Image

ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ ഹോളിഡേ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 20 January, 2012
ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ ഹോളിഡേ ആഘോഷിച്ചു
അര്‍ബാനാ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഷാംപെയിന്‍ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസും, പുതുവത്സരവും, കുടുംബസംഗമവും സമുചിതമായി ആഘോഷിച്ചു.

ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ പോള്‍ അറയ്‌ക്കലിന്റെ വസതിയില്‍ കുടുംബമേതം ഒത്തുചേര്‍ന്ന അസോസിയേഷന്‍ അംഗങ്ങള്‍ കൂട്ടായ്‌മയുടേയും പങ്കുവെയ്‌ക്കലിന്റേയും പുത്തന്‍ അനുഭവങ്ങള്‍ക്ക്‌ സാക്ഷ്യംവഹിച്ചു. ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ വിജോ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്‌മയില്‍ പ്രവര്‍ത്തകര്‍ ക്രിസ്‌മസിന്റെ എല്ലാ ചൈതന്യവും ഉള്‍ക്കൊണ്ടുകൊണ്ട്‌ തങ്ങളുടെ വീടുകളില്‍ സ്വയം പാകം ചെയ്‌തുകൊണ്ടുവന്ന ഹോളിഡേ സ്‌പെഷല്‍ വിഭവങ്ങള്‍ പങ്കുവെച്ചു.

ഹോളിഡേ ഡിന്നറിനുശേഷം കൂട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേകം രസകരമായ ഗെയിമുകള്‍ നടത്തുകയും വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്‌തു. ഡോ. സുമ പീറ്റര്‍, ബിജോയി കണ്ണാടിക്കര, വിപിന്‍ രാജ്‌, സാം രാജ്‌, മോഹന്‍ ഫിലിപ്പ്‌, ഡോ. മേരി ജോണ്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ ഹോളിഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക