Image

ഭക്തി­യോ­ടൊപ്പം പരി­സ്ഥി­തിയും കാത്ത് സൂക്ഷി­ക്ക­ണം: ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് (ശബ­രി­മല വിശേ­ഷ­ങ്ങള്‍)

അ­നില്‍ പെ­ണ്ണുക്കര Published on 15 December, 2015
ഭക്തി­യോ­ടൊപ്പം പരി­സ്ഥി­തിയും കാത്ത് സൂക്ഷി­ക്ക­ണം: ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് (ശബ­രി­മല വിശേ­ഷ­ങ്ങള്‍)
അയ്യപ്പ­സ­ന്നി­ധി­യി­ലെ­ത്തു­ന്ന ഭ­ക്തര്‍ ഭക്തി­യോ­ടൊ­പ്പം പരി­സ്ഥിതി സംര­ക്ഷ­ണവും കാത്ത് സൂക്ഷി­ക്ക­ണ­മെന്ന് ദേ­വ­സ്വം­ ബോര്‍­ഡ് പ്ര­സിഡന്റ് പ്ര­യാര്‍ ഗോ­പാ­ല­കൃ­ഷ്­ണന്‍. സ­ന്നി­ധാന­ത്ത് പു­ണ്യം­പൂ­ങ്കാവ­നം പ­ദ്ധ­തി­യില്‍ പ­ങ്കെ­ടു­ത്തു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. അ­യ്യ­പ്പ­ഭ­ക്ത­ര്‍ മാ­നസി­ക ശു­ദ്ധി­ക്കൊ­പ്പം പ­രി­സ­ര ശു­ദ്ധിയും സം­ര­ക്ഷി­ക്കേ­ണ്ട­താണ്. 2011 -ല്‍ അയ്യപ്പസ­ന്നി­ധി­യില്‍ ആ­രം­ഭി­ച്ച പു­ണ്യം­പൂ­ങ്കാവ­നം പദ്ധ­തി സ­ത്­കര്‍­മ്മ­മാ­യി­ട്ടാ­ണ്­ കാ­ണു­ന്നത്.

ശ­ബ­രി­മ­ലയും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങളും സമ്പൂര്‍­ണ്ണ­മാ­യി പ­രി­ശു­ദ്ധവും പ­രി­പാ­വ­ന­വു­മാ­ക്കുന്ന പു­ണ്യം­പൂ­ങ്കാവ­നം പ­ദ്ധ­തി­ ഇന്നും തു­ടര്‍ന്നു­പോ­രു­ന്നു. ഈ സ­ത്­കര്‍­മ്മ­ത്തിനു നേ­തൃത്വം കൊ­ടു­ത്ത­വ­രു­ടെയും ദേ­വസ്വം ബോര്‍­ഡ് ഉള്‍­പ്പെ­ടെ­യു­ള്ള മ­റ്റ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും അ­യ്യ­പ്പ­ഭ­ക്ത­രു­ടെയും സ­ഹ­ക­ര­ണ­ത്തി­ന്റെ ദൃ­ക്‌­സാ­ക്ഷ്യ­മാ­ണ് പുണ്യം പൂ­ങ്കാവ­നം പ­ദ്ധ­തി­. ഇ­പ്പോള്‍ അന്യസംസ്ഥാ­ന­ക്കാ­രുടെ സ­ഹ­ക­ര­ണ­വും പുണ്യം പൂങ്കാവ­നം പ­ദ്ധ­തി­ക്ക് ല­ഭി­ക്കു­ന്നുണ്ട്. പ­മ്പാ ­ന­ദി­യി­ലെയും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലെയും പരിശു­ദ്ധി കാത്തുസൂ­ക്ഷി­ക്കു­വാന്‍ പുണ്യം­പൂ­ങ്കാവ­നം പ­ദ്ധ­തി­ക്ക് ക­ഴി­യു­ന്നു­ണ്ടെ­ന്നും­ അ­ദ്ദേ­ഹം പ­റ­ഞ്ഞു.

പ്ര­സി­ഡന്റി­നൊ­പ്പം സ­ന്നി­ധാ­നം എ­ക്‌­സി­ക്യു­ട്ടി­വ് ഓ­ഫീ­സര്‍ ബി.എല്‍. രേ­ണു­ഗോ­പാല്‍, മ­രാ­മത്ത് (ജ­നറല്‍) ചീ­ഫ് എന്‍­ജി­നി­യര്‍ ബി. മു­ര­ളി­കൃ­ഷ്­ണന്‍, ഫെ­സ്റ്റിവെല്‍ കണ്‍­ട്രോ­ള്‍ ഓ­ഫീസര്‍ ജി. കൃ­ഷ്­ണ­കു­മാര്‍, പു­ണ്യം പൂ­ങ്കാവ­നം കോ-ഓ­ഡി­നേ­റ്റര്‍ എന്‍. രാം­ദാസ്, എന്‍­ഡി­ആര്‍എ­ഫ് ഡെ­പ്യു­ട്ടി ക­മാന്‍­ഡന്റ്് ജി. വി­ജ­യന്‍, ആര്‍­എഎ­ഫ് ഡെ­പ്യു­ട്ടി ക­മാന്‍ഡന്റ് മ­ധു.ജി.നായര്‍, പി­ആര്‍­ഒ മുര­ളി കോ­ട്ട­യ്­ക്കകം കൂ­ടെ­യു­ണ്ടാ­യി­രുന്നു.

പരി­മിതി­കളെ തോല്‍പ്പിച്ച് അയ്യനെ കാണാന്‍ തിരു­മല എത്തി 

വിധി സമ്മാ­നിച്ച വൈക­ല­്യത്തെ മറി­ക­ടന്ന് ഈ വര്‍ഷവും തിരു­മല (25) ശബ­രീശ സന്നി­ധി­യി­ലെ­ത്തി. ജന്മനാ രണ്ട് കൈക­ളു­മി­ല്ലാത്ത ആന്ധ്രാ­പ്ര­ദേശ് തിരു­പ്പതി സ്വ­ദേ­ശി­യാണ് തിരു­മ­ല. ഇദ്ദേ­ഹ­ത്തിന്റെ ഒരു കാലിനും വൈക­ല­്യ­മു­ള്ള­തി­നാല്‍ നട­ക്കു­ന്ന­തിനും ബുദ്ധി­മു­ട്ടു­ണ്ട്. സഹോ­ദ­ര­നോടും അദ്ദേ­ഹ­ത്തിന്റെ മക­ളോ­ടും­മൊപ്പം പമ്പ­യി­ലെത്തിയ തിരു­മല ഒന്ന­ര­മ­ണി­ക്കൂര്‍ സമയമെ­ടു­ത്താണ് മല­ക­യ­റി­യത്. നാട്ടി­ലൊരു കട­യില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നല്ലൊരു നര്‍ത്ത­കനും കൂടി­യാ­ണ്. കൂടാതെ ക്രിക്കറ്റ് കളി­ക്കു­ന്ന­തിന് തിരു­മ­ലയ്ക്ക് വൈക­ല്യം ഒരു പ്രശ്‌ന­മേ­യ­ല്ല. ഇരു കൈക­ളു­മി­ല്ലാ­ത്ത­തി­നാല്‍ ഭക്ഷണം മറ്റു­ള്ള­വര്‍ വാരി­ക്കൊ­ടു­ക്കു­ക­യാണ് പതി­വ്. തുടര്‍ച്ച­യായി മൂന്നാം വര്‍ഷ­മാണ് ഈ ഭക്തന്‍ ശബ­രി­മ­ല­യി­ലെ­ത്തു­ന്ന­ത്. അയ്യ­പ്പ­ഭ­ക്തി­യില്‍ പരി­മി­തി­കളെ മറി­ക­ട­ക്കുന്ന ഈ യുവാവ് മറ്റു­ള്ള­വര്‍ക്ക് ഒരു മാതൃക തന്നെ­യാ­ണ്.


അയ്യപ്പ­സ­ന്നി­ധി­യില്‍ അ­യ്യ­പ്പ­സേ­വ­യോ­ടൊ­പ്പം പു­രാ­ണ­പാരായണ­പു­ണ്യ­ം നല്‍കി ഷി­ജു ശാ­സ്­ത്രി.



അ­യ്യ­പ്പ­സേ­വ­ന­ത്തി­ന് സ­ന്നി­ധാ­ന­ത്തെ­ത്തി­യ തി­രു­വ­ന­ന്ത­പു­രം ഭ­ര­ത­ന്നൂര്‍ ഷീ­ജ­ാഭ­വ­നില്‍ ഷീ­ജു ശാ­സ്­ത്രി­യാ­ണ് അ­യ്യ­പ്പ­സേ­വ­യോ­ടൊ­പ്പം സ­ന്നി­ധാ­ന­ത്തെ­ത്തു­ന്ന ഭ­ക്തര്‍­ക്ക് പു­രാ­ണ­പാരയണ­പു­ണ്യം നല്‍കു­ന്നത്;

സ­ന്നി­ധാന­ത്ത് വെ­ര്‍­ച്ച്വല്‍ ക്യൂ­വില്‍ ഡ്യു­ട്ടി­ചെയ്യുന്ന ഷി­ജു ശാ­സ്ത്രി വി­ശ്ര­മ­സ­മ­യ­ങ്ങ­ളി­ല്‍ ശ്രീ­ധര്‍­മ്മ­ശാ­സ്­ത്രാ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കുന്ന പു­രാ­ണ­പാ­രാ­യ­ണ­ത്തില്‍ പങ്കെ­ടു­ക്കും. മുന്‍­വര്‍­ഷ­ങ്ങ­ളിലും സ­ന്നി­ധാന­ത്ത് ജോ­ലി­ക്കെ­ത്തു­മ്പോ­ഴെല്ലാം ഓ­ഡി­റ്റോ­റി­യ­ത്തില്‍ പുരാണ­പാ­രാ­യ­ണം ന­ട­ത്താ­റുണ്ട്. ഇത്ത­വ­ണ കൊല്ലം അ­ഖി­ല­കേ­ര­ള പു­രാ­ണ­പാ­രാ­യ­ണ ക­ലാ­സം­ഘ­ട­ന­യ്‌­ക്കൊ­പ്പ­മാ­ണ് ഷി­ജു­ശാ­സ്ത്രി പു­രാ­ണ­പാ­രാ­യ­ണ­ത്തില്‍ പ­ങ്കെ­ടു­ത്ത­ത്.

പൊ­ലീ­സില്‍ 18 വര്‍­ഷ­മാ­യി ജോ­ലി ചെ­യ്യു­ന്ന ഷി­ജു ശാ­സ്­ത്രി തി­രു­വ­ന­ന്ത­പു­രം എ­സ്.എ.­പി ക്യാം­പ് ക്വാര്‍­ട്ടേ­ഴ്‌­സില്‍ കു­ടും­ബ­സ­മേ­തം താ­മ­സി­ക്കു­ന്നു. അ­വി­ടെ പ­രി­ശീ­ല­ക­നാ­ണ്. ക­മാന്‍ഡോ വി­ങ്ങി­ലു­ണ്ടാ­യി­രു­ന്ന ഷി­ജു­ശാ­സ്­ത്രി 10 വര്‍­ഷം കേ­ര­ള ഗ­വര്‍­ണര്‍­മാര്‍­ക്കൊ­പ്പ­വും സേവ­നം അനുഷ്ഠിച്ചി­ട്ടു­ണ്ട്. ജോ­ലി ല­ഭി­ക്കു­ന്ന­തി­നു മുന്‍പ് ക്ഷേ­ത്ര­ങ്ങ­ളില്‍ പു­രാ­ണ­പാ­രാ­യ­ണ­ത്തി­ന് പോ­കു­മാ­യി­രു­ന്നു. ജോ­ലി ല­ഭി­ച്ച­തി­നു­ശേ­ഷം ഒ­ഴി­വു­സ­മ­യ­ങ്ങ­ളില്‍ മാത്ര­മാക്കി പുരാണ പാരാ­യണം

തി­രു­വ­ന­ന്ത­പു­രം പ്ര­സ് ക്ല­ബ് സം­ഘ­ടി­പ്പി­ച്ച ഒ­എന്‍­വി ക­വി­താപാ­രായണ മ­ത്സ­ര­ത്തില്‍ ഒ­ന്നാം­സ്ഥാ­ന­ം ല­ഭി­ച്ചി­രുന്നു. മ­ക്കളാ­യ അ­ത്മ­ജ് എസ്. നാ­യരും മ­കള്‍ എ­സ്. നാ­യരും പി­താവി­നൊപ്പം പു­രാ­ണ­പാ­രാ­യ­ണ­ത്തില്‍ പ­ങ്കെ­ടു­ക്കാ­റു­ണ്ട്. തി­രു­വ­ന­ന്ത­പുര­ത്തു ന­ടത്തി­യ ഉ­ള്ളൂ­ര്‍ ക­വി­താ പാ­രായണമ­ത്സ­ര­ത്തില്‍ മ­കള്‍ എസ്. നാ­യര്‍­ക്ക് രണ്ടാം സ്ഥാ­നവും മ­കന്‍ ആ­ത്മ­ജി­ന് പ്രോ­ത്സാ­ഹ­ന സ­മ്മാ­നവും ല­ഭി­ച്ചി­രു­ന്നു. ഭാ­ര്യ ല­ക്ഷ്­മി തി­രു­വ­ന­ന്ത­പു­രം ഡി­എം­ഒ ഓ­ഫീ­സില്‍ സീ­നി­യര്‍ ക്ലര്‍­ക്കാ­ണ്. അ­യ്യ­പ്പ­സ­ന്നി­ധി­യില്‍ പു­രാ­ണ­പാ­രായ­ണം ന­ട­ത്തു­വാന്‍ ല­ഭി­ക്കു­ന്ന അ­വസ­രം പു­ണ്യ­മാ­യി കാ­ണു­ന്നു­വെന്ന് അദ്ദേഹം പറ­ഞ്ഞു.

അയ്യ­പ്പ­ഭ­ക്തര്‍ക്ക് ആസ­്വാ­ദ­ന­മൊ­രുക്കി ഭക്തി­ഗാ­ന­സുധ


കൊ­ട്ടാര­ക്ക­ര സംസ്കൃതി ഫി­ലിം­സൊ­സൈ­റ്റി­യു­ടെയും സ­ന്നി­ധാ­നം സഹാസ് കാര്‍ഡി­യോള­ജി സെന്റ­റി­ന്റെയും നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ച്ച ഭക്തിഗാ­ന­സു­ധ­യാ­ണ് അ­യ്യ­പ്പ­സ­ന്നി­ധി­യി­ലെത്തി­യ ഭ­ക്തര്‍­ക്ക് ഭ­ക്തി­സാ­ന്ദ്രമാ­യ അനു­ഭവം പ­കര്‍­ന്ന­ത്.

ഇന്ന­ലെ വൈ­കിട്ട് ശ്രീ­ധര്‍­മ്മ ശാ­സ്­ത്രാ ഓ­ഡി­റ്റോ­റി­യ­ത്തില്‍ നാ­ലു­മ­ണിക്കൂ­റോ­ളം നീ­ണ്ടു­നി­ന്ന ഗാ­ന­സു­ധ­യില്‍ ഗാ­യ­ക­രായ അ­ഞ്ചല്‍ സു­രേ­ന്ദ്രന്‍, ക­ട­യ്­ക്കല്‍ രാ­ജു­ക്കുട്ടി, മാ­സ്റ്റര്‍ വി­നാ­യ­ക്, ഡോ­ക്ടര്‍ ഹ­രി­ദാ­സ് എ­ന്നി­വ­രാ­ണ് ഗാ­ന­ങ്ങള്‍ ആ­ല­പി­ച്ചത്. പൊ­ലീ­സ് സ്‌­പെ­ഷ്യല്‍ ഓ­ഫീ­സര്‍ എസ്. സു­രേ­ന്ദ്രന്‍ ഉ­ദ്­ഘാട­നം ചെ­യ്തു. പി­ആര്‍­ഒ മു­ര­ളി കോ­ട്ട­യ്­ക്കകം, ചീ­ഫ് മെ­ഡി­ക്കല്‍ ഓ­ഫീ­സര്‍ ഡോ­ക്ടര്‍ ഒ. വാ­സു­ദേവന്‍, സംസ്കൃതി ഫി­ലിം­സൊ­സൈ­റ്റി ചെ­യര്‍­മാന്‍ അ­ജീ­ഷ് കൃ­ഷ്­ണ, ച­ല­ച്ചി­ത്ര ന­ടന്‍ കോട്ട­യം പു­രു­ഷന്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടുത്തു.


സന്നി­ധാ­നവും പരി­സരവും മാലി­ന­്യ­മു­ക്ത­മാ­ക്കു­ന്ന­തിന് എല്ലാ­വ­രു­ടെയും സഹകരണം ആവ­ശ­്യ­മാണെന്ന് അവ­ലോ­ക­ന­യോഗം വില­യി­രുത്തി


സന്നി­ധാ­നവും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളും മാ­ലി­ന്യ­മു­ക്ത­മാക്കാന്‍ എല്ലാ­വ­കു­പ്പു­ക­ളു­ടെയും അ­യ്യ­പ്പ­ഭ­ക്ത­രു­ടെയും സ­ഹാ­യവും സ­ഹ­ക­ര­ണവും ആ­വ­ശ്യ­മാ­ണെ­ന്ന് സ­ന്നി­ധാന­ത്ത് ചേര്‍­ന്ന വ­കു­പ്പ് ത­ല­വ­ന്മാ­രു­ടെ അ­വ­ലോ­ക­ന­യോഗം വില­യി­രു­ത്തി. വ­രും­ദി­വ­സ­ങ്ങ­ളില്‍ അ­യ്യ­പ്പ­ഭ­ക്ത­രു­ടെ തിര­ക്ക് വര്‍­ധി­ച്ചു­വ­രാന്‍ സാ­ധ്യ­ത­യു­ണ്ട്. സ­ന്നി­ധാ­ന­ത്തെ­ത്തു­ന്ന­ ഭക്തരും ജോ­ലി­യു­ടെ ഭാ­ഗ­മാ­യി ശബ­രി­മ­ല­യില്‍ താ­മ­സി­ക്കു­ന്ന­വരും താ­മ­സ­ സ്ഥ­ലവും സ­മീ­പ­പ്ര­ദേ­ശ­ങ്ങളും മാ­ലി­ന്യ­മു­ക്ത­മാ­ണെ­ന്ന് എല്ലാ ദി­വ­സവും ഉ­റ­പ്പു­വ­രു­ത്ത­ണ­മെന്നും യോ­ഗം നിര്‍­ദേ­ശി­ച്ചു.

അ­യ്യ­പ്പ­സ­ന്നി­ധി­യി­ലെ­ത്തു­ന്ന­വ­രു­ടെ ആ­രോ­ഗ്യ­സം­ര­ക്ഷ­ണ­ത്തി­ന് നി­ല­വി­ലു­ള്ള സം­വി­ധാ­നം മെ­ച്ച­പ്പെ­ടു­ത്താനും മ­ക­ര­വി­ളക്കി­നോ­ട­നു­ബ­ന്ധി­ച്ച് വരുംദി­വ­സ­ങ്ങ­ളില്‍ ആ­രോ­ഗ്യ­മേ­ഖ­ല­യില്‍ കൂ­ടുതല്‍ സംവി­ധാ­നം ഒരു­ക്കു­ന്ന­തിനെ കുറിച്ചും യോഗം വില­യി­രുത്തി. തി­ര­ക്കു­ള്ള സ­മ­യ­ങ്ങ­ളില്‍ ട്രാ­ക്ട­റു­കള്‍ പ­ര­മാവ­ധി ഒ­ഴി­വാ­ക്കു­ന്ന­തിനും ട്രാ­ക്ട­റു­ക­ളു­ടെ വേ­ഗ­ത­യ്­ക്ക് കര്‍ശന നി­യ­ന്ത്ര­ണം ഏര്‍­പ്പെ­ടു­ത്താനും യോ­ഗം തീ­രു­മാ­നി­ച്ചു. എ­ക്‌­സൈ­സ് വ­കു­പ്പി­ന്റെ പരി­ശോ­ധ­ന­കള്‍ ശ­ക്ത­മാ­ക്കണമെന്നും യോ­ഗം ബന്ധ­പ്പെട്ട ഉദേ­്യാ­ഗ­സ്ഥ­രോട് നിര്‍ദേ­ശി­ച്ചു. ദേ­വസ്വം എ­ക്‌­സി­ക്യു­ട്ടീ­വ് ഓ­ഫീ­സര്‍ ബി.എല്‍. രേണു­ഗോ­പാല്‍, പൊ­ലീ­സ് സ്‌­പെ­ഷ്യല്‍ ഓ­ഫീ­സര്‍ എസ്. സു­രേ­ന്ദ്രന്‍, ഫെ­സ്റ്റിവെല്‍ കണ്‍­ട്രോ­ള്‍ ഓ­ഫീസര്‍ ജി. കൃ­ഷ്­ണ­കു­മാര്‍, എന്‍­ഡി­ആര്‍എ­ഫ് ഡെ­പ്യു­ട്ടി ക­മാന്‍­ഡന്റ്് ജി. വി­ജ­യന്‍, ആര്‍­എഎ­ഫ് ഡെ­പ്യു­ട്ടി ക­മാന്‍ഡന്റ് മ­ധു ജി. നായര്‍, പി­ആര്‍­ഒ മുര­ളി കോ­ട്ട­യ്­ക്കകം, പു­ണ്യം പൂ­ങ്കാവ­നം കോ-ഓ­ഡി­നേ­റ്റര്‍ എന്‍. രാം­ദാ­സ് തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ത്തു.


അ­യ്യ­പ്പാ­സേ­വാ­സം­ഘ­ത്തിന്റെ സ്‌­ട്രെ­ക്­ച്വര്‍ സംവി­ധാനം ഭക്തര്‍ക്ക് തുണ­യാ­വുന്നു

അ­യ്യ­പ്പ­ദര്‍­ശ­ന­ത്തി­നെ­ത്തു­ന്ന ഭ­ക്തര്‍­ക്ക് പ­മ്പ­യില്‍ നിന്ന് സ­ന്നി­ധാ­ന­ത്തേ­ക്കു­ള്ള യാ­ത്ര­യ്­ക്കി­ട­യി­ലോ, സ­ന്നി­ധാ­ന­ത്തു­വെച്ചോ അ­ത്യാ­ഹി­തം സം­ഭ­വി­ച്ചാല്‍ ഭ­ക്തര്‍­ക്ക് തു­ണ­യായി അ­ഖി­ല­ഭാ­ര­ത അയ്യ­പ്പാ സേ­വാ സം­ഘ­ത്തി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പ്ര­ത്യേ­ക സ്‌­ട്രെ­ക്­ച്ചര്‍ സം­വി­ധാ­നമുണ്ട്. അ­യ്യ­പ്പാ­സേ­വാ­സം­ഘ­ത്തി­ന്റെ മ­റ്റു­സേ­വ­ന­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കൊ­പ്പ­മാണ് പമ്പാ, വാവ­ര്‍ന­ട, പാ­ണ്ടി­ത്താ­വളം, ശ­രം­കു­ത്തി, മ­ര­ക്കൂട്ടം, അ­പ്പാ­ച്ചി­മേട്, നീ­ലിമ­ല, സ­ന്നി­ധാ­ന­ം എന്നി­വി­ട­ങ്ങ­ളി­ലായി എ­ട്ടോ­ളം സ്‌­ട്രെ­ക്­ച്വര്‍ യൂ­ണിറ്റുക­ളാണ് സേവ­ന­ത്തി­നായി ഒ­രു­ക്കി­യി­രി­ക്കു­ന്ന­ത്.

സ­ന്നി­ധാ­ന­ത്തേ­ക്കു­ള്ള യാ­ത്ര­യ്­ക്കി­ട­യില്‍ ഭ­ക്തര്‍ക്ക് അ­ത്യാ­ഹി­തം സം­ഭ­വി­ച്ചാല്‍ സ്‌­ട്രെ­ക്­ച്ചറില്‍ ഭക്തരെ അ­ടു­ത്തു­ള്ള ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കും. എ­ന്നാല്‍ സ­ന്നി­ധാ­ന­ത്തു­നി­ന്നും പ­മ്പ­യി­ലേ­ക്ക് ഭക്ത­രെ കൊ­ണ്ടു­പോ­കു­ന്നതിന് ഡോ­ക്ട­രു­ടെ നിര്‍­ദേ­ശം ആവ­ശ­്യ­മാ­ണ്. 


സ­ന്നിധാ­ന പാ­ത­യില്‍ അ­തീ­വ­ജാ­ഗ്ര­ത­യോ­ടെ കേ­ര­ള­ പൊ­ലീ­സിന്റെ ബോം­ബ് സ്­ക്വാ­ഡ്


സ­ന്നി­ധാ­ന­ത്തി­ന്റെയും അ­യ്യ­പ്പഭ­ക്ത­രു­ടെയും സു­ര­ക്ഷ­യ്­ക്ക് സ­ന്നി­ധാ­ന­പാ­ത­യില്‍ 24 മ­ണി­ക്കൂ­റും കേര­ളാ പൊ­ലീ­സിന്റെ ബോം­ബ് സ്­ക്വാ­ഡ് വി­ഭാ­ഗം­ അ­തീ­വ ജാ­ഗ്ര­ത­യില്‍. സ­ന്നി­ധാ­ന­ത്തേ­ക്കെ­ത്തു­ന്ന അ­യ്യ­പ്പ­ഭ­ക്ത­ര്‍ ഉള്‍­പ്പെടെ എല്ലാ­വ­രെയും പ്ര­ത്യേ­കം പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാ­ക്കി­യാ­ണ് സ­ന്നി­ധാ­ന­ത്തേ­ക്ക് ക­ട­ത്തി­വി­ടു­ന്ന­ത്.

പ­മ്പ­യിലും സ­ന്നി­ധാ­ന­ത്തും പ­ര­മ്പ­രാ­ഗ­ത കാ­ന­ന­പാ­ത­യി­ലൂടെ വരു­ന്ന­വ­രെയും പ്ര­ത്യേക പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാ­ക്കു­ന്നു­ണ്ട്. പുല്ലു­മേട് വഴി സന്നി­ധാ­ന­ത്തെ­ത്തുന്ന ഭക്തര്‍ക്കായി പാണ്ടി­ത്താ­വ­ള­ത്തില്‍ പ്രതേ­്യക നിരീ­ക്ഷണ കേന്ദ്രവും ഏര്‍പ്പെ­ടു­ത്തി­യി­ട്ടുണ്ട്. 24 മ­ണി­ക്കൂറും പ്ര­വര്‍­ത്ത­ന സ­ജ്ജ­മാ­യി­ നി­ല­കൊ­ള്ളുന്ന യൂ­ണി­റ്റില്‍ സം­സ്ഥാ­ന­ത്തി­ന്റെ എല്ലാ­ ജില്ല­ക­ളില്‍ നി­ന്നു­മു­ള്ള ഉ­ദ്യോ­ഗസ്ഥ­രെ നി­യോ­ഗിക്കാറുണ്ട്. ബാ­ഗു­കളും സ­ഞ്ചി­കളും മറ്റും സ്­കാ­ന­റി­ലൂടെ ക­ട­ത്തി­വി­ടു­മ്പോള്‍ ഉ­ള്ളി­ലുള്ള ഇ­ല­ക്ട്രോ­ണി­ക് വ­സ്­തു­ക്കള്‍ ഉള്‍­പ്പെ­ടെ­യു­ള്ള­വ­യെല്ലാം മോ­ണി­റ്റ­റില്‍ തെ­ളി­ഞ്ഞു­കാ­ണാന്‍ സാ­ധി­ക്കും. ഒ­രു­സ­മ­യം ഒ­രു­ യൂ­ണി­റ്റില്‍ ബോം­ബ് സ്­ക്വാ­ഡ് വി­ദ­ഗ്­ദ്ധ­രു­ടെയും സി­വില്‍ ­പൊ­ലീ­സി­ന്റെയും മ­റ്റ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും സേ­വ­ന­മു­ണ്ടാ­കും.

അമി­ത­വില അറി­യി­ക്കാന്‍ ടോള്‍ഫ്രീ നമ്പര്‍


ശബ­രി­മ­ല­യിലും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലു­മുള്ള ഹോട്ട­ലു­കള്‍,കട­കള്‍, മറ്റ് കച്ച­വ­ട­സ്ഥാ­പ­ന­ങ്ങള്‍ എന്നി­വി­ട­ങ്ങ­ളില്‍ അമി­ത­വില ഈടാ­ക്കു­കയോ വൃത്തി­ഹീ­ന­മായ സാഹ­ച­ര­്യ­ത്തില്‍ പ്രവര്‍ത്തി­ക്കു­കയോ ചെയ്താല്‍ അയ്യ­പ്പ­ഭ­ക്തര്‍ക്ക് അധി­കൃ­ത­രോട് 1800 425 1606 എന്ന ടോള്‍ഫ്രീ നമ്പ­റില്‍ വിളിച്ച് പരാ­തി­പ്പെ­ടാ­വു­ന്ന­താ­ണ്.


അ­യ്യ­പ്പ­ഭ­ക്തര്‍­ക്ക് ദേ­വ­സ്വം­ബോര്‍­ഡിന്റെ താ­മ­സ­സൗ­കര്യം ആ­ശ്ര­യ­മാ­കുന്നു

സന്നി­ധാ­നത്ത് അയ്യ­പ്പ­ദര്‍ശ­ന­ത്തി­നാ­യി­യെ­ത്തുന്ന ഭക്തര്‍ക്ക് ദേവ­സ്വം ബോര്‍ഡിന്റെ താമ­സ­സൗ­ക­ര്യം ആശ്ര­യ­മാ­കു­ന്നു. ഓരോ ദി­വ­സവും അന­വധി ഭക്ത­രാണ് ദേ­വസ്വം ബോര്‍­ഡി­ന്റെ താമസസൗ­കര്യം പ്ര­യോ­ജ­ന­പ്പെ­ടു­ത്തുന്ന­ത്. സ­ന്നി­ധാ­ന­ത്തെ­ത്തു­ന്ന ഭ­ക്തര്‍ക്ക് ഏ­ത് സ­മ­യവും മു­റി­യെ­ടു­ക്കാ­നുള്ള സം­വി­ധാ­ന­മാ­ണ് സന്നി­ധാനം അ­േക്കാ­മ­ഡേ­ഷന്‍ ഓ­ഫീ­സില്‍ ഒ­രു­ക്കി­യി­രി­ക്കു­ന്ന­ത്.

സ­ന്നി­ധാ­ന­ത്ത് അക്കോ­മ­ഡേ­ഷന്‍ ഓഫീ­സിന്റെ കീഴില്‍ അ­ഞ്ഞൂ­റി­ല­ധികം മു­റി­ക­ളാ­ണ് നില­വിലുള്ളത്. 250 രൂപ മു­തല്‍ 1600 രൂ­പാ­വ­രെ­ വാ­ട­ക­യു­ള്ള മു­റി­കളുണ്ട്. മു­റി­യെ­ടു­ക്കു­ന്ന സ­മ­യം മു­തല്‍ 12 മ­ണി­ക്കൂര്‍ സ­മ­യ­ത്തേ­ക്കാ­ണ് മു­റി­ അനു­വ­ദി­ക്കുക. ആ­ദ്യ­ത്തെ 12 മ­ണി­ക്കൂ­റി­നു­ശേ­ഷവും മു­റി ആ­വ­ശ്യ­മു­ണ്ടെ­ങ്കില്‍ നാ­ലു­മ­ണി­ക്കൂര്‍ ചേ­ര്‍­ത്ത് 16 മ­ണി­ക്കൂര്‍ സ­മ­യ­ത്തേ­ക്ക് മു­റി­യെ­ടു­ക്കാം. തു­ടര്‍ന്നും മു­റി ഒ­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ അ­ടു­ത്ത 12 മ­ണി­ക്കൂ­റേ­ക്കു­ള്ള വാ­ട­ക ഈടാക്കും. മു­റി­ല­ഭി­ക്ക­ണ­മെ­ങ്കില്‍ സെ­ക്യു­രി­റ്റി ഡെ­പ്പോ­സി­റ്റ് ആ­വ­ശ്യ­മാ­ണ്. മു­റി അനു­വ­ദിച്ചു ­ക­ഴി­ഞ്ഞാല്‍ അ­േക്കാ­മ­ഡേ­ഷന്‍ ഓ­ഫീ­സില്‍ നി­ന്ന് ല­ഭി­ക്കു­ന്ന ര­സീ­തു­മാ­യി നിര്‍­ദേ­ശി­ക്കു­ന്ന കെ­ട്ടി­ട­ങ്ങ­ളില്‍­ച്ചെ­ന്ന് കെ­യര്‍ ടേക്ക­റെ സ­മീ­പി­ച്ചാല്‍ മു­റി­യു­ടെ താ­ക്കോല്‍ ല­ഭി­ക്കും. മു­റി ഒ­ഴി­യു­മ്പോള്‍ താ­ക്കോല്‍ കെ­യര്‍ ടേക്ക­റെ ഏല്‍­പ്പി­ച്ച് മു­റി ഒ­ഴി­യു­ന്ന സമ­യം ര­സീ­തി­ന്റെ മ­റു­വശ­ത്ത് എ­ഴു­തി വാ­ങ്ങി അ­േക്കാ­മ­ഡേ­ഷന്‍ ഓ­ഫീ­സില്‍ ഏല്‍­പ്പി­ക്കു­മ്പോള്‍ ഡെ­പ്പോ­സി­റ്റ് തു­ക തി­രി­കെ നല്‍­കും. മു­റി ആ­വ­ശ്യ­മു­ള്ള­വ­ര്‍­ക്ക് നേ­രിട്ടും ഓണ്‍­ലൈന്‍­വ­ഴിയും ­ മു­റി ബു­ക്കു­ചെ­യ്യാ­നു­ള്ള സൗ­ക­ര്യ­മുണ്ട്. travancoredevaswomboard.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈ­നായി ബുക്ക് ചെയ്യാം


സുര­ക്ഷ­യ്‌­ക്കൊ­പ്പം ശു­ചീ­ക­ര­ണ­വു­മാ­യി എന്‍­ഡി­ആര്‍­എഫും ആര്‍­എ­എ­ഫും

സ­ന്നി­ധാ­ന­ത്തി­ന്റെ അ­യ്യ­പ്പ­ഭ­ക്ത­രു­ടെയും സു­ര­ക്ഷ­യ്‌­ക്കൊ­പ്പം ശൂ­ചീ­ക­ര­ണവും ഏ­റ്റെ­ടു­ത്ത് എന്‍­ഡി­ആര്‍­എഫും ആര്‍­എഎ­ഫ് വി­ഭാഗം മാതൃ­ക­യാ­കുന്നു. സ­ന്നി­ധാന­ത്ത് സു­ര­ക്ഷ­യ്­ക്ക് നി­യോ­ഗി­ച്ചി­രി­ക്കു­ന്ന എന്‍­ഡി­ആര്‍­ഫ്, ആര്‍­എ­എ­ഫ് ഉ­ദ്യോ­ഗ­സ്ഥ­രാ­ണ് ശ­ബ­രി­മ­ല ശു­ചീ­ക­ര­ണ­പ­ദ്ധ­തിയാ­യ പു­ണ്യം­പൂ­ങ്കാവ­നത്തിന്റെ ഭാഗമാ­യി ശു­ചീ­ക­ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഏര്‍­പ്പെ­ടു­ന്ന­ത്. ദി­വസേ­ന രാ­വി­ലെ ഒന്‍പത് മണി­മു­തല്‍ ഒരു മണി­ക്കൂ­റാണ് ശു­ചീ­ക­ര­ണ­പ്ര­വര്‍­ത്തനം. ശ­ബ­രി­മ­ല­യി­ലെ എല്ലാ സ­ദ്­പ്ര­വൃ­ത്തി­ക­ളിലും പ­ങ്കെ­ടു­ക്കാന്‍ ക­ഴി­യുന്ന­ത് അയ്യപ്പസേ­വ­യാ­യി­ട്ടാണ് കാ­ണു­ന്ന­തെ­ന്ന് ഉ­ദ്യോ­ഗ­സ്ഥര്‍ പറ­ഞ്ഞു.


സ­ന്നി­ധാന­ത്തെ ഭ­ക്തി­സാ­ന്ദ്ര­മാ­ക്കി ആര്‍­എഎ­ഫ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഭ­ക്തി­ഗാ­ന­സന്ധ്യ

സ­ന്നി­ധാ­ന­ത്തെ ഭ­ക്തി­സാ­ന്ദ്ര­മാ­ക്കി ഇ­ത്ത­വ­ണയും ആര്‍­എഎ­ഫ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഭ­ക്തി­ഗാ­ന­സന്ധ്യ നടന്നു. ഇന്ന­ലെ (ഡി­സം­ബര്‍ 15) വൈ­കിട്ട് ശ്രീ­ധര്‍­മ്മാ­ശാ­സ്­ത്രാ­ ഓ­ഡി­റ്റോ­റി­യ­ത്തി­ല്‍ ന­ട­ന്ന സം­ഗീ­ത­സ­ന്ധ്യ­യിലാ­ണ് അ­യ്യ­പ്പ­സ്­തു­തി­ക­ളും ഭ­ക്തി­ഗാ­ന­ങ്ങളും ആ­ല­പിച്ച് ഉ­ദ്യോ­ഗ­സ്ഥ­ര്‍ സ­ന്നി­ധാ­നത്തെ ഭ­ക്തി­സാ­ന്ദ്ര­മാ­ക്കി­യ­ത്. ഭ­ക്തി­ഗാ­നങ്ങള്‍ക്ക് അക­മ്പ­ടി­യായി അയ്യപ്പഭ­ക്ത­രു­ടെ ശ­ര­ണം­വി­ളി­കളും ഉ­യര്‍­ന്ന­ു. 

എല്ലാ­വര്‍­ഷ­വും ആര്‍­എഎ­ഫ് ഉ­ദ്യോ­ഗ­സ്ഥര്‍ സ­ന്നി­ധാന­ത്ത് സു­ര­ക്ഷ­യ്‌­ക്കെ­ത്തു­മ്പോള്‍ ക­ലാ­പ­രി­പാ­ടി­കള്‍ അ­വ­ത­രി­പ്പി­ക്കു­ക പ­തി­വാണ്. ക­ഴി­ഞ്ഞ വര്‍­ഷം ഭ­ക്തി­ഗാ­ന­സു­ധ­യ്‌­ക്കൊപ്പം ത­മി­ഴ്‌­നാ­ട്ടി­ലെ ക­ലാ­രൂ­പമാ­യ ക­ര­കാ­ട്ടം അ­വ­ത­രി­പ്പി­ച്ച­തും ശ്ര­ദ്ധേ­യ­മാ­യി­രുന്നു. കോ­യ­മ്പ­ത്തൂര്‍ മ­ഹാ­ലിം­ഗ­പു­രം ആ­സ്ഥാ­ന­മാ­യു­ള്ള 105 ബ­റ്റാ­ലിയനിലെ 150 ഓ­ളം ഉ­ദ്യോ­ഗ­സ്ഥ­രാ­ണ് സ­ന്നി­ധാനത്ത് സേ­വ­ന­മ­നു­ഷ്ഠി­ക്കു­ന്നത്.

കാ­യം­കു­ളം ക­റ്റാ­നം സ്വ­ദേ­ശിയായ ഡെ­പ്യു­ട്ടി ക­മാന്‍ഡന്റ് മ­ധു.ജി.നാ­യ­രു­ടെ നേ­തൃ­ത്വ­ത്തി­ലാണ് സംഘം സന്നി­ധാ­നത്ത് സുരക്ഷാ ചുമ­തല നിര്‍വ്വ­ഹി­ക്കു­ന്ന­ത്.


അ­യ്യ­പ്പ­സ്­തു­തി­ക­ളു­മാ­യി ആ­ല­ങ്ങാ­ട് ശാ­സ്­താം­പാ­ട്ട് സം­ഘം

അ­യ്യ­പ്പ­ദര്‍­ശ­ന­ത്തി­നെ­ത്തിയ ആ­ല­ങ്ങാ­ട് ശ്രീ­ഹ­രി­ഹ­ര ശാസ്താം­പാ­ട്ട് സം­ഘ­ം സ­ന്നി­ധാനത്ത് ഇ­ത്ത­വ­ണയും ശാ­സ്താം­പാ­ട്ട് അ­വ­ത­രി­പ്പിച്ചു. ഉടു­ക്കു­കൊട്ടി ഒരേ­താ­ള­ത്തില്‍ അയ്യ­പ്പ­സ്തു­തി­കള്‍ ആല­പി­ച്ച­പ്പോള്‍ ദര്‍ശ­ന­ത്തി­നെ­ത്തിയ അയ്യ­പ്പ­ഭ­ക്തര്‍ക്ക് അതൊരു നവ­്യാ­നു­ഭ­വ­മാ­യി. അയ്യ­പ്പ­സ­്വാമി കള­രി­പ­ഠി­ച്ചത് ആല­ങ്ങാട് ചെമ്പോര കള­രി­യി­ലാ­ണെന്ന വിശ­്വ­സ­ത്തി­ലാണ് ശാസ്താം പാട്ട് അവത­രി­പ്പി­ക്കു­ന്ന­ത്. ആല­ങ്ങാട് പേട്ട സംഘം പുറ­പ്പെ­ടു­ന്നതും ചെമ്പോര കള­രി­യില്‍ നിന്നാ­ണ്. ഉ­ണ്ണി­കൃ­ഷ്­ണ­ന്‍ ആശാന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള എ­ട്ടം­ഗ­സം­ഘ­മാ­ണ് സ­ന്നി­ധാ­ന­ത്തെ­ത്തി­യത്. സംഘ­ത്തില്‍ ഓരോ വര്‍ഷവും നില­വി­ലു­ള്ള­വ­രോ­ടൊപ്പം പുതി­യ­തലമു­റ­ക്കാ­രെയും ഉള്‍പ്പെ­ടു­ത്തിയാണ് സന്നി­ധാ­നത്ത് ശാസ്താംപ്പാട്ട് അവ­ത­രി­പ്പി­ക്കു­ന്ന­ത്.
ഭക്തി­യോ­ടൊപ്പം പരി­സ്ഥി­തിയും കാത്ത് സൂക്ഷി­ക്ക­ണം: ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് (ശബ­രി­മല വിശേ­ഷ­ങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക