Image

ജര്‍മനിയിലെ ന്യൂനപക്ഷങ്ങളില്‍ നിന്നു കൂടുതല്‍ പൊതു സേവകരുണ്‌ടാകണം: ചാന്‍സലര്‍ മെര്‍ക്കല്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 19 January, 2012
ജര്‍മനിയിലെ ന്യൂനപക്ഷങ്ങളില്‍ നിന്നു കൂടുതല്‍ പൊതു സേവകരുണ്‌ടാകണം: ചാന്‍സലര്‍ മെര്‍ക്കല്‍
ബര്‍ലിന്‍: പോലീസ്‌, ഫയര്‍ ഫൈറ്റിംഗ്‌, അധ്യാപനം തുടങ്ങിയ മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ പങ്കാളിത്തമുണ്‌ടാകണമെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. വിദേശ വേരുകളുള്ള വംശീയ ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണ്‌ ആഹ്വാനം.

എന്നാല്‍, ചൂടു വായു നിറച്ച ബലൂണ്‍ മാത്രമാണ്‌ മെര്‍ക്കലിന്റെ പ്രസ്‌താവനയെന്നാണ്‌ ഗ്രീന്‍ പാര്‍ട്ടി ആക്ഷേപം ഉ ന്നയിച്ചിരിക്കുന്നത്‌. ജര്‍മനിയില്‍ ഇന്നു ജീവിക്കുന്നവരില്‍ അഞ്ചിലൊന്ന്‌ ആളുകളുടെയും വേരുകള്‍ വിദേശ രാജ്യങ്ങളിലാണെന്നും അവര്‍ ജര്‍മന്‍ സമൂഹവുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ പൊതു സേവന മേഖലകളില്‍ കൂടുതലായി എത്തണമെന്നുമായിരുന്ന മെര്‍ക്കലിന്റെ പോഡ്‌കാസ്റ്റ്‌ പരാമര്‍ശം.

എന്നാല്‍, നല്ല അവസരങ്ങള്‍ കിട്ടാതെ കുടിയേറ്റക്കാരുടെ മക്കള്‍ ജര്‍മനി ഉപേക്ഷിച്ചുപോകുകയാണു ചെയ്യുന്നതെന്ന്‌ ഗ്രീന്‍ പാര്‍ട്ടി നേതാക്കള്‍ ചൂണ്‌ടിക്കാട്ടുന്നു. പോഡ്‌കാസ്റ്റും ഇന്റഗ്രേഷന്‍ കോണ്‍ഫറന്‍സുമൊന്നും ഗുണം ചെയ്യില്ല. കൂടുതല്‍ വിദേശികളെ ജര്‍മന്‍ പൗരത്വമെടുക്കാന്‍ പ്രേരിപ്പിക്കുകയാണു വേണ്‌ടത്‌.

വിദേശികള്‍ക്കു ജര്‍മനിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കും ജര്‍മന്‍ പൗരത്വം ഉറപ്പാക്കാന്‍ കഴിയാത്ത നിയമങ്ങള്‍ ഭേദഗതി ചെയ്യണം. ഇരട്ട പൗരത്വം പോലുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും ഗ്രീന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നു.
ജര്‍മനിയിലെ ന്യൂനപക്ഷങ്ങളില്‍ നിന്നു കൂടുതല്‍ പൊതു സേവകരുണ്‌ടാകണം: ചാന്‍സലര്‍ മെര്‍ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക