Image

സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ്- നവവത്സരാഘോഷം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 11 December, 2015
സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ്- നവവത്സരാഘോഷം
ന്യൂജേഴ്‌സി: മലങ്കര സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ സ്ഥാനാരോഹണ പന്ത്രണ്ടാം വാര്‍ഷികവും, അമേരിക്കയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയണിലുള്ള സുറിയാനി പള്ളികളുടെ സംയുക്ത ക്രിസ്മസ് - നവവത്സരാഘോഷങ്ങളും 2016 ജനുവരി രണ്ടിന് ശനിയാഴ്ചരാവിലെ 9.30-ന് ന്യൂജേഴ്‌സിയിലെ റോസ് ഐലന്റിലുള്ള സെന്റ് നിക്കോളാസ് കോണ്‍സ്റ്റാണ്ടില്‍ ആന്‍ഡ് ഹെലന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തും. 

മലങ്കര സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും മലങ്കര ടിവിയുടേയും ആഭിമുഖ്യത്തിലാണ് ക്രിസ്മസ്- നവവത്സരാഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ഏബ്രഹാം മാത്യു, കോര്‍ഡിനേറ്റര്‍ ടി.വി ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ജോജി കാവനാല്‍ അറിയിച്ചതാണിത്. 

സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ്- നവവത്സരാഘോഷംസെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ്- നവവത്സരാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക