Image

ഐക്യ കാഹ­ള­വു­മായി എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ്

ജോബി ജോര്‍ജ് Published on 14 December, 2015
ഐക്യ കാഹ­ള­വു­മായി എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ്
ഫില­ഡല്‍ഫിയ: മണ്ണിനും മാന­ത്തിനും മധ്യേ താള­മേ­ള­ങ്ങ­ളോ­ടെ, വാദ്യാ­ഘോ­ഷ­ങ്ങ­ളോടെ പാടി ഉയര്‍ന്ന ഗാന­വീ­ചി­കള്‍ മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ക്രിസ്തു ജാത­നാ­കുന്ന അനു­ഭൂ­തി­യി­ലേക്ക് ആന­യി­ച്ചു. 

വിണ്ണും, വാന­വരും പാടുന്ന ദേവ­ഗാനംപോലെ ജന­മ­ന­സു­ക­ളില്‍ പെയ്തി­റ­ങ്ങിയ ഗാനാ­ലാ­പനം ഗായ­സംഘം അതീവ ഹൃദ്യ­മാ­ക്കി. താര­ക­വ­ഴിയേ തൊഴു­ത്തി­ലേക്ക് നീങ്ങിയ ഇട­യന്മാരെ ഓര്‍ക്കു­മ്പോള്‍ നമുക്കും ആവഴി നീങ്ങാന്‍ പ്രചോ­ദ­ന­മാ­കു­ന്ന ഘോഷ­യാത്ര മനോ­ഹാ­രി­ത­യേ­കി. ക്രൈസ്തവ സമൂഹം സ്‌നേഹവും ഐക്യവും പങ്കിട്ട് വിഭിന്ന ക്രൈസ്തവ സഭാ മക്കള്‍ ക്രിസ്തു­വില്‍ ഒന്നാ­ണെ­ന്ന് ഉദ്‌ഘോ­ഷിച്ച് ഒരി­ക്കല്‍ക്കൂടി ക്രസ്മ­സിനു വേദി­യൊ­രു­ക്കി. 

ഏക്യൂ­മെ­നി­ക്കല്‍ ക്രസ്മ­സിനു അടി­ത്തറ പാകിയ ഫില­ഡല്‍ഫി­യ­യിലെ ക്രൈസ്തവ സമൂഹം ഐക്യ­പാ­ത­യില്‍ മൂന്നു പതി­റ്റാണ്ട് പിന്നി­ടു­മ്പോള്‍ അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്ക് മാതൃ­ക­യെ­ന്നോണം ജീവ­കാ­രുണ്യ രംഗത്തും സ്വന്തം കൈയ്യൊപ്പ് പതിച്ച് ചരി­ത്ര­മെ­ഴു­തി. കേര­ള­ത്തിലും അമേ­രി­ക്ക­യിലും നിര­വധി ജീവ­കാ­രുണ്യ പദ്ധ­തി­കള്‍ക്ക് നിസ്തുല സംഭാ­വ­ന­കള്‍ നല്കി­യത് തിള­ക­മ­ക്ക­മാര്‍ന്ന നേട്ട­­മാ­ണ്. 

വിശ്വാ­സ­പ്ര­ഘോ­ഷണം ഉയര്‍ത്തി­പ്പി­ടിച്ച് നാം ഒന്നിച്ച് ദൈവത്തെ ആരാ­ധി­ക്കു­മ്പോള്‍ സഭാ­വി­ഭാഗ വ്യത്യാ­സ­മി­ല്ലാതെ സ്‌നേഹം ഒന്നി­പ്പി­ക്കു­ന്നു. ഭിന്നി­പ്പി­ക്കു­ക­യല്ല സ്‌നേഹം വളര്‍ത്തു­ക­യാണ് വേണ്ട­തെന്ന് ഇരു­പ­ത്തൊ­മ്പ­താ­മത് എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് ആഘോഷം ഉദ്ഘാ­ടനം ചെയ്ത് സെന്റ് തോമസ് സീറോ മല­ബാര്‍ രൂപ­താ­ധ്യ­ക്ഷന്‍ മാര്‍ ജേക്കബ് അങ്ങാ­ടി­യത്ത് പറ­ഞ്ഞു. ഇത് പ്രവാസി സമ്മേ­ള­ന­മാ­ണ്. മല­യാള ക്രൈസ്തവ കൂട്ടാ­യ്മ­യാ­ണ്. മാര്‍പാപ്പ ഇതര സഭ­ക­ളേയും മത­ങ്ങ­ളേയും കൈനീട്ടി സ്വീക­രി­ച്ചു. ക്രൈസ്തവ സമൂഹം ഒന്നി­ക്കേ­ണ്ടത് കാല­ഘ­ട്ട­ത്തിന്റെ ആവ­ശ്യ­മാ­ണ്. ഇന്ന് രാജ്യ­ങ്ങള്‍ ഭീതി­യുടെ നിഴ­ലി­ലാ­ണ്. ധീര­ത­യുടെ സന്ദേ­ശ­മാണ് ക്രിസ്മ­സ്. പിതാവ് എല്ലാ­വര്‍ക്കും ക്രിസ്മ­സ്- പതു­വ­ത്സ­രാ­ഘോ­ഷ­ങ്ങള്‍ നേര്‍ന്നു. 

ചെയര്‍മാന്‍ ഫാ. ജോണി­ക്കുട്ടി ജോര്‍ജ് എക്യൂ­മെ­നി­ക്കല്‍ പ്രസ്ഥാനം സമൂ­ഹ­ത്തിന് നന്മ പക­രു­ന്നു­വെന്നും അതില്‍ സഹ­ക­രി­ക്കുന്ന എല്ലാ ഇട­വ­ക­കള്‍ക്കും വൈദീ­കര്‍ക്കും നന്ദി പറ­യു­ന്നു­വെന്നും അറി­യി­ച്ചു. 

വര്‍ണ്ണാ­ഭ­മായ ഘോഷ­യാ­ത്രയോടെ ആഘോ­ഷ­പ­രി­പാ­ടി­കള്‍ക്ക് തുട­ക്കം­കു­റി­ച്ചു. മുഖ്യാ­തിഥി മാര്‍ ജേക്കബ് അങ്ങാ­ടി­യത്ത് നിറ­ദീപം തെളി­യി­ച്ചു. ചെയര്‍മാന്‍ ഫാ. ജോണി­ക്കുട്ടി ജോര്‍ജ് ക്രിസ്മസ് ട്രീ തെളി­യി­ച്ചു. 

റവ.­ഫാ. എം.­കെ. കുര്യാ­ക്കോ­സി­നേ­യും, വെരി റവ.­കെ. മത്തായി കോര്‍­എ­പ്പി­സ്‌കോ­പ്പ­യേയും വൈദീ­ക­വൃ­ത്തി­യില്‍ നാലു പതി­റ്റാണ്ട് പൂര്‍ത്തി­യാ­ക്കി­യ­തിനു പ്രശം­സാ­ഫ­ലകം നല്‍കി ആദ­രി­ച്ചു. 

ചാരിറ്റി കോര്‍ഡി­നേ­റ്റര്‍ ജീമോന്‍ ജോര്‍ജ് ചാരിറ്റി പ്രൊജ­ക്ടിനെ കുറിച്ച് വിശ­ദ­മാ­ക്കി. സിറി­യ­യിലെ ക്രിസ്ത്യന്‍ സഹോ­ദ­ര­ങ്ങളെ സഹാ­യി­ക്കാന്‍ പദ്ധ­തി­യുടെ വിഹിതം നല്‍കു­മെന്ന് അറി­യി­ച്ചു. ഏറ്റവും അധികം തുക സമാ­ഹ­രി­ച്ചത് ഇതാ­ദ്യ­മാ­ണ്. റാഫിള്‍ ടിക്കറ്റ് വിജ­യി­കള്‍ക്ക് സമ്മാ­ന­ദാനം തദ­വ­സ­ര­ത്തില്‍ നിര്‍വ­ഹി­ച്ചു. റിയാ ട്രാവല്‍സ്, ഡോ. സക്ക­റിയ ജോസഫ് എന്നി­വര്‍ സ്‌പോണ്‍സര്‍മാ­രാ­യി. എഡി­റ്റര്‍ കുര്യന്‍ മത്തായി നേതൃത്വം നല്‍കി പ്രസി­ദ്ധീ­ക­രിച്ച സുവ­നീര്‍ മുഖ്യാ­തിഥി മാര്‍ അങ്ങാ­ടി­യത്ത് ഫാ. എം.­കെ. കുര്യാ­ക്കോ­സിന് ആദ്യ­പ്ര­തി നല്‍കി പ്രകാ­ശനം നിര്‍വ­ഹി­ച്ചു. 

എക്യൂ­മെ­നി­ക്കല്‍ പ്രാര്‍ത്ഥ­നയ്ക്ക് കോര്‍ഡി­നേ­റ്റര്‍ ഫാ. ഗീവര്‍ഗീസ് ജോണ്‍ നേതൃത്വം നല്‍കി. വിവിധ വൈദീ­കര്‍ തുടര്‍ന്ന് പ്രാര്‍ത്ഥന നയി­ച്ചു. 

എക്യൂ­മെ­നി­ക്കല്‍ ക്വയര്‍ ബിജു ഏബ്ര­ഹാ­മിന്റെ നേതൃ­ത്വ­ത്തില്‍ ആല­പിച്ച ഗാന­ങ്ങള്‍ ഇമ്പ­ക­ര­മായി "പിറന്ന നാളില്‍....' എന്ന ഗാനം നീണ്ട കര­ഘോ­ഷ­ത്തോടെ സദസ് സ്വീക­രി­ച്ചു. 

കള്‍ച്ച­റല്‍ പ്രോഗ്രാം കോര്‍ഡി­നേ­റ്റര്‍ ബിജി ജോസഫ് വിവിധ പള്ളി­ക­ളില്‍ നിന്നുള്ള കലാ­പ­രി­പാ­ടി­കള്‍ കോര്‍ത്തി­ണ­ക്കി­യത് കണ്ണിന് ദൃശ്യ­വി­രു­ന്നൊ­രു­ക്കി. സെക്ര­ട്ടറി സജീവ് ശങ്ക­ര­ത്തില്‍ സ്വാഗതം ആശം­സി­ച്ചു. രേഖ ഫിലി­പ്പും, സജീവും എം.­സി­മാ­രാ­യി. മുന്‍ വര്‍ഷ­ങ്ങളെ അപേ­ക്ഷിച്ച് കൃത്യ­സ­മ­യത്ത് പരി­പാ­ടി­കള്‍ ആരം­ഭിച്ച് സമ­യ­ക്ലി­പ്തത പാലി­ച്ചതില്‍ കമ്മിറ്റി അംഗ­ങ്ങള്‍ അഭി­ന­ന്ദനം അര്‍ഹി­ക്കു­ന്നു.
ഐക്യ കാഹ­ള­വു­മായി എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ്ഐക്യ കാഹ­ള­വു­മായി എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ്ഐക്യ കാഹ­ള­വു­മായി എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ്ഐക്യ കാഹ­ള­വു­മായി എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക