Image

റവ. ഫാ.എം.പി.ജോര്‍ജ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വയര്‍ അംഗങ്ങളോടൊപ്പം

ജോര്‍ജ് തുമ്പയില്‍ Published on 16 June, 2011
 റവ. ഫാ.എം.പി.ജോര്‍ജ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വയര്‍ അംഗങ്ങളോടൊപ്പം
ന്യൂയോര്‍ക്കിലെ ബ്രാക്കിലിന്‍, ക്യൂന്‍സ്, ലോംഗ് ഐലന്റ് പ്രവിശ്യകളിലെ പത്ത് ഓര്‍ത്തഡോക്‌സ് പള്ളികളുടെ സംയുക്തസംഘടനയായ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ഈ വര്‍ഷത്തെ ക്വയറിന്റെ ഉദ്ഘാടനം എല്‍മോണ്ട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം വൈദിക സെമിനാരി സ്‌ക്കൂള്‍ ഓഫ് ലിറ്റര്‍ജിക്‌സിന്റെ ഡയറക്ടര്‍ റവ. ഫാ.എം.പി.ജോര്‍ജ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വെരി.റവ. ഫാ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പാ, ക്വയര്‍ മാസ്റ്റര്‍ ജോസഫ് പാപ്പന്‍, ക്വയര്‍ കോര്‍ഡിനേറ്റേഴ്‌സ് സജി താമരവേലില്‍, ആലീസ് ഈപ്പന്‍ എന്നിവരും പ്രസംഗിച്ചു. സെപ്റ്റംബര്‍ 9, 10, 11, തീയതികളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനിലേക്കുള്ള സുവിശേഷ ഗാനങ്ങള്‍ക്ക് സംയുക്ത ക്വയര്‍ നേതൃത്വം നല്‍കുന്നതാണ്.
 റവ. ഫാ.എം.പി.ജോര്‍ജ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വയര്‍ അംഗങ്ങളോടൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക