Image

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ടെക്‌സസ് ഗവര്‍ണ്ണര്‍ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചു.

പി.പി.ചെറിയാന്‍ Published on 20 January, 2012
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ടെക്‌സസ് ഗവര്‍ണ്ണര്‍ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചു.

ഡാളസ്: 2012 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിന് നടക്കുന്ന പ്രൈമ
റി തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങുന്നതായി ടെക്‌സാസ് ഗവര്‍ണ്ണര്‍ റിക്ക് പെറി പ്രഖ്യാപിച്ചു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്നോട്ടു പോകുന്നതിന് സാധ്യമായ ഒരു വഴിയും എന്റെ മുമ്പിലില്ല. ജനുവരി 19 വ്യാഴാഴ്ച സൗത്ത് കരോളിനായിലെ ചാള്‍സ്ടണി
ല്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ റിക്ക്‌പെറി പറഞ്ഞു.

2011 ഓഗസ്റ്റ് മാസം ഓസ്റ്റിനില്‍ സഘടിപ്പിച്ച വമ്പിച്ച പ്രാര്‍ത്ഥനാ റാലിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചരണം ഒരു ആത്മീയ പരാജയമായി കാണുന്നില്ല. റിക്ക് പെറി വ്യക്തമാക്കി.

രണ്ട് സംസ്ഥാനങ്ങളില്‍ നടന്ന നിര്‍ണ്ണായക പ്രൈമറി തിരഞ്ഞെടുപ്പില്‍ റിക്ക്‌ പെറി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഐഓവ, ന്യൂഹാംപ്‌ഷെയര്‍ , എന്നിവിടങ്ങളില്‍ നടന്ന പ്രൈമറിയില്‍ യഥാക്രമം, 10.3% , .7% വോട്ടുകള്‍ മാത്രമാണ് റിക്ക്‌ പെറിക്കു ലഭിച്ചത്.

റിക്ക് പെറി പിന്‍വാങ്ങള്‍ പ്രഖ്യാപിച്ച ചടങ്ങില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
ന്യൂട്ട് ഗിംഗറിപ്പിനെ പിന്തുണയ്ക്കുന്നതായും റിക്ക്‌പെറി അറിയിച്ചു.

2012 ല്‍ ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിക്ക്‌പെറി വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്നോ, വീണ്ടും ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നോ ഇപ്പോള്‍ പറയാന്‍ സാധ്യമല്ല എന്ന് റിക്ക് പെറിയുടെ തിരഞ്ഞെടുപ്പ് ഉപദേശകനും, സ്‌പോക്ക്‌സ്മാനുമായ റെ സുള്ളിവാന്‍ പറഞ്ഞു.

2012 ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം മിറ്റ് റോനിക്ക് ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇതുവരെ നടന്ന തിരഞ്ഞെടുപ്പു സര്‍വ്വെകള്‍ ഒബാമ തന്നെ 2012 ന്റെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നാണ് വ്യക്തമാക്കുന്നത്.

റിക്ക് പെറിയുടെ പിന്‍വാങ്ങലോടെ റിപ്പബ്ലിക്കന് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ട മത്സരിക്കുന്ന പ്രമുഖര്‍ - റിക്ക് സാന്റോറം, മിറ്റ് റോംനി, ന്യൂട്ട് ഗിംഗ്‌റിച്ച് എന്നിവരാണ്.

21ന് നടക്കുന്ന സൗത്ത് കരോളിനാ പ്രൈമറിയോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വ്യക്തമാകും.

റിക്ക് പെറി തിരഞ്ഞെടുപ്പു പ്രചരണം അവസാനിപ്പിച്ചു ടെക്‌സാസ് ഗവര്‍ണ്ണര്‍ ജോലിയില്‍ ഉടനെ പ്രവേശിക്കും.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ടെക്‌സസ് ഗവര്‍ണ്ണര്‍ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചു.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ടെക്‌സസ് ഗവര്‍ണ്ണര്‍ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക