കഞ്ഞി­യു­മാണ് പതിവ്. മുന്നൂറ് കിലോഗ്രാം അരി­യാണ് സന്നി­ധാ­നത്ത് മാത്രം ഒരു നേരത്തെ അന്ന­ദാ­ന­ത്തി­നായി ഉപ­യോ­ഗി­ക്കു­ന്ന­ത്. ഇതി­നാ­യി 120 പ്രവര്‍ത്ത­കര്‍ മൂന്ന് ഷിഫ്റ്റു­ക­ളി­ലായി ഇവിടെ സേവ­ന­മ­നു­ഷ്ഠി­ക്കു­ന്നു. പമ്പ­യിലെ സേവ­ന­ങ്ങള്‍­ക്കായി നൂറോളം പ്രവര്‍ത്ത­ക­രാണ് ഉള്ള­ത്. അന്ന­ദാ­ന­ത്തിന് പുറമെ ശര­ണ­വ­ഴി­യില്‍ ഔഷ­ധ­കു­ടി­വെ­ളളം വിത­രണം ചെയ്യു­ന്ന­തിനും അടി­യ­ന്തിര ചികിത്സ ആവ­ശ­്യ­മായ തീര്‍ത്ഥാ­ട­കരെ സ്‌ട്രെച്ചര്‍ മാര്‍ഗ്ഗം ആശു­പ­ത്രി­യില്‍ എത്തി­ക്കു­ന്ന­തിനും അയ്യ­പ്പ­സേവാ സംഘം ശ്രദ്ധ ചെലു­ത്തു­ന്നു­ണ്ട്.

പുണ്യം പൂങ്കാ­വനം പദ്ധ­തി­യില്‍ ദുബായ് അയ്യ­പ്പ­സേവാ സമിതി പ്രവര്‍ത്ത­കരും

ശബ­രി­മ­ലയെ മാലി­ന­്യ­മു­ക്ത­മാ­ക്കുക എന്ന സന്ദേ­ശ­വു­മായി പുണ്യം പൂങ്കാ­വനം പദ്ധ­തി­യില്‍ ദുബായ് അയ്യപ്പ സേവാ സമിതി പ്രവര്‍­ത്ത­കര്‍ പങ്കെ­ടു­ത്തു. ദുബാ­യില്‍ നിന്ന് എത്തിയ 200 അംഗ സംഘ­മാണ് പുണ്യം പൂങ്കാ­വനം പദ്ധ­തി­യില്‍ അണി­ചേര്‍ന്ന­ത്. സേവാ സമി­തി­യുടെ ശുചീ­ക­രണ പ്രവര്‍ത്ത­ന­ങ്ങള്‍ ബി.­എ­സ്.­എന്‍.­എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജന­റല്‍ മാനേ­ജര്‍ സുബ്ബയ്യ ഐ.­റ്റി.­എസ് ഉദ്ഘാ­ടനം ചെയ്തു. എരു­മേ­ല­യില്‍ എത്തി പേട്ട­കെ­ട്ടിയ ശേഷം മല­ച­വി­ട്ടിയ സംഘം ശബ­രീശ ദര്‍ശ­ന­ത്തിന് ശേഷ­മാണ് ശുചീ­ക­രണ പ്രവര്‍ത്ത­ന­ത്തില്‍ പങ്കാ­ളി­ക­ളാ­യ­ത്. ശബ­രി­മല തീര്‍ത്ഥാ­ട­ന­ത്തിന്റെ മഹ­ത്വം വരും­ത­ല­മു­റയ്ക്കും പകര്‍ന്നു നല്‍കുക എന്ന ലക്ഷ­്യ­ത്തോ­ടെ­യാണ് പുണ്യം പൂങ്കാ­വനം പദ്ധ­തി­യില്‍ അയ്യ­പ്പ­സേവാ സമിതി പ്രവര്‍ത്ത­കര്‍ പങ്കെടു­ത്ത­തെന്ന് ഭാര­വാ­ഹി­കള്‍ പറ­ഞ്ഞു. പുണ്യം പൂങ്കാ­വനം ചീഫ് കോര്‍ഡി­നേ­റ്റര്‍ രാംദാ­സ്, ദുര­ന്ത­നി­വാ­രണ സേന ഡെപ­്യൂട്ടി കമാ­ണ്ടന്റ് വിജ­യന്‍, ആര്‍.­എ.­എഫ് ഡെപ­്യൂട്ടി കമാ­ണ്ടന്റ് മധു.­ജി.­നാ­യര്‍, ദുബായ് അയ്യപ്പ സേവാ സമിതി രക്ഷാ­ധി­കാരി തോട്ടാ­പ്പിള്ളി വേണു­ഗോ­പാ­ല­മേ­നോന്‍, കെ.എം രാജന്‍, പ്രസി­ഡന്റ് ടി.ജി ഗിരി, ജന­റല്‍ സെക്ര­ട്ടറി എം.ബി രാജേ­ഷ്, വി.കെ സാജന്‍ എന്നി­വര്‍ ശുചീ­ക­രണ പ്രവര്‍ത്ത­ന­ങ്ങ­ള്‍ക്ക് നേതൃ­ത്വം നല്‍കി.

ശബ­രി­മ­ല­യില്‍ പോലീ­സ്­-­അ­ഗ്നി­ശ­മ­ന­സേന മൂന്നാം ബാച്ചിന്റെ സേവ­ന­മാ­രം­ഭിച്ചു

ശബ­രി­മ­ല­യില്‍ പോലീ­സ്­,­അ­ഗ്നി­ശ­മ­ന­സേന എന്നി­വ­യുടെ മൂന്നാം ബാച്ചിന്റെ സേവ­ന­മാ­രം­ഭി­ച്ചു. കഴി­ഞ്ഞ­ത­വ­ണ­ത്തേ­ക്കാള്‍ കൂടു­തല്‍ പോലീ­സു­കാര്‍ ഇത്ത­വ­ണ­യു­ണ്ട്. മര­ക്കൂ­ട്ടം­വ­രെ­യുള്ള ഭാഗ­ങ്ങ­ളില്‍ ഓരോ സെക്ട­റു­ക­ളി­ലായി ഒരു ഡിവൈ­എ­സ്പി­യുടെയും മൂന്ന് സി.ഐ മാരു­ടെയും കീഴി­ലായി­രി­ക്കും ഇവ­രുടെ സേവ­നം.

പുതു­തായി ഡ്യൂ­ട്ടിക്ക് വന്ന പോലീ­സു­കാ­രുടെ ചുമ­ത­ല­യേല്‍ക്കല്‍ ചടങ്ങ് സന്നി­ധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡി­റ്റോ­റി­യ­ത്തില്‍ സ്‌പെഷ­്യല്‍ ഓഫീ­സര്‍ എസ്. സുരേ­ന്ദ്രന്‍ ഉദ്ഘാ­ടനം ചെയ്തു. ശബ­രി­മല സേവനം അയ്യ­പ്പ­സേ­വനം മാത്ര­മാ­ണെന്നും ജോലി­യായി­ കാ­ണാന്‍ പാടി­ല്ലെന്നും അദ്ദേഹം പറ­ഞ്ഞു. ഭക്ത­ന്മാ­രോട് മോശ­മായി സംസാ­രി­ക്കാനോ പെരു­മാ­റാനോ പാടി­ല്ല. ഡ്യൂട്ടി നിശ്ച­യിച്ച സ്ഥല­ങ്ങ­ളില്‍ എല്ലാ ഉദേ­്യാ­ഗ­സ്ഥരും കൃത­്യ­മായി ഉണ്ടാ­യി­രി­ക്ക­ണ­മെ­ന്നും അദ്ദേഹം നിഷ്കര്‍ഷി­ച്ചു. തുടര്‍ന്ന് ഓരോ സെക്ട­റു­ക­ളു­ടെയും ചുമ­ത­ല­യുള്ള ഡിവൈ­എ­സ്പി­മാര്‍ തങ്ങ­ളുടെ കീഴി­ലുള്ള പൊലീ­സു­കാര്‍ക്ക് നിര്‍ദേശം നല്‍കി. എഎ­സ്ഒ ഡി.വത്സനും സംസാ­രി­ച്ചു.

അഗ്നിശമനസേന­യുടെ മൂന്നാം ബാച്ചും സന്നി­ധാ­നത്ത് ചുമ­ത­ല­യേ­റ്റു. 8 ഫയര്‍പോ­യിന്റു­ക­ളി­ലായി അന്‍പത് അഗ്നി­ശ­മ­ന­സേനാ ജീവ­ന­ക്കാര്‍ 24 മണി­ക്കൂറും രക്ഷാപ്രവര്‍ത്തന സന്ന­ദ്ധ­രായി ഉണ്ടാ­കും. എറ­ണാ­കുളം അസി­സ്റ്റന്റ് ഡിവി­ഷ­ണല്‍ ഓഫീ­സര്‍ വി. സിദ്ധ­കു­മാ­റി­നായിരിക്കും സേന­യുടെ ചുമ­ത­ല. കണ്ണൂര്‍ സ്റ്റേഷന്‍ ഓഫീ­സര്‍ കെ. രാജീ­വന്‍ സന്നി­ധാനം സ്റ്റേഷന്‍ ഓഫീ­സ­റുടെ ചുമ­തല വഹി­ക്കും. രക്ഷാപ്രവര്‍ത്ത­ന­ങ്ങള്‍ക്ക് ബന്ധ­പ്പെ­ടേണ്ട ഫോണ്‍ നമ്പര്‍ : 04735 202033.

ദേവ­സ്വം പ്രസി­ഡന്റ് എരു­മേലി -പമ്പ കാന­ന­പാത സന്ദര്‍ശിക്കും

തിരു­വി­താം­കൂര്‍ ദേവ­സ­്വം­ബോ­ര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്­ണനും സംഘവും ഇന്ന് (വ­്യാ­ഴം) എരു­മേലി മുതല്‍ പമ്പ വരെ പര­മ്പ­രാ­ഗത കാന­ന­പാ­ത­യില്‍ സന്ദര്‍ശനം നട­ത്തും. കാല്‍നട­യാ­യാണ് സന്ദര്‍ശനം. രാവിലെ 7 ന് എരു­മേ­ലി­യില്‍ നിന്ന് യാത്ര ആരം­ഭിച്ച് കാള­കെ­ട്ടി, കരി­മ­ല, നീലി­മല, അഴുത, വലി­യാ­ന­വ­ട്ടം, തുട­ങ്ങിയ സ്ഥല­ങ്ങള്‍ പിന്നിട്ട് വൈകി­ട്ടോ­ടു­കൂടി സംഘം പമ്പ­യി­ലെ­ത്തും.

പര­മ്പ­രാ­ഗത കാന­ന­പാ­ത­യില്‍ സൗക­ര­്യ­ങ്ങള്‍ കുറ­വാ­ണെന്ന് ഭക്ത­രില്‍ നിന്ന് പരാ­തി­കള്‍ ലഭി­ച്ച­തി­നെ­തു­ടര്‍ന്നാണ് കാര­്യ­ങ്ങള്‍ നേരിട്ട് വില­യി­രു­ത്തി സൗക­ര­്യ­ങ്ങള്‍ ഉറപ്പ് വരു­ത്തു­ന്ന­തിനും വനം­വ­കു­പ്പി­ന്റെയും അയ്യപ്പസേവാ സംഘ­ത്തി­ന്റെയും പ്രവര്‍ത്ത­ന­ങ്ങളും സൗക­ര­്യ­ങ്ങളും നേരിട്ട് മന­സ്സി­ലാ­ക്കു­ന്ന­തി­നു­മാ­ണ് ദേവ­സ്വം പ്രസി­ഡന്റ് യാത്ര നട­ത്തു­ന്ന­ത്. ചീഫ് എഞ്ചി­നീ­യര്‍ ബി. മുര­ളീ­കൃ­ഷ­ണന്‍, എസ്റ്റേറ്റ് ഡിവി­ഷന്‍ എക്‌സി­ക­്യൂ­ട്ടീവ് എഞ്ചി­നീ­യര്‍ കൃഷ­ണ­കു­മാര്‍ തുട­ങ്ങിയ ദേവ­സ്വം ഉന്നത ഉദേ­്യാ­ഗ­സ്ഥരും പ്രസി­ഡന്റിനെ അനു­ഗ­മി­ക്കും. 

ശുചി­ത്വം കാത്ത് സൂക്ഷിച്ച് സാനി­റ്റേ­ഷന്‍ സൊസൈറ്റി അംഗ­ങ്ങള്‍

നില­യ്ക്കല്‍ മുതല്‍ സന്നി­ധാനം വരെ ശര­ണ­വ­ഴിയും പരി­സ­ര­പ്ര­ദേ­ശ­ങ്ങളും ശുചീ­ക­രിച്ച് സൂക്ഷി­ക്കു­ന്ന­തില്‍ ശബ­രി­മല സാനി­റ്റേ­ഷന്‍ സൊസൈറ്റി (എ­സ്.­എ­സ്.­എ­സ്) അംഗ­ങ്ങള്‍ വഹി­ക്കുന്ന പങ്ക് നിസ്സാ­ര­മ­ല്ല. എണ്ണൂറ് ജീവ­ന­ക്കാ­രാണ് ഇതി­നായി എസ്.­എ­സ്.­എ­സ്സിന്റെ കീഴില്‍ രാപ്പ­കല്‍ അധ­്വാ­നി­ക്കു­ന്ന­ത്. മുന്നൂറ് അംഗ­ങ്ങള സന്നി­ധാ­നത്തും മുന്നൂറ്റി പതി­നഞ്ച് അംഗ­ങ്ങള്‍ പമ്പ­യിലും 150 അംഗ­ങ്ങള്‍ നില­യ്ക്ക­ലിലും സേവ­ന­മ­നു­ഷ്ഠി­ക്കു­ന്നു­ണ്ട്. ഇതിന് പുറമേ പന്ത­ളത്ത് 25 ഉം കുള­ന­ട­യില്‍ 10 ഉം വീതം അംഗ­ങ്ങളും സേവ­ന­മ­നു­ഷ്ഠി­ക്കു­ന്നു. തിരു­മു­റ്റം, നട­പ്പ­ന്തല്‍, മാളി­ക­പ്പു­റം,പാണ്ടി­ത്താ­വളം എന്നി­വി­ട­ങ്ങ­ളില്‍ 24 മണി­ക്കൂറും ശുചീ­ക­രണ പ്രവര്‍ത്ത­ന­ങ്ങള്‍ സൊസൈ­റ്റി­യുടെ ആഭി­മു­ഖ­്യ­ത്തില്‍ നട­ക്കു­ന്നു­ണ്ട്. 9 വിഭാ­ഗ­ങ്ങ­ളായി തിരി­ഞ്ഞാണ് ശര­ണ­വ­ഴി­യില്‍ എസ്­.എ­സ്­.എസ് ശുചീ­ക­രണം നടത്തുന്ന­ത്. തിരു­മുറ്റം ശുചീ­ക­രി­ക്കു­ന്ന­തിന് മാത്രം 48 അംഗ­ങ്ങള്‍ പകല്‍ സമ­യത്തും രാത്രി­യില്‍ 12 പേരും ജോലി ചെയ്യു­ന്നു. ഭസ്മ­ക്കു­ളവും പരി­സ­രവും ശുചീ­ക­രിക്കു­ന്ന­തി­നായി പകല്‍ 40 പേരും പാണ്ടി­ത്താ­വ­ള­ത്തില്‍ 44 പേരും സേവ­ന­മ­നു­ഷ്ഠി­ക്കു­ന്നു. ഇവി­ട­ങ്ങ­ളില്‍ രാത്രി­യില്‍ യഥാ­ക്രമം 14 പേരും പത്ത് പേരും ജോലി ചെയ്യു­ന്നു. പുണ്യപൂങ്കാ­വനവും ശബരീസ­ന്നിധിയും ശുചീ­ക­രി­ക്കു­ന്ന­തില്‍ എസ്.­എ­സ്.­എ­സ്സിന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ മാതൃ­കാ­പ­ര­മാ­ണ്.

സുരക്ഷാ കണ്ണു­ക­ളു­മായി ആര്‍.­എ.­എഫ് ഭട­ന്മാര്‍

ശബ­രി­മ­ലയും സന്നി­ധാ­നവും പതി­വു­പോലെ ആര്‍.­എ.­എഫ് ഭട­ന്മാ­രുടെ സുര­ക്ഷാ­ക­ണ്ണു­ക­ളില്‍ ഭദ്രം. കോയ­മ്പ­ത്തൂര്‍ മഹാ­ലിം­ഗ­പുരം ആസ്ഥാ­ന­മാ­യി­ട്ടുള്ള 105 ബറ്റാ­ലി­യന്റെ 150 സായുധഭട­ന്മാ­രാണ് ശബ­രീ­ശ­സ­ന്നി­ധി­യില്‍ സേവ­ന­മ­നു­ഷ്ഠി­ക്കുന്നത്. 40 പേരുള്ള 6 ഷിഫ്റ്റു­കളി­ലായി 24 മണി­ക്കൂറും ഇവര്‍ ജാഗ­രൂ­ഗ­രാണ്. നാല് മണി­ക്കൂ­റാണ് ഒരു ബാച്ചിന്റെ ജോലി സമ­യം. കേരളം, തമി­ഴ്‌നാ­ട്, കര്‍ണ്ണാ­ട­ക എന്നീ മൂന്ന് സംസ്ഥാ­ന­ങ്ങ­ളു­ടെയും പോണ്ടി­ച്ചേരി കേന്ദ്ര­ഭ­രണ പ്രദേ­ശ­ത്തിന്റെയും ആന്ധ്രാ­പ്ര­ദേ­ശിന്റെ രണ്ട് ജില്ല­ക­ളു­ടെയും ചുമ­ത­ല­യാണ് 105­-ാം ബറ്റാ­ലി­യ­നു­ള്ള­ത്. ശബ­രി­മ­ല­യില്‍ സേവ­ന­ത്തി­നെ­ത്തി­യി­രി­ക്കു­ന്ന­തില്‍ ഭൂരി­പക്ഷം പേരും ഈ സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നു­ള്ള­വ­രാ­ണ്. അത­്യാ­ധു­നിക ആയു­ധ­ങ്ങ­ളാണ് ശബ­രി­മ­ല­യിലെ സുര­ക്ഷ­യ്ക്കായി ആര്‍.­എ.­എ­ഫിന്റെ കൈവ­ശ­മു­ള്ള­ത്. സുര­ക്ഷ­യുടെ ഭാഗ­മായി പതി­നെട്ടാം പടിക്ക് സമീ­പ­മാ­യി. രണ്ട് വാച്ച് ടവ­റു­കളും സജ്ജ­മാ­ക്കി­യി­ട്ടു­ണ്ട്. കായം­കുളം കറ്റാനം സ്വ­ദേശി ശബ­രി­ക്കല്‍ വീട്ടില്‍ മധു ജി.­നാ­യ­രാണ് ശബ­രി­മ­ല­യില്‍ എത്തി­യി­രി­ക്കുന്ന സേന­യുടെ നേതൃ­ത­്വം വഹി­ക്കു­ന്നത്.

കാടിന്റെ മക്കള്‍ കാന­ന­വാ­സനെ കാണാ­നെത്തി

റാന്നി -പെ­രു­നാട് കൂന­ങ്കര ശബ­രി­ശ­ര­ണാ­ശ്രമം മണി­കണ്ഠ ഗുരു­കു­ല­ത്തിലെ 16 കുട്ടി­കള്‍ ശബ­രീശ ദര്‍ശനം നട­ത്തി. ഇവ­രില്‍ അഞ്ച് പേര്‍ അച്ചന്‍കോ­വില്‍ വന­ത്തില്‍ നിന്നു­ള്ള­വ­രാണ്. പതി­നൊന്ന് പേര്‍ ശബരീ വന­ത്തില്‍ നിന്നു­ള്ള­വരും. പമ്പ­മു­തല്‍ ഉച്ച­ത്തില്‍ ശരണം വിളി­ച്ചെ­ത്തിയ ഈ സംഘ­ത്തില്‍ ഏഴ് പേര്‍ കന്നി അയ്യ­പ്പ­ന്മാ­രാ­ണ്. ആശ്രമം ട്രസ്റ്റി എന്‍.ജി. രവീ­ന്ദ്രന്‍ നായര്‍, മധു എന്നി­വ­രാണ് സംഘ­ത്തിന് നേതൃ­ത്വം നല്‍കു­ന്ന­ത്. 

സംഗീത സദസ്സ് ഭക്തര്‍ക്ക് വ്യ­ത­്യസ്ത അനു­ഭ­വ­മായി

ആകാ­ശ­വാണി സംഗീത സംവി­ധാ­യ­കനും സംസ്ഥാന അധ­്യാ­പക അവാ­ര്‍ഡ് ജേതാ­വു­മായ രാജന്‍ കോസ്മി­ക്കിന്റെ സംഗീത സദസ്സ് അയ്യ­പ്പ­ഭ­ക്തര്‍ക്ക് വ്യ­ത­്യസ്ത അനു­ഭ­വ­മാ­യി. കേരള യൂണി­വേ­ഴ്‌സി­റ്റി­യില്‍ മ്യൂ­സിക്ക് തെറാപ്പി സംഗീത ചികി­ത്സ­യില്‍ ഗവേ­ഷ­ക­നായ രാജന്‍ ചിത്രീ­ക­രണം പുരോ­ഗ­മി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന ഋതു­പ­ഞ്ചമം എന്ന മല­യാള സിനി­മ­യുടെ സംഗീത സംവി­ധാ­യ­കനും കൂടി­യാ­ണ്. സംഗീത സദ­സ്സില്‍ പി.­റ്റി.­ര­ജ­ത­ലാല്‍ വയ­ലിനും പന്തളം ജയ­പ്ര­കാശ് മൃദം­ഗവും വര്‍ക്കല സന്തോ­ഷ്കു­മാര്‍ മുഖ­ശംഖും വായി­ച്ചു.
മലക­യ­റു­ന്ന­തി­നി­ട­യില്‍ ശരീ­ര­ത്തിന് വിശ്രമം നല്‍കണം: മേല്‍ശാന്തി ഇ.­എ­സ്. ശങ്ക­രന്‍ നമ്പൂ­തിരിമലക­യ­റു­ന്ന­തി­നി­ട­യില്‍ ശരീ­ര­ത്തിന് വിശ്രമം നല്‍കണം: മേല്‍ശാന്തി ഇ.­എ­സ്. ശങ്ക­രന്‍ നമ്പൂ­തിരിമലക­യ­റു­ന്ന­തി­നി­ട­യില്‍ ശരീ­ര­ത്തിന് വിശ്രമം നല്‍കണം: മേല്‍ശാന്തി ഇ.­എ­സ്. ശങ്ക­രന്‍ നമ്പൂ­തിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക