Image

ദയാബായിക്ക് നേരിട്ട അപമാനം മലയാളിയുടെ കരണക്കുറ്റിക്ക് ഏറ്റ അടി

അനില്‍ പെണ്ണുക്കര Published on 20 December, 2015
ദയാബായിക്ക് നേരിട്ട അപമാനം മലയാളിയുടെ കരണക്കുറ്റിക്ക് ഏറ്റ അടി
സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും അധിക്ഷേപിച്ച് ഇറക്കിവിട്ടു എന്ന് കേള്‍ക്കുമ്പോള്‍ മലയാളി തല കുമ്പിടണം. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

തൃശൂരില്‍ നിന്നും ആലുവയിലേക്ക് പോകുമ്പോഴായിരുന്നു വഴി ചോദിച്ചതിന്‌ ്രൈഡവറും കണ്ടക്ടറും ചേര്‍ന്ന് മോശം വാക്കുകളുപയോഗിച്ച് ദയാബായിയെ ബസില്‍ നിന്നും ഇറക്കിവിട്ടത്. ദയാബായി പരാതി നല്കിയോ എന്നറിയില്ല.

സത്യം പറയാമല്ലോ ദയാബായി... യാതൊരു കാര്യവുമില്ല .നമ്മുടെ കെ.എസ്.ആര്‍.ടി.സി ്രൈഡവറും കണ്ടക്ടറും അല്ലെ. സംഭവത്തെക്കുറിച്ചു ചോദിച്ചാല്‍ പത്രം വായിക്കുന്ന ശീലമില്ലന്നു പറഞ്ഞാല്‍ പോരെ. വണ്ടിയിടിച്ചു ഒരാളെ കൊന്നാലും ്രൈഡവര്മാര്ക്ക് 2000 രൂപയാണ് പിഴ. അതായത് നമ്മുടെ ജീവന് 2000 രൂപയെ വിലയുള്ളൂ എന്നര്‍ത്ഥം. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസുമുണ്ടാകും അത്രേയുള്ളൂ . അത് പോലെ ഒന്നുമുണ്ടാകില്ലല്ലോ.

അപകടത്തില്‍ പെട്ട് മലയാളത്തിന്റെ സ്വന്തം ജോണ്‍ അബ്രഹാമിനെ കോഴിക്കോടു മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നപ്പോള്‍ തിരിച്ചറിഞ്ഞില്ല എന്ന കഥ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ദയാഭായിയെ ആലുവക്ക് സമീപം പരിചയമില്ലാത്ത സ്ഥലത്താണ് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ഇറക്കി വിട്ടത് .

ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ദയാബായി പറഞ്ഞിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ വേണമെന്ന് ആഗ്രഹമില്ല എന്നാലും യാത്രക്കാരോട് ഇനിയെങ്കിലും മാന്യമായി പെരുമാറാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നതാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ദയാബായി പറഞ്ഞു.

ഫാ. വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ തൃശ്ശൂരിലെത്തിയ ദയാബായി പാരറട്ടിയിലെ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരുന്നു. തുടര്‍ന്ന് രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് അവരെ ബസ്സില്‍ കയറ്റി ആലുവയിലേക്ക് യാത്രയാക്കിയത്. ആലുവ ബസ് സ്റ്റാന്‍ഡ് എത്താറായോ എന്ന് െ്രെഡവറോട് ചോദിച്ചതോടെയാണ് മോശമായ പെരുമാറ്റം ആദ്യമുണ്ടായത്. കണ്ടക്ടര്‍ അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തോടും സ്ഥലം ചോദിച്ചു. എന്നാല്‍, ബസ് സ്റ്റാന്‍ഡിന് മുമ്പുള്ള സ്‌റ്റോപ്പില്‍ ഇറങ്ങണമെന്ന് ഭീഷണി സ്വരത്തില്‍ നിര്‍ദ്ദേശിക്കുകയും മോശം പദപ്രയോഗം നടത്തുകയുമാണ് കണ്ടക്ടര്‍ ചെയ്തത്.

ദയാബായിയെ ആലുവ ബസ് സ്റ്റാന്‍ഡില്‍ ഇറക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന്, ബസ് നിര്‍ത്തി അവരെ ഇറക്കിവിട്ടു. തന്റെ ലളിത വസ്ത്രധാരണം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ദബാബായി ചോദിച്ചുവെങ്കിലും വളരെ മോശമായ മറുപടിയാണ് ലഭിച്ചത്. മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകയാണ് ദയാബായിയെന്ന മേഴ്‌സി മാത്യു. 

പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിയെ ആലുവ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും അപമാനിച്ചു ഇറക്കിവിട്ട സംഭവം തികച്ചും പ്രതിഷേധര്‍ഹം. വേഷവിധാനങള്‍ നോക്കി ബഹുമാനവും അംഗീകരവും നല്‍കാന്‍ പഠിച്ച ചില പ്രാകൃത ജന്‍മങ്ങളുടെ പ്രവര്‍ത്തിയുടെ ഫലമാണ് കെ.എസ്.ആര്‍.ടി.സി ക്കും ഞാന്‍ ഉള്‍പ്പെടുന്ന മലയാളി സമൂഹത്തിനുംവന്നു ചേര്‍ന്ന ഈ അപമാനം.

ലോകം മുഴുവന്‍ ബഹുമാനികുന്ന, കാരുണ്യ പ്രവര്‍ത്തിനുവേണ്ടീ സ്വജീവിതം സമര്‍പ്പിച്ച, പാവങ്ങളുടെ അമ്മക്ക് നേരിടേണ്ടി വന്ന അപമാനത്തില്‍ ഖേദിക്കുന്നു

ദയാബായിക്ക് നേരിട്ട അപമാനം മലയാളിയുടെയും കരണക്കുറ്റിക്ക് ഏറ്റ അടിയാണ്. അന്യരെ ബഹുമാനിക്കുന്ന സ്വഭാവം മലയാളിക്ക് നഷ്ടപെട്ടിരിക്കുന്നു. എന്തും ഏതും രാഷ്ട്രീയ കണ്ണുകൊണ്ട് മാത്രം കാണുന്ന, സ്വാര്‍തരായി മാറിയിരിക്കുന്നു നാമെല്ലാം. ഉപഭോഗ സംസ്‌കാരത്തിന്റെ അധിനിവേശം നമ്മുടെ മനുഷ്യത്വം കൂടി കവര്‍ന്നെടുത്തിരിക്കുന്നു . അല്ലാതെ എന്ത് പറയാന്‍ ... 
ദയാബായിക്ക് നേരിട്ട അപമാനം മലയാളിയുടെ കരണക്കുറ്റിക്ക് ഏറ്റ അടി
Join WhatsApp News
JOHNY KUTTY 2015-12-23 16:11:07

ദയ ഭായിയെ അപമാനിച്ചു എങ്കിൽ അത് തീർത്തും അപലപിക്കേണ്ടത് തന്നെ.  എന്നാൽ ആ ബസിൽ യാത്ര ചെയ്ത ഒരാളുമായി ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ അഭിമുഖത്തിൽ ഈ പറയുന്ന അത്ര അല്ലെങ്ങിൽ മാധ്യമങ്ങൾ പെരുപ്പിച്ച അത്രയും കോലാഹലങ്ങൾ ഉണ്ടായില്ല എന്ന് തോന്നി പോകുന്നു.  ആലുവയുടെ ഭൂമി ശാസ്ത്രം അറിയുന്നവർക് ഒരു കാര്യം മനസ്സിലാവും ബൈ പാസിൽ ഇറങ്ങാൻ പറ്റാത്ത യാത്ര കാരിയെ പമ്പ് കവലയിൽ ആണ് ഇറക്കി വിട്ടത്. ഈ ബസ്‌ സ്റ്റോപ്പ്‌ ആലുവയിലെ ഏറ്റവും പ്രധാന കവല കൂടി ആണ്. ആ സഹ യാതികാൻ പറയുന്നത് നമ്മുടെ ദയ ഭായിയും ഒരു രഞ്ജിനി ഹരിദാസ്‌ മോഡൽ കസർത്ത്  ബസിൽ നടത്തി എന്നും.  നമ്മുടെ TRANSPORT SYSTATHIL ഒരു സ്റ്റോപ്പ്‌ വിട്ടുപോയ യാത്രകാരനെ തിരികെ കൊണ്ടുപോയി മുന് സ്റ്റോപ്പ്‌ ഇൽ ഇറക്കാൻ നിർവാഹം ഇല്ല. 

ഇത് ദയ ഭായി ആയതു കൊണ്ട് എല്ലാരും എട്ടു എടുത്തു. കേരളത്തിൽ ദിവസവും ഇതിലും എത്രയോ മോശമായ പെരുമാറ്റങ്ങൾ ആണ് ബസുകളിൽ നടക്കുന്നത്. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന പെണ്‍കുട്ടികളെ ബസ്സുകാർ കൈകാര്യം ചെയ്യുന്നത് ആരും കാണുന്നില്ലേ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക