ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഐക്യകൂട്ടായ്മയായ ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 19-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് ആരംഭിക്കും.20-ന് രാവിലെ 9 മണിക്ക് സംയുക്ത ആരാധനയും, തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. വിവിധ സഭകളുടെ പാസ്റ്റര്‍മാരും പ്രതിപുരുഷന്മാരും നേതൃത്വം നല്‍കും. പ്രധാന പ്രാസംഗികനായി പാസ്റ്റര്‍ സ്റ്റീവ് ജോര്‍ജ്, ന്യൂഡല്‍ഹി എത്തിച്ചേരും.
യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരേസമയം മീറ്റിംഗുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റര്‍ ലിബിന് ഏബ്രഹാം യുവജന മീറ്റിംഗുകളില്‍ പ്രസംഗിക്കും. ഡോ. കെ.സി ചാക്കോ (പ്രസിഡന്റ്), ബേബി കുര്യന് (സെക്രട്ടറി), ജോണ്‍ മാത്യു (ട്രഷറര്‍), ജോയി തുമ്പണ്‍ (പബ്ലിസിറ്റി), ഡോ. മനു ചാക്കോ (യൂത്ത് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ റോയിമോന് കോശി സാം (കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
വിലാസം: ഐ.പി.സി ഹെബ്രോണ്‍, 4660 സൗത്ത് പാര്‍ക്ക് വേ ഈസ്റ്റ്, ടെക്സസ് 77048.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബി കുര്യന് (832 603 1444).