Image

നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമാ യുവ­ജ­ന­സഖ്യം ക്രിസ്മസ് രാവ് 2015

ബെന്നി പരി­മണം Published on 17 December, 2015
നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമാ യുവ­ജ­ന­സഖ്യം ക്രിസ്മസ് രാവ് 2015
ന്യൂയോര്‍ക്ക്: തിരു­പ്പി­റ­വി­യുടെ സന്തോഷം പങ്കു­വെ­യ്ക്കാന്‍ നോര്‍ത്ത് അമേ­രി­ക്കന്‍ മാര്‍ത്തോമാ യുവ­ജ­ന­സഖ്യം നോര്‍ത്ത് ഈസ്റ്റ് റീജി­യന്‍ ഒരു­ക്കുന്ന "ക്രിസ്മസ് രാവ് 2015' ഡിസം­ബര്‍ 26­-ന് ശനി­യാഴ്ച നട­ക്കും. ലോംഗ്‌­ഐ­ലന്റ് മാര്‍ത്തോമാ ദേവാ­ല­യ­ത്തില്‍ (2350 Merrick Avenue, Merrick, Newyork) വൈകിട്ട് 5.30­-ന് ആരം­ഭി­ക്കുന്ന ക്രിസ്മസ് ആഘോ­ഷ­രാ­വില്‍ റവ. ഷിബു മാത്യു ക്രിസ്മസ് സന്ദേശം നല്‍കും. 

തിരു­ജ­ന­ന­ത്തിന്റെ സന്ദേശം വിളി­ച്ച­റി­യി­ക്കുന്ന ക്രിസ്മസ് ഗാന­ങ്ങള്‍, സ്കിറ്റു­കള്‍, വൈവി­ധ്യ­ങ്ങ­ളായ ക്രിസ്മസ് പരി­പാ­ടി­കള്‍ എന്നിവ സമ്പ­ന്ന­മാ­ക്കുന്ന രാവിനെ കൂടു­തല്‍ തിള­ക്ക­മു­ള്ള­താ­ക്കാന്‍ വിവിധ ഗായ­ക­സം­ഘ­ങ്ങള്‍ മനോ­ഹ­ര­മായ ഗാന­ങ്ങള്‍ ആല­പി­ക്കും. 

റീജി­യ­ണിലെ വിവിധ ദേവാ­ല­യ­ങ്ങ­ളില്‍ നിന്നും വൈദീ­കരും, വിശ്വാസി സമൂ­ഹവും ക്രിസ്മസ് രാവിനെ ധന്യ­മാ­ക്കാ­നായി എത്തി­ച്ചേ­രും. "ക്രിസ്മസ് രാവ് 2015' നവ്യാ­നു­ഭ­വ­മാ­ക്കി­ത്തീര്‍ക്കാന്‍ റീജി­യണ്‍ യുവ­ജ­ന­സഖ്യം ഭാര­വാ­ഹി­ക­ളായ റവ. ജേക്കബ് വി. ജോണ്‍ (പ്ര­സി­ഡന്റ്), ലാജി തോമസ് (വൈസ് പ്രസി­ഡന്റ്), സന്തോഷ് ഫിലിപ്പ് (സെ­ക്ര­ട്ട­റി), ലിബു കോശി (ട്ര­ഷ­റര്‍), ജിബി മാത്യു, ബിജു പി. വര്‍ഗീ­സ്, ബിജു മാത്യു വര്‍ഗീസ് എന്നി­വര്‍ പ്രവര്‍ത്തി­ക്കു­ന്നു. 

യേശു­ക്രി­സ്തു­വിന്റെ ജനനം മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ പുതിയ പ്രതീ­ക്ഷ­കള്‍ ജനി­പ്പി­ക്കു­വാന്‍ ഏവര്‍ക്കും ഇട­യാ­യി­ത്തീ­രട്ടെ എന്ന് റീജി­യന്‍ യുവ­ജ­ന­സഖ്യം ആശം­സി­ക്കു­കയും ഏവ­രേയും "ക്രിസ്മസ് രാവ് 2015' ലേക്ക് സ്വാഗതം ചെയ്യു­ന്നു. (ഭ­ദ്രാ­സന മീഡിയാ കമ്മി­റ്റി­ക്കു­വേണ്ടി സഖ­റിയാ കോശി അറി­യി­ച്ച­താ­ണി­ത്.
നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമാ യുവ­ജ­ന­സഖ്യം ക്രിസ്മസ് രാവ് 2015
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക