Image

കുമ്മനം രാജശേഖരന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍

Published on 18 December, 2015
കുമ്മനം രാജശേഖരന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ്‌ കുമ്മനം രാജശേഖരനെ ബിജെപി സംസ്‌ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായാണ്‌ പ്രഖ്യാപനം നടത്തിയത്‌. ഇന്നു തന്നെ അദ്ദേഹം തിരുവനന്തപുരത്ത്‌ ചുമതലയേല്‍ക്കും. വി. മുരളീധരന്‍ തെരഞ്ഞെടുപ്പ്‌ സമിതി കണ്‍വീനറാകും. ബുധനാഴ്‌ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ്‌ കുമ്മനത്തെ സംസ്‌ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമെടുത്തത്‌. വി.മുരളീധരന്റെ പിന്‍ഗാമിയായാണ്‌ കുമ്മനം സംസ്‌ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്‌. 

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന് ബി.ജെ.പി തിരുവനന്തപുരം വിമാനത്താവളത്തില്‍  അധ്യക്ഷ പദവി അഭിമാനത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും എല്‍.ഡി.എഫിനും യു.ഡി.എഫിനും ബദല്‍ എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോവുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലയും തകര്‍ത്തു കൊണ്ടാണ് ഇരു മുന്നണികളും ഭരിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.   

ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമി തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ കേരള സമൂഹത്തില്‍ പരിവര്‍ത്തനം നടത്തി. ഇവരുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പ്രവര്‍ത്തിക്കും. പാവപ്പെട്ടവന്റെ, വിവിധ ജാതിക്കാരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. ഭാരിച്ച ഉത്തരവാദിത്തമാണ് തന്റേതെന്ന് കുമ്മനം പറഞ്ഞു. ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അദ്ദേഹത്തിനും വി.മുരളീധരനും സ്വീകരണം നല്‍കിയത്.

നിലവില്‍ അധ്യക്ഷനായ വി മുരളീധരന്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറാകും. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ബി.ജെ.പിയുടെ പാര്‍ട്ടി പത്രമായ ജന്‍മഭൂമിയുടെ ചെയര്‍മാനുമാണ് കുമ്മനം രാജശേഖരന്‍

ആര്‍.എസ്.എസിന്റെ ഒരു മുഖ്യ പ്രവര്‍ത്തകനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കുക വഴി ഹിന്ദുവോട്ടുകള്‍ നേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കുമ്മനം ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. കൂടാതെ വിശ്വ ഹിന്ദു പരിഷത്തിലും ക്ഷേത്രസംരക്ഷണ സമിതിയില്‍ പ്രവര്‍ത്തികവഴിയാണ് അദ്ദേഹം ബി.ജെ.പിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

കോട്ടയത്തെ കുമ്മനത്ത് ജനിച്ച കുമ്മനം രാജശേഖരന്‍ സി.എം.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ കുമ്മനം വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ദീപിക പത്രത്തിലായിരുന്ന പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. 1976ലാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നത്. കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുന്നത്.

Join WhatsApp News
keraleeyan 2015-12-18 08:28:05
കേരളം അപകടത്തിലേക്കു പോകുന്നു. ഇതേ വരെ ചെറുകിട വര്‍ഗീയ രാഷ്ട്രീയം കളിച്ചിരുന്ന കുമ്മനം മുഖ്യ്ധാരാ രാഷ്ട്രീയ നേതാവായി. ബി,.ജെ.പി എന്താണെന്നു വ്യ്ക്തമായി.
ഈ വര്‍ഗീയ ശക്തികളെ കേരലത്തിലെ പ്രബുദ്ധ ജനത ചവറ്റു കൊട്ടയില്‍ തള്ളണം. ഈ രാഷ്രെയമൊക്കെ ഗുജറാത്തിലൊക്കെ പൊയി നടത്തട്ടെ. കേരളത്തെ കലാപ ഭൂമി ആക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക