Image

ആധുനിക രീതിയിലെ പണസമ്പാദനം (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 12 December, 2015
ആധുനിക രീതിയിലെ പണസമ്പാദനം (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഒരു ഭാര്യയുടെ ഏറ്റവും വലിയ ശക്തി എന്താണെന്നു ചോദിച്ചാല്‍ അവളുടെ ഭര്‍ത്താവില്‍ നിന്നുള്ള സംരംക്ഷണമാണെന്നു പറയാം. തന്നെ സംരക്ഷിക്കാന്‍ കെല്‍പുള്ള ഒരു ഭര്‍ത്താവുണ്ടെന്ന തോന്നല്‍ അവളില്‍ അഭിമാ നം മാത്രമല്ല അല്‍പം അഹങ്കാരം കൂടി ഉണ്ടാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ആര്‍ഷഭാരത സംസ്കാരത്തില്‍ ഭാര്യ ദേവിയാണ്. ദൈവീകമായ തലത്തില്‍ ഒരു സ്ത്രീ ഉയര്‍ത്തപ്പെടുകയാണ് ഭാര്യയാകുന്നതില്‍ കൂടി ഉണ്ടാകുന്നത്. ക്രൈസ്തവ സ ഭയില്‍ ഒരു ഭര്‍ത്താവ് ഭാര്യയെ എങ്ങനെ കരുതണമെന്ന് പൗലോസ് അപ്പോസ്‌തോലനില്‍ കൂടി വ്യക്തമാക്കുന്നുണ്ട്. ക്രൈ സ്തവ വിവാഹ കൂദാശയുടെ അവസാന ഭാഗത്ത് അത് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നീ കഴിച്ചില്ലെങ്കിലും അവളെ കഴി പ്പിക്കണം തുടങ്ങി നിരവധി കാ ര്യങ്ങളാണ് ഉപദേശങ്ങളായി ഭര്‍ത്താവിന്റെ ചുമതലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഉത്തമ ഭാര്യയെ എങ്ങനെ കരുതണമെന്നും സംരക്ഷിക്കണമെന്നും വിശുദ്ധ ഗ്രന്ഥങ്ങളില്‍ കൂടി പ്രവാചകന്മാരും മുനി ശ്രേഷ്ഠരും ശക്തവും വ്യക്തവുമായി പ്രതി പാദിക്കുന്നുണ്ട്. 

ഭര്‍ത്താവിന്റെ ഓരംചാരി പോകുന്ന ഭാര്യ മലയാള കരയുടെ മഹത്തായ കാഴ്ചകളില്‍ ഒന്നായിരുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അതിപ്രസരമില്ലാതിരുന്ന കാലത്ത് ബസുകളില്‍ നിന്നും ഇറങ്ങി യോദ്ധാവിനേപ്പോലെ പോകുന്ന ഭര്‍ത്താന്റെ ഓരംചാരി പോകുന്ന ഭാര്യയുടെ മനസില്‍ അവളാണ് ലോകത്തിലെ ഏറ്റവും സുര ക്ഷിത എന്നതായിരുന്നു. ഭര്‍ത്താവ് ഞാഞ്ഞൂലുപോലുള്ളവനാ ണെങ്കിലും അവന്റെ അത്ര സുരക്ഷ ഒരു ബ്‌ളാക്ക് ക്യാറ്റിനു പോലുമില്ല എന്നതാണ് അവളുടെ ചിന്ത. ഭാര്യയെ നോക്കിയ പൂവാലന്മാരെ ഭര്‍ത്താവു തല്ലി, ഭാര്യയെ അപമാനപ്പെടുത്താന്‍ ശ്രമിച്ചവനെ ഭര്‍ത്താവ് അടിച്ചു കൊന്നു തുടങ്ങി എത്രയെത്ര പത്രവാര്‍ത്തകളാണ് മലയാളികള്‍ വായിച്ചിട്ടുള്ളത്. അതും കേരള ത്തില്‍ നടന്നവ തന്നെ. ഭാര്യയെ കരുതുന്ന ഭര്‍ത്താവ് എന്നത് അ യാള്‍ക്ക് അവള്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ്. മറ്റൊരു കാര്യത്തിനും മാറ്റുരയ്ക്കാന്‍ കഴിയാത്ത രീതിയില്‍ അതു മാറി നില്‍ക്കുന്നൂ എ ന്നതാണ് പരമാര്‍ഥം. ഇതൊന്നും കേവലം കാഴ്ചപ്പാടുകള്‍ മാത്ര മല്ല. കേരളത്തിന്റെ ചില സത്യങ്ങള്‍ മാത്രമായിരുന്നു. 

എന്നാല്‍ ആ കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കപ്പെടുന്നൂ എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അ വസ്ഥ. ഏതാനും ദിവസങ്ങള്‍ ക്കു മുമ്പ് ഓണ്‍ലൈന്‍ പെണ്‍ വാണിഭ സംഘത്തെ പൊലീസ് പിടികൂടിയപ്പോള്‍ ഇന്നലെവരെ നാം കരുതിയ കാഴ്ചപ്പാടുകളെ ഇന്നത്തെ തലമുറ മാറ്റിമറിക്കുന്നൂ എന്നാണ് കാട്ടിത്തരുന്നത്. കുടുംബ ബന്ധങ്ങള്‍ക്കു വില കല്‍പിക്കാത്ത ഭാര്യാഭര്‍തൃ ബന്ധത്തിന്റെ മൂല്ല്യം മനസിലാക്കാത്ത ഒരു സമൂഹമാണ് ഇപ്പോള്‍ കേരളത്തിലെ യുവ സമൂഹമെന്ന് അതില്‍ കൂടി വ്യക് തമാകുന്നു. ന്യൂ ജനറേഷനെന്നോ, ആധുനിക ലോകത്തിന്റെ പ്രതിനിധികളെന്നോ വിശേഷിപ്പി ക്കുന്ന യുവ തലമുറയുടെ പോക്കിന്റെ ചിത്രമാണ് ആ സംഭവ ത്തില്‍ കൂടി നമുക്കു കാട്ടിത്ത രുന്നത്. 

ഇക്കിളിപ്പെടുത്തുന്ന നാലാം കിട സിനിമകളില്‍ പോലും കാണിക്കാന്‍ മടിക്കുന്ന സംഭവങ്ങളാണ് യഥാര്‍ഥ ജീവിതത്തില്‍ കൂടി ന്യൂജനറേഷന്‍ യുവത്വം കാണിക്കുന്നതെന്നത് ഏറെ ലജ്ജാകരം തന്നെ. പണത്തിനു വേണ്ടി സ്വന്തം ഭാര്യയെ മറ്റള്ളവര്‍ക്കു കാഴ്ച വയ്ക്കുന്ന സംസ്കാരത്തിലേക്ക് ഇവര്‍ അധപതിച്ചു എന്നതാണ് അതിനേക്കാള്‍ ലജ്ജാകരം. ഈ സംസ്കാരത്തെ എന്തു പേരിട്ട് വിളിക്കണമെന്ന് ചോദിക്കാതെ തരമില്ല. ഓണ്‍ ലൈന്‍ പെണ്‍വാണിഭം എന്ന മഹാ പ്രതിഭാസം മലയാളിയുടെ മാറുന്ന കാഴ്ചപ്പാടിലേക്കാണോ വിരല്‍ ചൂണ്ടുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ അവശിഷ്ടം പേറുന്ന അതില്‍ അഭിമാനം കൊള്ളുന്ന കേരളത്തിലെ ന്യൂ ജനറേഷന്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. പാശ്ചാത്യര്‍ പോലും പണത്തിനുവേണ്ടി ഇത്തരം അറപ്പും വെറുപ്പും ഉളവാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാറില്ല എന്ന്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം എന്ന മഹാ പ്രതിഭാസം പലതും തുറന്നു കാട്ടുന്നു. സദാചാര ബോധം കേവലം പഴഞ്ചന്‍ കാഴ് ചപ്പാട് എന്ന നിലയിലേക്ക് കേ രളത്തിലെ യുവത്വം എത്തിയിരിക്കുന്നു എന്നതാണ് അതിലൊന്ന്. ഇതില്‍ എന്ത് തെറ്റ് എന്ന രീതിയില്‍ സോഷ്യല്‍ മീഡി യകളില്‍ കൂടി അഭിപ്രായം രേഖ പ്പെടുത്തിക്കൊണ്ട് ചിലര്‍ രംഗ ത്തു വന്നത് അതിനുദാഹരണ മാണ്. പണ്ടൊക്കെ തെറ്റെന്നും, വൃത്തികേടെന്നും കരുതിയിടത്ത് ഇന്നതൊക്കെ ശരിയെന്നും യു ക്തിയുമെന്ന രീതിയിലേക്ക് ജനം മാറിക്കഴിഞ്ഞിരിക്കുന്നൂ എന്നതാണ് ഇതില്‍കൂടി വ്യക്തമാകുന്നത്.

തള്ളയെ തല്ലിയാലും രണ്ട് അഭിപ്രായം എന്നതാണ് ഇന്നു കേരളത്തിന്റെ സ്ഥിതി. എന്ത് വൃത്തികേ്െ നടന്നാലും, ആര് നടത്തിയാലും, അതിനെ ന്യായീകരിക്കാന്‍ ഇന്ന് കേരളത്തില്‍ ആളുകളുണ്ട്. ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തിന്റെ അറസ്റ്റുകളും മറ്റും നടന്ന ശേഷം ഒരു പ്രമുഖ യായ വ്യക്തി നടത്തിയ അഭിപ്രായപ്രകടനം കേട്ടപ്പോഴാണ് ഇതു തോന്നിപ്പോയത്. അതു തീര്‍ത്തും രണ്ടു വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവുമാണെ ന്നായിരുന്നു അവര്‍ അതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. കാലാകാലങ്ങളായി പഠിപ്പിച്ചു കൊണ്ടിരുന്ന ശരികളും തെറ്റു കളും ഇന്ന് വ്യക്തികളുടെ ചിന്താഗതികളിലേക്കും അഭിപ്രായ ത്തിലേക്കും ചുരുക്കുന്നതിനു പിന്നിലെ രഹസ്യം സദാചാരമെന്ന വേലിക്കെട്ട് പൊട്ടിച്ചെറിഞ്ഞ് അസാന്‍മാര്‍ഗത്തിന്റെ ലോകത്തിലേക്ക് പോകാന്‍ വെമ്പലാണെന്നതാണ്. ഏതു തെറ്റു ചെയ്താലും അതിനെ ന്യായീകരി ക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. അത് ഒരിക്കലും ന്യാ യീകരിക്കാനാവാത്തതു തന്നെ യെന്നതിനു യാതൊരു സംശയ വുമില്ല. 

സ്വതന്ത്രമെന്നത് തങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്യാനുള്ള അനുമതി പത്രമായി കാണുന്നിടത്ത് അസാന്മാര്‍ഗീകതയുടേയും, അരക്ഷിതാവസ്ഥയുടേയും വാതില്‍ തുറക്കുന്നു. അതു ഭാവി തലമുറയെ തന്നെ വഴി തെറ്റിക്കുമെന്നതിനു യാതൊരു സംശയവുമില്ല. അതു രാജ്യത്തിന്റെ നിയമവ്യവസ്ഥെേപ്പോലും തകര്‍ത്തെറിയുമെന്നത് പാശ്ചാത്യരില്‍കൂടി കണ്ടിട്ടുള്ളതാണ്. അതു മാത്രമല്ല നാം മുറുകെ പിടിക്കുന്ന, അഭിമാനിക്കുന്ന ഭാരത സംസ്കാരത്തിനു നേരേയുള്ള വെല്ലുവിളിയുമാണ്.

പേരം പ്രശസ്തിയുമെന്നതിനപ്പുറം ജീവിതമൂല്ല്യങ്ങള്‍ക്കു യാതൊരു വലയും കല്‍പിക്കാ ത്ത വരു സമൂഹം യുവതലമുറയില്‍ കൂടി കേരളത്തില്‍ സൃഷ്ടി ക്കപ്പെടുന്നൂ എന്നതാണ് ഇതില്‍ കൂടി തുറന്നു കാട്ടുന്നത്. ഏതു രീതിയിലും പണവും പ്രശസ്തിയും നേടാനുള്ള ഒരു വെമ്പല്‍ കേരളത്തിലെ യുവ തലമുറയി ല്‍ ഇന്ന് ഉണ്ടെന്നതാണ് അതി ല്‍കൂടി മനസിലാക്കാന്‍ കഴിയു ന്നത്. മാതാപിതാക്കള്‍, പഠന ത്തിനായി ദൂരെ സ്ഥലത്ത് വിടുന്ന പെണ്‍കുട്ടികള്‍, അവരറിയാതെ പോക്കറ്റ് മണിക്കായി ശ രീരം വില്‍ക്കുന്നൂ എന്നാണ് ഓ ണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ കൂടി പൊലീസ് കണ്ടെത്തിയത് ഇതിനുദാഹരണമാണ്. ഈ പോക്കറ്റ് മണി ഫീസ് കൊടുക്കാനോ കുടുംബം പോറ്റാന്‍ വേണ്ടിയോ അല്ല മറിച്ച് അടിച്ചുപൊളിച്ച് ജീ വിതം പരമാവധി ആസ്വദിക്കാന്‍ വേണ്ടിയാണതെന്നതാണ് സ ത്യം. 

കുടുംബ മൂല്ല്യങ്ങളും ജീവി തമൂല്ല്യങ്ങളുമെന്നത് പഴഞ്ചന്‍ സംസ്കാരത്തിന്റെ ഭാഗമായി മാത്രം കാണുവാന്‍ ശ്രമിച്ചുകൊണ്ട് പോകുന്ന തലമുറയുടെ അനന്ത രഫലം മാറാവ്യാധികളും മഹാ രോഗങ്ങളുമാണെന്നു പറയേണ്ടി യിരിക്കുന്നു. ഒരുകാലത്ത് കേര ളത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത രോഗമായ എയ്ഡ്‌സ് ഇന്ന് കേരളത്തിന്റെ മണ്ണില്‍ വളരെയധികമാണെന്നതാണ് അതിന്റെ ഏറ്റവും വലിയ ഉദാഹര ണം.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ അറസ്റ്റിലായ യുവതികളി ല്‍ പലര്‍ക്കും എയ്ഡ്‌സ് ഉണ്ടെ ന്ന വാര്‍ത്ത അത് അടിവരയിടു ന്നു. ഭീതികരമായ ഒരു സംഭവ ത്തിലേക്ക് അതു നമ്മെ കൊ ണ്ടെത്തിക്കുന്നു. പണം സമ്പാദി ക്കാന്‍ ഒരുവശത്ത് അസാന്‍മാര്‍ ഗീകത സ്വീകരിക്കുമ്പോള്‍ മറു വശത്ത് അതില്‍കൂടി നാടിനു വിപത്ത് സമ്മാനിക്കുന്നൂ എന്ന ത് ആരും ചിന്തിക്കുന്നില്ല. ആ വിപത്ത് വരും തലമുറയെ നാ ശത്തിലേക്കു നയിക്കുമെന്നത് പ ലപ്പോഴും അതു സംഭവിച്ചുകഴി ഞ്ഞാണ് തിരിച്ചറിയുന്നത്. അ തിനു തെളിവായി ധാരാളം സം ഭവങ്ങള്‍ കാലം തെളിയിച്ചും കാ ട്ടിയും തന്നിട്ടുണ്ട്. 

തുടക്കത്തില്‍ നിസാരമായി തോന്നുന്ന പല സംഭവങ്ങളും സമൂഹത്തില്‍ വന്‍ വിപത്തു വിതച്ചു കഴിഞ്ഞാണ് അതിന്റെ ഗുരുതരാവസ്തയേക്കുറിച്ച് ചിന്തിക്കുന്നത്. അപ്പോഴേക്ക് അതു ഭാവിതലമുറയിലേക്കു പടര്‍ന്ന പിടിച്ചു കഴിഞ്ഞിരിക്കും. കലാ ലയങ്ങളേയും മറ്റും കേന്ദ്രീകരി ച്ചുള്ള മയക്കുമരുന്ന് കച്ചവട വും, മറ്റു ലഹരിമരുന്നു വിത രണവും ഇതിനുദാഹരണമാണ്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വി ദ്യഭ്യാസ സ്ഥാപനങ്ങളും കേ ന്ദ്രീകരിച്ച് ഇത് നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജ ന്‍സികളുടെ കണ്ടെത്തല്‍. ആ ദ്യം സൗജന്യമായി വിദ്യാര്‍ഥിക ള്‍ക്കു നല്‍കും. പിന്നീട് പണത്തിനും.

പണത്തിനായി വീട്ടില്‍നിന്ന് മോഷണവും മറ്റും തുടങ്ങുന്ന വര്‍ അതു നിലയ്ക്കുമ്പോള്‍ നാ ട്ടില്‍ മോഷണം നടത്തും. അതിനു ശേഷം ബാങ്കുകളും മറ്റു പണമിടപാടു സ്ഥാപനങ്ങളും കവര്‍ച്ച ചെയ്യും. ഒടുവില്‍ മയക്കുമരുന്നു ലോബിയുടെ വലയിലകപ്പെട്ട് കുണ്ടാപ്പണികള്‍ക്കും, തല്ലാനും കൊല്ലാനും പോകും. ഒടുവില്‍ അഴിക്കുള്ളിലായി ജീവിതം തകര്‍ക്കും. ഇന്ന് കേരളത്തില്‍ ഗുണ്ടാവിളയാട്ടം നട ത്തുന്നതും അതില്‍ ഉള്‍പ്പെട്ടവരുടെയും ഗതിയതാണ്. 

അതേ അവസ്ഥ തന്നെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലും സംഭവിക്കാന്‍ പോകു ന്നതും. ഒരു വ്യത്യാസം മാത്രം. ഇതില്‍ പെണ്‍കുട്ടികളും രോഗ വുമെന്നതു മാത്രം. ദാരിദ്ര്യം മു തലെടുത്തും, പോക്കറ്റ് മണി നല്‍കിയും പെണ്‍കുട്ടികളെ ആക ഷിച്ച് അവരെ തങ്ങളുടെ വലയില്‍ നിറുത്താന്‍ മയക്കുമരുന്നിനു പകരം എയ്ഡ്‌സ് പോലെ യുള്ള മാരക രോഗങ്ങള്‍ നല്‍കും. അത് അവരില്‍കൂടി സമൂഹ ത്തിലേക്കു പടരും. അതു സമൂഹത്തെ കാര്‍ന്നു തിന്നും. മു ളയിലേ നുള്ളിയാലേ അതിനു തടയിടാന്‍ കഴിയൂ. അതിനു നീ തിനാലകരുള്‍പ്പടെ സര്‍ക്കാരുക ളും മുമ്പോട്ടു വരണം. അവരില്‍ സത്യസന്ധരും ശക്തരുമായവര്‍ രംഗത്തു വരണം. തടസം നി ല്‍ക്കുന്നവരെ തുറന്നുകാട്ടിയാല്‍ ജനം ബാക്കി കൈകാര്യം ചെ യ്തുകൊള്ളും. സോഷ്യല്‍ മീ ഡിയകള്‍ പോലെയുള്ളവയില്‍ കൂടി പ്രസിദ്ധീകരണം ഉണ്ടായാല്‍ എതിര്‍ക്കുന്നവരെ ഒറ്റപ്പെടു ത്താനും, ഉത്തരവാദിത്വപ്പെട്ടവ ര്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും സാധിക്കും. ഒരു പക്ഷെ അ ങ്ങനെ നാട് കരകയറും. !!!!

ബ്‌ളസന്‍ ഹൂസ്റ്റന്‍ (blessonhouston@gmail.com)
ആധുനിക രീതിയിലെ പണസമ്പാദനം (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
വായനക്കാരൻ 2015-12-12 20:57:03
പണത്തിനു വേണ്ടി ഭാര്യയെ കാഴ്ചവക്കുന്നത് ന്യൂജനറേഷൻ യുവത്വത്തിന്റെ ഒരു പുതിയ കണ്ടുപിടിത്തമാണന്നാണോ ബ്ലസ്സൻ പറഞ്ഞുവരുന്നത്?
Blesson 2015-12-16 08:13:41
നന്ദി വായനക്കാരൻ. ഏല്ലവരുമില്ല ആ ഒരു സംസ്ക്കാരത്തിലേക്ക് ന്യൂ ജനരെഷൻ പോക്കുന്നു എന്ന് സംശയിക്കെണ്ടതുതന്നെ ബ്ലെസ്സണ്‍
Observer 2015-12-16 11:07:53
ഒരു പക്ഷെ എഴുത്തുകാരന്റെ ലൈംഗിക മനോരഥസൃഷ്ടി ആയിരിക്കും.  ഒരു പ്രായം കഴിയുമ്പോൾ ഇത് കലശലാകും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക