Image

അണയാത്ത ജോതി (കവിത: രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്ട്­)

Published on 20 December, 2015
അണയാത്ത ജോതി (കവിത: രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്ട്­)
നിലാവത്ത് നടക്കണമെന്നവള്‍
ഇവിടം നീ കരുതുന്നപോലെയല്ലാ
രക്തദാഹികളായ ചെന്നായ്ക്കള്‍ 
പതുങ്ങിനടക്കുന്നിടമാണെന്നവന്‍

ആണെന്ന രണ്ടക്ഷരത്തിലൂപരി
നീയെന്ന സുഹ്രുത്തെന്റെയൊപ്പ
മുണ്ടെങ്കില്‍ ഞാനെന്തിനു 
ഭയക്കണമെന്നവള്‍

അവനവളെ വിശ്വാസമായിരുന്നു
അവള്‍ക്കവനേയും
അതുകൊണ്ടായിരുന്നല്ലോ
അസമയത്തും അവര്‍ക്കു 
തെല്ലും ഭയമില്ലാതിരുന്നതും

പരസ്പരവിശ്വാസം മാത്രം പോരാ
സ്വതന്ത്രമായ് സഞ്ചരിയ്ക്കാന്‍
മാംസദാഹികളുടെ കൈയ്യകലത്തില്‍
പെട്ടുപോകരുതെന്നും അവനു
നിശ്ചയമുണ്ടായിരുന്നു
അവള്‍ക്കാകട്ടെ തന്റേടവും 
ആത്മവിശ്വാസവും അല്‍പ്പമധികവും

പക്ഷേ വിശ്വാസമവരെ രക്ഷിച്ചില്ല
അവരാളു കൂടുതലുണ്ടായിരുന്നു
അവനെ തച്ചുചതച്ചു മ്യതപ്രായനാക്കി
അവളെ കടിച്ചുകീറി കുടഞ്ഞു
വലിച്ചെറിഞ്ഞു

നിയമം തന്റെ കോങ്കണ്ണുകൊണ്ട്
നോക്കിയെന്നുവരുത്തിതീര്‍ത്തു
കണ്ടുനിന്ന സമൂഹം തെറ്റിദ്ധരിച്ചു
ഇപ്പഴങ്ങു പുളുത്തുമെന്നു

കറുത്തകോട്ടിട്ടവര്‍ നിരന്നിരുന്നു
വെളുത്തപേപ്പറിലെന്തോ
കുത്തികുത്തികുറിച്ചുതള്ളി
പിന്നിലതുകണ്ടു മുഖം പൊത്തി
ഞാനിവിടെ നിസ്സഹായകയെന്നോര്‍ത്തു
നീതിദേവത വിങ്ങി വിങ്ങികരഞ്ഞുപോലും

അവരിന്നുമവിടുണ്ട് സുഖവാസത്തില്‍
തടിച്ചുകൊഴുത്ത് സര്‍ക്കാര്‍ ചിലവില്‍
തൂക്കുകയറെന്നു വിധിച്ചുപോലും
പക്ഷേ സുഖവാസ്സമെന്നത്രേ സത്യം

നാളെയൊരുവന്‍ പുറത്തിറങ്ങുമെന്നും
ബാലനായവന്‍ ചെയ്തതു തെറ്റല്ലത്രേ
ഇരുട്ടത്തൂട്ടി വെട്ടത്തുകിടത്തി
മൂന്നാണ്ടുകഴിഞ്ഞു പറഞ്ഞുവിടുന്നതത്രേ


മരിച്ചുപോയവര്‍ക്ക് നീതിയിനിയെന്തിനു
മാപ്പ് മകളേ മാപ്പ് നീ അണയാത്ത
ജ്യോതിയായിനിയും നിലനില്‍ക്കും
നന്മയുള്ള ഹ്യദയങ്ങളിലെന്നുമെന്നും.

******* *******

രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്ട്­

ആലപ്പുഴ ജില്ലയിലെ കായംകുളം പുതുപ്പള്ളി സ്വദേ­ശി. ദുബായ് ഇലക്ക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ സര്‍വ്വയറായി ജോലിചെയ്യുന്നു ഭാര്യ സുഷ ദുബായില്‍ തന്നെ ഡല്‍ഹിെ്രെപവറ്റ് സ്ക്കൂളില്‍ ടീച്ചര്‍ മകള്‍ ശ്രേയ അതേ സ്ക്കൂളില്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു.....
അണയാത്ത ജോതി (കവിത: രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്ട്­)
Join WhatsApp News
വായനക്കാരൻ 2015-12-20 07:49:37
ലേഖനം വരിമുറിച്ചു വിതറിയാൽ കവിതയാകുമോ
വിദ്യാധരൻ 2015-12-20 20:07:02
ലേഖനം മുറിച്ചരിഞ്ഞു, 
വെളിച്ചെണ്ണയിൽ 
ഉള്ളിയും ഇഞ്ചിയും
വെളുത്തുള്ളിയും  വഴറ്റി 
ചുമക്കുമ്പോൾ,
എടുത്തിട്ട് നന്നായിളക്കി
കടു വറത്ത് 
അല്പം ഉപ്പ് ചേർത്തു,
ഈ-മലയാളിയിൽ 
വിളംമ്പിയാൽ 
ഏത് ലേഖനോം  
കവിതയായി തോന്നും 
എഴുതുന്നോർക്ക് 

surendran 2015-12-21 05:40:06
ഇത് കവിത ആണെന്ന് ആരും അവകാശ പെട്ടിലല്ലോ.
വിദ്യാധരൻ 2015-12-21 07:56:53
നല്ല ഒരു ആശയത്തെ കാച്ചിക്കുറുക്കി വായനക്കാരെ വീണ്ടും വീണ്ടും ചിന്തിപ്പിക്കയും അതുപോലെ അവരെക്കൊണ്ട് ഹൃദ്യസ്ഥമാക്കി വീണ്ടും വീണ്ടും ഉരുവിടുവിപ്പിക്കുകയും, അവർ നിങ്ങളുടെ കവിതയെ പ്രച്ചരിപ്പിക്കുന്നവരാകി മാറ്റുകയും ചെയുമ്പോൾ നിങ്ങൾ കവിയായി മാറും.  ഭാരത സംസ്ക്കാരത്തിന് ഏറ്റ കനത്ത പ്രഹരമാണ് ദില്ലിയിൽ നടന്ന ക്രൂര ബാലസംഗവും ജ്യോതിയെന്ന പെണ്‍ക്കുട്ടിയുടെ നിഷ്ടൂരമായ കുലപാതകവും.  സ്വന്തം പെണ്‍മക്കളെ ബലാൽസംഗം ചെയ്യുന്ന പിതാക്കന്മാരും,  പ്രചകളെ ബലാൽസംഗം ചെയ്യുന്ന ഭരണകർത്താക്കളും , അവരെ കാത്തുസൂക്ഷിക്കുന്ന ഭരണകൂടവും മതങ്ങളും, അവർക്കായി സ്തുതി ഗീതങ്ങളും എഴുതി പാടുന്ന സാഹിത്യകാരന്മാരും, ഇതെല്ലാം കണ്ടിട്ടും കയ്യും കെട്ടി നോക്കി നില്ക്കുന്ന ഭരണകർത്താക്കളുമുള്ള ഒരു വിചിത്രമായ നാടാണ് ഭാരതം.  ഈ ഭാരതത്തിൽ നിങ്ങളെപ്പോലുള്ള എഴുത്തുകാർ ആവശ്യമാണ്‌ പക്ഷെ എഴുതുമ്പോൾ അത് വായനക്കാരുടെ മനസുകളിൽ തറഞ്ഞു കയറി ചിന്തയുടെ വിസ്പോടനങ്ങൾ സ്രിഷ്ടിക്കുന്നവയായിരിക്കനം.  സ്ത്രീകളെ ഏറ്റവും ഇടിച്ചു താഴ്ത്തി കാണുന്ന ഒരു നാടാണ് ഭാരതം.  പുരുഷന്മാരുടെ കാമലീലകൾക്കുള്ള ഒരു കളിപ്പാട്ടവും, അതിൽ നിന്ന് അബദ്ധത്തിൽ ജനിക്കുന്ന കുട്ടികളെ പോറ്റി പുലർത്താനും, ഭാത്താക്ക്ന്മാരുടെ ദാസ്യ വൃത്തി ചെയ്യുന്നതിനുമുള്ള ഒരു വസ്തു എന്നതിൽ കവിഞ്ഞു സ്ത്രീകൾക്ക് ഒരു പ്രാധാന്യവും നല്കുന്നില്ല. ഭാരതത്തിലെ നേതാക്ന്മാരുടെ ഭാര്യമാരെക്കുറിച്ച് നമ്മൾക്കാർക്കും വലിയ അറിവില്ല. ഒരു പക്ഷെ ഭൂരിഭാഗവും വീട്ടു തടങ്കലിൽ ആയിരിക്കും.  നമ്മളുടെ പ്രധാന മന്തിയുടെ ഭാര്യ എവിടെയാണെന്ന് ആർക്കറിയാം ?  ഉമ്മൻചാണ്ടിയുടെയും, എക്കെ ആന്റണിയുടെയും അച്ചുതാനതന്റെയും , കുഞ്ഞാലി ക്കുട്ടിയുടെയും, പീ .ജെ ജോസഫിന്റെയും, പീ.ജെ കുരിയെന്റെയും,ഭാര്യമാർ എവിടെ ? ഇവിടെയാണ്‌ നാം പടിഞ്ഞാറൻ രാജ്യങ്ങളെ മാതൃകയാക്കണ്ടത്.  ഭാരതത്തിൽ നേതാക്കന്മാരായി കഴിഞ്ഞാൽ അവരുടെ ഭാര്യമാർ അപ്രത്യക്ഷമാകും . അവരുടെ സ്ഥാനത്തു സരിതമാർ രംഗ പ്രവേശനം ചെയ്യും .  ഭർത്താവ് മരിച്ചാൽ ഭാര്യമാർ ചിതയിൽ ചാടിചാകണം എന്ന നിയമം ഉണ്ടായിരുന്ന നാടാണ് ഭാരതം . പിന്നെ എങ്ങനെ ജ്യോതിയെപ്പോലുള്ളവർക്ക് നീതി ലഭിക്കും?  ഭാരതം ഒരു ബലാൽ സംഗക്കാരനെ സ്വതന്ത്രനാക്കി തെറ്റായാ ഒരു സന്ദേശം അയക്കാൻ തയാറാകുമ്പോൾ, നിങ്ങളുടെ ആശയത്തിന് കഴമ്പുണ്ട് പക്ഷെ അത് ശക്തിയുള്ള ഒരു കവിതയായി വായനക്കാരുടെ മനസ്സിൽ പതിയണമെങ്കിൽ പലതും ചെയ്യാനുണ്ട്.  ഒരു പക്ഷേ കുമാരനാശാന്റെ ദുരവസ്ഥപോലുള്ള കവിതകൾ വായിച്ചാൽ അത് വഴികാട്ടിയായി തീരും 

കോർത്തീടേണം ഓരോ പദം അതിനെ 
            നറും പാലിൽ നീരെന്നപോലെ
 ചേർത്തീടേണം ,വിശേഷിച്ചൊരലങ്കാരം 
           ഉടൻ ഉണ്ടായി വന്നീ ടേണം 
പേർത്തും ചിന്തിക്കിൽ നിരുപമം 
        രുചി തോന്നേണം എന്നിട്ടത്രെ 
തീർത്തീടാവ്  നല്ലൊരു 'കവിത "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക