Image

നാട്ടില്‍ നിന്നുള്ള വി.ഐ.പിയും കടിക്കുന്ന പട്ടിയും

അനില്‍ പെണ്ണുക്കര Published on 20 January, 2012
നാട്ടില്‍ നിന്നുള്ള വി.ഐ.പിയും കടിക്കുന്ന പട്ടിയും
അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയില്‍ ബോബി കൊട്ടാരക്കര ജീവന്‍ കൊടുക്കുന്ന ഒരു കഥാപാത്രമുണ്ട്‌. യജമാനായി വേഷമിടുന്ന ജഗതി, താന്‍ കൈയ്യടക്കിവെച്ചിരിക്കുന്ന തറവാടും വസ്‌തുവകകളും കൈയ്യേറാന്‍ വരുന്ന നായിക ശോഭനയെ ഒരു ഓടിച്ചുവിടാന്‍ പദ്ധതിയിടുന്നു. അതിനായി ഭൃത്യനായ ബോബിയ്‌ക്ക്‌ ചാരായം ഒഴിച്ചു കൊടുക്കുന്നു. വെള്ളം മൂത്ത്‌ ഭൃത്യന്‍ യജമാനനെ `കഴ്‌വേര്‍ടെമോനെ' എന്നു വിളിക്കുമ്പോള്‍ ചിരിയും അല്‍ഭുതവും പൊട്ടുന്നതിനൊപ്പം `കാശു കൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങുക' എന്ന പഴഞ്ചൊല്ലും അറിയാതെ ഓര്‍ത്തു പോകും..! അമേരിക്കന്‍ മലയാളികള്‍ക്കു പലപ്പോഴും വന്നു ഭവിക്കുന്ന അക്കിടികളും കാണുമ്പോള്‍ ഈ കഥാസന്ദര്‍ഭമാണ്‌ ഓര്‍ത്തുപോകുന്നനത്‌!

അമേരിക്കന്‍ മലയാളിക്കും മലയാളിസംഘടനകള്‍ക്കും ഒന്നു തുമ്മണമെങ്കില്‍ പോലും കേരളത്തില്‍ നിന്നും ഒരു കലാകാരനോ സാംസ്‌ക്കാരിക പ്രമുഖനോ രാഷ്‌ടീയക്കാരനോ സിനിമക്കാരനോ കൂടിയേ തീരൂ. തിന്നാനും കുടിയ്‌ക്കാനും കൈക്കാശും വള്ളക്കൂലിയും വിമാനച്ചെലവും-എന്തിനു കുടിച്ചും കൂത്താടിയും കിടക്കുന്നതിനു വരെയുള്ള ചെലവും വഹിച്ച്‌ വേണം ആനയിയ്‌ക്കാന്‍.
വന്നു കഴിയുമ്പോഴാണ്‌ ഈ പൂച്ചുകളുടെ തനിനിറം പുറത്താകുന്നത്‌.  മുന്തിയതരം മദ്യം -(ആദ്യമാകും ഇത്തരം സാധനം രുചിക്കുന്നതു തന്നെ)- ഇരുന്നും കിടന്നും വലിച്ചുകേറ്റി പ്രതിഭകള്‍ `മാറ്റുകള്‍' ഉരച്ചു കീറും..! പിന്നെ തലക്കനവും ഭാവവും കാട്ടി വായില്‍തോന്നുന്ന തെല്ലാം ആളും തരവും സ്ഥലവും നോക്കാതെ വിളിച്ചുകൂവും.

വിമാനത്താവളത്തില്‍ നിന്നും പൂച്ചെണ്ടും കൊടുത്തു കൂട്ടി കൊണ്ടു വന്ന മഹാനാണ്‌ മുന്തിയ ഹോട്ടലിലെ ആഡംബരസ്യൂട്ടുകളിലോ മാനം മര്യാദയ്‌ക്കു കഴിയുന്ന ഏതെങ്കിലും മലയാളിയുടെ മുറിയ്‌ക്കുള്ളിലോ പുളയ്‌ക്കുന്നത്‌ എന്നതോര്‍ക്കുമ്പോള്‍ വീണ്ടും അരമനവീടും അഞ്ഞൂറേക്കറും ബോബി കൊട്ടാരക്കരയും ഓര്‍മ്മയില്‍ ഓടിയെത്തും.
ഈ മാരണത്തെ ക്ഷണിച്ച മലയാളികളാകേ ജഗതിമാരായി മാറുകയുമായീ.! (പഞ്ചവടിപ്പാലം സിനിമയില്‍ പ്രതിപക്ഷനേതാവ്‌ (തിലകന്‍) പ്രസിഡന്റിന്റെ ഭാര്യയുടെ സല്‌ക്കാരമേറ്റ്‌ നിലത്തു കിടന്നു ഇഴയുന്നത്‌ മറ്റൊരു ദൃശ്യം)

ഒരു പ്രമുഖനെ സര്‍വ്വ ചെലവും കൊടുത്ത്‌ കൊണ്ടുവന്നു. തണ്ണിയും തീറ്റയും ഒരുക്കി ആരാധകന്‍മാരും പ്രമുഖരും മത്സരിക്കുകയാണ്‌. മുന്തിയതരം ചാരായം ചെന്നപ്പോള്‍ പ്രതിഭയുടെ പുറംപൂച്ച്‌ പുറത്താകാന്‍ തുടങ്ങി. അഹന്തയും തലക്കനവും.

കഥ കൊഴുക്കുകയാണ്‌. ഒരു മലയാളിയുടെ ഭവനമാണ്‌ രംഗം. മ്യൂസിക്കു ഡയക്‌ടര്‍റായി ജോലി ചെയ്യുന്ന മലയാളി കഥാപുരുഷനെ കാണുവാനായി വന്നത്‌. പോക്കറ്റില്‍ നിന്നും നല്ലവിലവരുന്ന ഒരു പേന അദ്ദേഹം പ്രതിഭയ്‌ക്കു നല്‌കി. പരിചയപ്പെടുത്തി. പ്രതിഭ പൊട്ടിത്തെറിച്ചു. `എന്താടാ ഒരു പൂനാ ഒലത്തിയാല്‍ തന്നെ ഞാനെന്റെ അടുത്ത പടത്തിന്റെ മ്യൂസിക്ക്‌ ഡയക്‌ടറാക്കുമെന്നു വിചാരിച്ചോ? ഫൂള്‍..!പോ പോ..' എന്ന്‌ ഗെറ്റൗട്ടുമടിച്ചു!

പ്രതിഭയുടെ പാട്ടുകൊുള്ള പണവും കീര്‍ത്തിയും ആ മനുഷ്യനു ജീവിയ്‌ക്കാന്‍ വേണ്ടതില്ല.

ഒരിക്കല്‍ മലയാളത്തിലെ ഒരു നടനെ കാണാനെത്തിയ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനെക്കരന്‍ ഒപ്പം നിന്നൊരു ഫോട്ടോ എടുത്തതിനു അനുഭവിക്കേണ്ടി വന്നത്‌ ഭീമമായ സാമ്പത്തികച്ചെലവാണ്‌.! സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരെന്നു പരിചയപ്പെടുത്തിയ അയാള്‍ക്കു, അവിടെയുള്ള ഏറ്റവും വിലയുള്ളതും മുന്തിയതുമായ ഒരു പെര്‍ഫ്യൂമിന്റെ ബിഗ്‌പാക്കറ്റാണ്‌ നിര്‍ബന്ധ ഗിഫറ്റായി പിഴയൊടുക്കേി വന്നത്‌! നടന്‍ അതു ചോദിച്ചു വാങ്ങുകയായിരുന്നു. `ആ പാവത്തിന്റെ മീതേ എന്തിനാ ഇങ്ങനെയൊരു ഭീമമായ സാമ്പത്തികഭാരം ചുമത്തിയതെന്നു 'ആരോ ചോദിച്ചു. `അവനോടാരെങ്കിലും ആവശ്യപ്പെട്ടോ തനിക്കൊപ്പം നിന്നു ഫോട്ടോയെടുക്കാ'നെന്നാണ്‌ നടന്‍ തിരിച്ചു ചോദിച്ചത്‌.

അദ്ധ്വാനിച്ചുാക്കുന്ന പണം കൊടുത്ത്‌ മലയാളികള്‍ എന്തിനു കടിക്കുന്ന പട്ടിയെ വാങ്ങണം.!  ഇവന്‍മാരുടെ കൂത്തിനും വെറിയ്‌ക്കും എന്തിനു നിന്നു കൊടുക്കണം? എന്തിനു സ്വയം വിഡ്‌ഢികളാകാന്‍ നാം പണം ചെലവിടണം?

അമേരിക്കന്‍ മലയാളികളും സംഘടനകളും ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വേസ്റ്റുകളെ കൊണ്ടുവന്ന്‌ ചുമക്കേണ്ട ഒരു കാര്യവുമില്ല. ഇവരെ ഏതു വേഷം കെട്ടിച്ചാലും ഏതു മദ്യം കുടിപ്പിച്ചാലും നിലാവു കാണുമ്പോള്‍ ഇവറ്റകള്‍ അറിയാതെ കൂവിപ്പോകൂം! `തേങ്ങ അഞ്ഞൂറ്‌ അരച്ചാലും താളല്ലേ കറി.!' അമേരിക്കന്‍ മലയാളിയുടെ പോക്കറ്റും അഭിമാനവും കവര്‍ന്നു മുടിക്കുവാന്‍ എത്തുന്ന ഈ `അട്ടകളെ, ദൂരെ നിര്‍ത്തുക...'- മാനം വേണമെങ്കില്‍!

വികടവിചാരം.

`വ്യാപാരമേ ഹനനമാം വേടനുാേ പ്രാവെന്നും കഴുകനെന്നും ഭേദം!'
നാട്ടില്‍ നിന്നുള്ള വി.ഐ.പിയും കടിക്കുന്ന പട്ടിയും നാട്ടില്‍ നിന്നുള്ള വി.ഐ.പിയും കടിക്കുന്ന പട്ടിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക