Image

വാനമ്പാടി (കവി­ത- വിവര്‍ത്തനം: കൃഷ്ണ)

Published on 14 December, 2015
വാനമ്പാടി (കവി­ത- വിവര്‍ത്തനം: കൃഷ്ണ)
ആ കവാടത്തിന്‍ മുന്നിലേകനായ്­ നിന്നൂ ഞാന­
ന്നാഗോളം ശീതം ഘോരനര്‍ത്തവനമാടീടുമ്പോള്‍
വാനവശാപമേതോ നിഷ്കൃതം പതിക്കയാല്‍ 
മാനത്തു ദേവനാകെ,യാമോദവിഹീനനായ്­
മൂകനായ്­ നിലകൊണ്ടു പാരിടം കുളിരിനാല്‍ 
ശോകമൂകമായ്­ നിന്നെര്ന്‍ മുന്നില,ക്കൊടുങ്കാടും 
പൊട്ടിയ മണിവീണക്കമ്പികള്‍ പോലേ വാനില്‍ 
ചിറ്റുചില്ലകള്‍ നഗ്‌നമായ്­ നിന്നു വിറകൊണ്ടു
മരണം, പത്തൊന്പ താം ശതകത്തിന്‍ തിരോധാന­
മതിനാലെല്ലാം നിഷ്ക്രിയമായ്­ നിന്ന് വിലപിച്ചു 
പാരിടമതിന്‍ ശവപ്പെട്ടിയായ്­ മാറീ മേലെ
ശൂന്യമാമനന്തത,യാതിനൊരു മേലാപ്പായി
പവനന്‍ മൃദുസ്വരഗീതികളാലേയതിന്‍
ചരമഗീതങ്ങള്‍ പാടി,യനുതാപ സ്വരങ്ങളില്‍ 
ജീവിതം, ജനനം, ജഗത്തിന്റെയാ,യവിരാമ­
ചലനം നിലച്ചപോല്‍ തോന്നിയീ ധരണിയില്‍ 
ഉന്മേഷരഹിതനായ്­ നിന്നു ഞാ,നെന്നോടൊപ്പം
വന്‍ കാടും ലതകളും ജീവചൈതന്യം പോലും 

പെട്ടെന്നെന്‍ മുകളിലായ്­ കേട്ട് ഞാനൊരു സ്വരം 
സ്പഷ്ടമ,തകൃത്രിമം പക്ഷിതന്‍ കളഗാനം
കണ്ടു ഞാന്‍ ചെറുശാഖാവല്ലികള്ക്കി ടയിലാ­
യിണ്ടലേതുമേശാത്ത ഗാനത്തിനാവിര്ഭാവവം
ക്ഷീണിതന്‍, കൃശന്‍,മാംസവിഹീനഗാത്രനവന്‍
പാരിനുപകരുന്നു ഭാവിതന്‍ വര്‍ണോാജ്വല­
കോമളമാം കുരുന്നിന്‍ പിറവിതന്‍ സന്ദേശങ്ങ­
ളായവ,യവനാത്മാവില്‍ നിന്ന് ചൊരിയുന്നു. 

തോമസ്­ ഹാര്‍ഡിലയുടെ THE DARKLING THRUSH എന്ന ഇംഗ്ലീഷ്­ കവിതയുടെ ഏകദേശവിവര്‍ത്തവനമാണിത്. കവിതയും താഴെ വായി­ക്കു­ക.

THE DARKLING THRUSH

I leant upon a coppice gate
When Frost was spectre-gray,
And winter’s dregs made desolate
The weakening eye of day.
The tangled bine-stems scored the sky
Like strings of broken lyres,
And all mankind that haunted nigh
Had sought their household fires.

The land’s sharp features seemed to be
The Century’s corpse outleant,
His crypt the cloudy canopy,
The wind his death- lament.
The ancient pulse of germ and birth
Was shrunken hard and dry,
And every spirit upon earth
Seemed fervourless as I.

At once a voice arose among
The bleak twigs overhead
In a full-hearted evensong
Of joy illimited;
An aged thrush, frail, gaunt, and small,
In blast-beruffled plume,
Had chosen thus to fling his soul
Upon the growing gloom.

So little cause for carollings
Of such ecstatic sound,
Was written on terrestrial things
Afar or nigh around,
That I could think there trembled through
His happy good-night air
Some blessed hope, whereof he knew
And I was unaware.

                                   THOMAS HARDY
വാനമ്പാടി (കവി­ത- വിവര്‍ത്തനം: കൃഷ്ണ)
Join WhatsApp News
വായനക്കാരൻ 2015-12-14 19:10:59
തർജ്ജമ കൊള്ളാം പക്ഷേ തോമസ് ഹാർഡിയുടെ കവിതയുടെ പ്രധാനപ്പെട്ട അവസാനത്തെ  വരികൾ കൃഷ്ണ വിട്ടുകളഞ്ഞോ? ഇതാ എന്റെ ഏകദേശതർജ്ജമ:

ദൂരെദൂരെയോ ചുറ്റുപാടുമോ മുകളിലോ 
കണ്ണുപായിച്ചും കൊണ്ടു പരതിനോക്കിയിട്ടും 
മധുരാലാപനത്തിൻ കാരണം ലവലേശം   
ഭൂമിയിലൊന്നിലും ഞാൻ എഴുതിക്കണ്ടതില്ല  
അവന്റെ ശുഭരാത്രി മം‌ഗളാശംസയ്ക്കുള്ളിൽ 
മുഴങ്ങിക്കേട്ടിരുന്ന അനുഗ്രഹീതമൊരു 
പ്രത്യാശ നിറഞ്ഞതിൻ ഉത്ഭവസ്ഥാനമെന്തെ- 
ന്നവനോ അറിയുന്നു; ഞാനൊട്ടുമറിഞ്ഞീല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക