Image

അയ്യപ്പവിഗ്രഹവുമായി എട്ട്മാസം നടന്ന് മണിസ്വാമിയും ഭാര്യയും സന്നിധാനത്ത്

അനില്‍ പെണ്ണുക്കര Published on 10 December, 2015
അയ്യപ്പവിഗ്രഹവുമായി എട്ട്മാസം നടന്ന് മണിസ്വാമിയും ഭാര്യയും സന്നിധാനത്ത്
   ഗംഗ, യമുനാ,കൃഷ്ണ,കാവേരി ഗോദാവരി, പമ്പ, തുടങ്ങിയ പുണ്യ നദികളില്‍ ആറാടിച്ച അയ്യപ്പ വിഗ്രഹവുമായി മുച്ചക്ര ഉന്തുവണ്ടിയില്‍ കിലോമീറ്ററുകള്‍ നഗ്നപാദരായി താണ്ടി ദമ്പതികള്‍ സന്നിധാനത്തെത്തി. അയ്യപ്പ സേവാസംഘം ബംഗഌരൂ റൂറല്‍ ജില്ലാ യൂണിയന്‍ സെക്രട്ടറി എന്‍.പി മണിസ്വാമി (65) , ഭാര്യ സരസ്വതി (62) എന്നിവരാണ് കാശി,രാമമേശ്വരം, പാണ്ടി മലയാളം താണ്ടി ശബരീശ സന്നിധിയില്‍ ചൊവ്വാഴ്ച എത്തിയത്. മാന്നാര്‍ കൊരട്ടി അമ്പലത്തില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 22 ന് പന്തളം രാജാവ് ഭദ്രദീപം കൊളുത്തി അമ്പലപ്പുഴ ഗുരുസ്വാമിയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച യാത്ര എട്ട് മാസങ്ങള്‍ക്ക് ശേഷം സന്നിധാനത്തെത്തിയപ്പോള്‍ അയ്യായിരത്തില്‍ പരം കിലോമീറ്ററുകളാണ് ഇരുവരും താണ്ടിയത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, രാമമേശ്വരം, മധുരൈ മീനാക്ഷി ക്ഷേത്രം, ആന്ധ്രാപ്രദേശിലെ ശ്രീശൈലം, പുട്ടപര്‍ത്തി, മധ്യപ്രദേശിലെ മേഖാര്‍ മന്ദിരം കാശി തുടങ്ങി ആയിരത്തില്‍പ്പരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും ശബരിമലയിലെത്തിയത്. ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകള്‍ അറിയുന്ന സ്വാമി, താണ്ടിയ വഴികളില്‍ അയ്യപ്പധര്‍മ്മ പ്രചാരണവും നടത്തി. റാന്നി ഇടക്കുളം സ്വദേശിയായ മണിസ്വാമി 47 വര്‍ഷമായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാണ്. ശബരീശന്റെ അനുഗ്രഹവും വാങ്ങി മലയിറങ്ങുമ്പോള്‍ ദേശങ്ങള്‍ താണ്ടിയ അയ്യപ്പവിഗ്രഹം മാന്നാര്‍ ക്ഷേത്രത്തില്‍ കാശി മാതൃകയില്‍ ഒരു ഗോപുരം പണിത് അവിടെ സ്ഥാപിക്കണമെന്നാണ് മണിസ്വാമിയുടെ ആഗ്രഹം.

അയ്യപ്പവിഗ്രഹവുമായി എട്ട്മാസം നടന്ന് മണിസ്വാമിയും ഭാര്യയും സന്നിധാനത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക