Image

സോണിയയും രാഹുലും കുടുങ്ങുമോ?

അനില്‍ പെണ്ണുക്കര Published on 19 December, 2015
സോണിയയും രാഹുലും കുടുങ്ങുമോ?
ബി ജെ പി പണി തുടങ്ങി .നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നിന്ന് തിരിയാന്‍ ഇടമില്ലാത്ത തരത്തില്‍ കുടുക്കാനുള്ള ശ്രെമമാണ് ഇപ്പോള്‍ കൊണ്‌ഗ്രെസ്സ് പയറ്റുന്നത് .

പട്യാല ഹൗസ് ജില്ലാ കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഇരുവരും ഈ കേസില്‍ നിന്നും ഊരിപോരണമെങ്കില്‍ അല്പം വിഷമിക്കേണ്ടി വരും. ഇനി എന്താണ് ഈ കേസ് എന്ന് നോക്കാം. ഇത് ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണതല്ല. കോണ്ഗ്രസ്സിന്റെ കുഴി തോണ്ടാനുള്ള ഒരു കേസ് ആണിത് . ബി.ജെ.പി രാഷ്ട്രീയതലത്തില്‍ പ്രതികാരം ചെയ്യുകയാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കുകയാണെന്നും പട്യാല കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിചതുകൊണ്ട് യാതൊരു കാര്യവുമില്ല.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം ഡയറക്ടര്‍മാരായി പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പരാതിയുമായി രംഗത്തെത്തിയത്.സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചില കോണ്‍ഗ്രസ് നേതാക്കളും കോടിക്കണക്കിന് ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.

ഈ സുബ്രമണ്യം സ്വാമി ആരാണെന്നും എന്താണെന്നും നമുക്കറിയാം.ഇദ്ദേഹം നല്കിയ പരാതിയില്‍ പറയുന്ന ഒരു കാര്യം 1,600 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് സോണിയയും മകനും സ്വന്തമാക്കിയെതെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.. 2012 നവംബറിലാണ് ഈ ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.

നിയമവിരുദ്ധമായ രീതിയിലാണ് ഹെറാള്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി രജിസ്ട്രാര്‍ക്ക് എ.ജെ. ലിമിറ്റഡ് നല്‍കിയത്. 2011 ഫിബ്രവരി 26ന് നടന്ന ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്നും പറയുന്നു. അതേസമയം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കമ്പനികള്‍ക്ക് വായ്പ നല്‍കാന്‍ കഴിയില്ല.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമെന്നാണ് ഒരു കാലത്ത് നാഷണല്‍ ഹെറാള്‍ഡ് അറിയപ്പെട്ടിരുന്നത്. പത്രത്തിന്റെ പ്രസിദ്ധീകരണത്തിന്റെ എഴുപതാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിനാണ് നഷ്ടത്തിന്റെ കണക്കു പറഞ്ഞ് അടച്ചുപൂട്ടിയത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ശബ്ദമായി മാറി രംഗത്തു വന്നതായിരുന്നു പത്രം. ഇംഗ്ലീഷില്‍ നാഷണല്‍ ഹെറാള്‍ഡും ഉറുദുവില്‍ ക്വാമി ആവാസും പ്രസിദ്ധീകരിച്ചിരുന്നു.

സോണിയയും രാഹുലും ചേര്‍ന്ന് 2010 നവംബറിലാണ് യങ് ഇന്ത്യന്‍ എന്ന പേരില്‍ സ്വകാര്യ കമ്പനി രൂപവത്കരിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു. ഈ കമ്പനി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു. നാഷണല്‍ ഹെറാള്‍ഡ്, ക്വാമി ആവാസ് എന്നീ പത്രങ്ങളുടെ ഉടമസ്ഥരായിരുന്ന അസോസിയേറ്റഡ് ജേണല്‍സിന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വസ്തുവകകളുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ചാണ് ഹെറാള്‍ഡ് ഹൗസ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.

ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങള്‍ക്ക് ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യവുമായി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ 70 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് അസോസിയേറ്റഡ് ജേണല്‍സ് എന്ന സ്ഥാപനമെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.
കൂടാതെ കമ്പനി രജിസ്ട്രാര്‍ക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിര്‍ള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേര്‍ക്ക് യങ് ഇന്ത്യന്‍ കമ്പനിയില്‍ ഓഹരിയുണ്ട്.

ഓഹരിയുടമകളില്‍ 80 ശതമാനം പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടുന്നു.90 കോടിരൂപയാണ് നാഷണല്‍ ഹെറാള്‍ഡിന് ബാധ്യതയുള്ളത്. എന്നാല്‍ കമ്പനി 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് പറയുന്നത്. ഇത് വാസ്തവ വിരുദ്ധമായ കാര്യമാണ്.

പലിശരഹിത വായ്പയായി എ.ഐ.സി.സി. നല്‍കിയ 90 കോടി രൂപയ്ക്ക് പകരമായി 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള മറ്റുസ്വത്തുക്കളും കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.കമ്പനി രജിസ്ട്രാര്‍ക്ക് യങ് ഇന്ത്യന്‍ സമര്‍പ്പിച്ച വിവരങ്ങളനുസരിച്ച് അതിന്റെ ഓഹരിയുടമകളുടെ യോഗം സോണിയാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 10 ജന്‍പഥില്‍ ചേര്‍ന്നുവെന്ന് കാണിച്ചിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വീട് വാണിജ്യാവശ്യങ്ങള്‍ക്കോ കച്ചവട ഇടപാടുകള്‍ക്കോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ സ്വാമി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേര്‍ന്ന് രൂപംകൊടുത്ത യങ് ഇന്ത്യന്‍ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചു. ഈ കമ്പനിയില്‍ ഇരുവര്‍ക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. 2.6 ലക്ഷം ഓഹരികള്‍ പ്രിയങ്കാ ഗാന്ധിക്കും നല്‍കിയിട്ടുണ്ട്.

ഇതോടെ കമ്പനി കാര്യങ്ങളില്‍ സോണിയക്കും കുടുംബത്തിനും എന്ത് തീരുമാനമെടുക്കാനുമുള്ള അധികാരവും ലഭിച്ചു. യഥാര്‍ഥത്തില്‍ ഇവരുടെ സ്വകാര്യസ്വത്തായിട്ടാണ് യങ് ഇന്ത്യന്‍ കമ്പനി മാറിയത്.വായ്പ നല്‍കിയെന്ന് പറയുന്ന അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയുടെ ചെയര്‍മാന്‍ എ.ഐ.സി.സി.യുടെ ഖജാന്‍ജി കൂടിയായ മോത്തിലാല്‍ വോറയാണ്. യുവാക്കളുടെ ഉന്നമനത്തിനായി രൂപംനല്‍കിയ യങ് ഇന്ത്യന്‍ കേരളത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയതായി അവകാശപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷനും കത്തയച്ചിട്ടുണ്ട്.

ഇത് സി.ബി.ഐ. അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.2008ല്‍ കമ്പനിയുടെ 38 ശതമാനം ഓഹരി രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ടായിരുന്നിട്ടും തൊട്ടടുത്തവര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ്കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഓഹരിയുള്ളതായി അറിയിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്.

ഇത്തരം ഗുരുതരമായ ഒരു കേസില്‍ നിന്നും സോണിയയ്ക്കും മകനും എങ്ങനെ ഊരിപോകാനാകും എന്നത് അല്പം കഷായിക്കുന്ന കാര്യം തന്നെയാണ് .ഭരിക്കുന്നത് അണമുട്ടിയ പാമ്പ് ആണെന്ന് ഓര്‍ക്കണം .ഈശ്വരോ രക്ഷതു .... 
സോണിയയും രാഹുലും കുടുങ്ങുമോ?
Join WhatsApp News
വായനക്കാരൻ 2015-12-19 17:15:00
തട്ടിപ്പ് തെളിഞ്ഞാൽ തട്ടിത്തെറിപ്പിക്കണം രണ്ടിനേയും ഇന്ത്യക്കു വെളിയിലേക്ക്.
Tom Abraham 2015-12-19 20:35:51
I just don't understand why news media don't explain why the " locus standi" objection of congress to swamy ' s case is not even mentioned or explained by George Abraham or the Delhi writer.

Can anyone in India sue for anything anybody ?

Can you publish something, with focus on that issue how a third party cannot sue for something he did not lose or suffer any damage.

It is universal legal issue.  Locus standi

For example, I cannot sue Sonia or Rahul for their deal in national herald without my being a shareholder in loss.

Then, how can swamy ? Why he did not sue Harward when they fired him in the past ! Emalayalee discussions were inadequate.

Tom abraham
Tom Abraham 2015-12-20 05:45:53

Swami was fired from Harward, has no ' Locus Standi ' case dismissed.




വായനക്കാരൻ 2015-12-20 07:24:12
Beginning with the first few instances in the late-1970’s, the category of Public Interest Litigation (PIL) has come to be associated with its own ‘peoplefriendly’ procedure. The foremost change came in the form of the dilution of the requirement of ‘locus standi’ for initiating proceedings. 
The advent of Public Interest Litigation (PIL) is one of the key components of the approach of ‘judicial activism’ that is attributed to the higher judiciary in India. The Courts’ interventions have played a pivotal role in advancing the protection of civil liberties, the rights of workers, gender justice, accountability of public institutions, environmental conservation and the guarantee of socioeconomic
entitlements such as housing, health and education among others. This has not only strengthened the position of the judiciary vis-à-vis the other wings of government, but has also raised its prestige among the general populace.

Justice K.G. Balakrishnan, Chief Justice of India(2007-2010)
George V 2015-12-20 18:24:54
ഡോക്ടർ സ്വാമിയേ പുറത്താക്കിയത് അദ്ദേഹം harwardil economics പ്രൊഫസർ ആയിരിക്കുമ്പോൾ ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ ആണ്. നമ്മുടെ ഭാവി പ്രധാന മന്ത്രി ശ്രീ രാഹുൽ ഗാന്ധിയെ harwardil നിന്നും പുറത്താക്കിയത് ഫസ്റ്റ് സെമെസ്റ്റെർ പൂർത്തി ആക്കാത്തത് കൊണ്ടും എന്നൊരു വ്യതാസം ഉണ്ട്. രാഹുലനു അഡ്മിഷൻ കിട്ടിയത് ഹിന്ദുജ ഗ്രൂപിന്റെ donation quota ആയിരുന്നൂ എങ്കിൽ ശ്രീ സ്വാമിക്ക് മെരിറ്റിൽ ഫുൾ scholarship ഓടു കൂടി Harward അഡ്മിഷൻ കിട്ടുകയും പിന്നീട് അവിടെ ജോലി ചെയ്യുകയും ഉണ്ടായി. 
Johny Kutty 2015-12-20 18:32:34
Dear Vayanakaaran, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും currupt ചീഫ് Justice ആയിരുന്നു ശ്രീ K G ബാലകൃഷ്ണൻ. 
George V 2015-12-20 18:51:44

കോൺഗ്രസിനെ കുടുക്കാനായി ബിജെപി മനപ്പൂർവ്വം കെട്ടിച്ചമച്ച വ്യാജ കേസാണിതെന്ന്   കൊണ്ഗ്രെസ്സ്കാരും പല പ്രമുഖ മാധ്യമങ്ങളും പറയുന്നത്. ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി നൽകിയ കേസ് എന്നൊക്കെ എടുത്ത് പറയുന്നുണ്ട്. എന്നാൽ സത്യമതല്ല.

2012 നവംബർ ഒന്നിനാണ് സുബ്രഹ്മണ്യൻ സ്വാമി കേസ് കൊടുക്കുന്നത്. അന്ന് അദ്ദേഹം ബിജെപി അംഗമല്ല. അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി ലയിക്കുന്നത് 2013 ആഗസ്റ്റിൽ മാത്രമാണ്. ബിജെപിയുടെ പ്രതികാരനടപടിയെന്നും പറയാനാകില്ല, കാരണം അന്ന് മോദി അധികാരത്തിലില്ല; അധികാരത്തിലെത്തുമെന്ന് പ്രതീക്ഷപോലുമില്ല. അതുകൊണ്ടുതന്നെ 

ഇതെല്ലം വസ്തുതാപരം ആയി തെറ്റാണു 


Anthappan 2015-12-20 19:56:40

Controversial views of Swami. 

In response to the 2011 Mumbai bombings, he wrote an editorial in Daily News and Analysis (DNA). Some of Swamy's controversial suggestions in the article are:

  • The Hindu is the target and that Muslims of India are being programmed by a slow reactive process to become radical and thus slide into suicide against Hindus.
  • Remove Article 370, and re-settle ex-servicemen in the Valley. Create Panun Kashmir for Hindu Pandit community. Look or create opportunity to take over PoK. If Pakistan continues to back terrorists, assist the Baluchis and Sindhis to struggle for independence.
  • Enact a national law prohibiting conversion from Hindu religion to any other religion.
  • Only Muslims who "acknowledge that their ancestors were Hindus" be allowed to vote in India.
  • Propagate the development of a Hindu mindset.[109]

Swamy had written a similar column in The New Indian Express after the 2008 Mumbai attacks. As a result of his "reprehensible" views in the articles, Harvard University cancelled two economics courses taught at the university by Swamy.

On 3 August 2011 the National Commission for Minorities decided to file civil charges against Swamy for the article and promoting on the basis of religion. On 4 October 2011 the Delhi Police registered the case. Swamy was then granted police protection by the Delhi High Court. On 30 January 2012 Swamy was granted anticipatory bail by the court with the condition that he would not write such articles in the future. (From Wikipedia)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക