Image

ഫൊക്കാനാ ന്യൂജേര്‍സി ചാപ്റ്റര്‍ വനിതാ ഫോറം: ഡോ. സുജ ജോസ് ചെയര്‍പെര്‍സണ്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 December, 2015
ഫൊക്കാനാ ന്യൂജേര്‍സി ചാപ്റ്റര്‍ വനിതാ ഫോറം: ഡോ. സുജ ജോസ് ചെയര്‍പെര്‍സണ്‍
ഫൊക്കാനാ  ന്യൂജേര്‍സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു.
അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍  തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ ആരുടെ കൂടെ നാം കൂടും?


അമേരിക്കന്‍ സമൂഹത്തില്‍ പലപ്പോഴും മലയാളികള്‍ക്ക് അവരുടെ  കഴിവിനനുസരിച്ചുള്ള ആദരവ് പലപ്പോഴും ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്. ഫൊക്കാന യുവതികള്‍ക്ക് അമേരിക്കന്‍ സാംസ്‌കാരിക മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കിയ സംഘടനയാണ്. കഴിവുള്ള ആളുകള് ഏതു കാലത്തായാലും അംഗീകരിക്കപ്പെടും. 

ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കുന്നു. 

ഫൊക്കാനാ ന്യൂ ജേര്‍സി റിജിന്റെ ഭാരവാഹികള്‍ ഡോക്ടര്‍ സുജ ജോസ്  ചെയര്‍പെര്‍സണ്‍, സെക്രട്ടറി ഡോക്ടര്‍ ലിസാ മാത്യു, ട്രഷറര്‍ സുസന്‍  വര്‍ഗിസ്, വൈസ് പ്രസിഡന്റ് ചിന്നമ്മ പാലാട്ടി, ജോയിന്റ് സെക്രട്ടറി മഞ്ജു ചാക്കോ, ജോയിന്റ് ട്രഷറര്‍ സന്‍ജിതാ ജേക്കബ് തുടങ്ങിവരെ  നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്   അറിയിച്ചു.

ഫൊക്കാനാ ന്യൂജേര്‍സി ചാപ്റ്റര്‍ വനിതാ ഫോറം: ഡോ. സുജ ജോസ് ചെയര്‍പെര്‍സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക