Image

വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെത്തിയ എ.കെ. ആന്റണിയുടെ പരിശോധനകള്‍ തുടങ്ങി

മൊയ്തീന്‍ പുത്തന്‍ചിറ Published on 21 December, 2015
വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെത്തിയ എ.കെ. ആന്റണിയുടെ പരിശോധനകള്‍ തുടങ്ങി
ന്യൂയോര്‍ക്ക്: വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെ പ്രശസ്തമായ റോച്ചസ്റ്റര്‍ മയോ ക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചതായി യു.എ. നസീര്‍ അറിയിച്ചു. 

ഡിസംബര്‍ 20ന് ന്യൂഡല്‍ഹിയില്‍ നിന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ആന്റണിയും സംഘവും ചിക്കാഗോ വഴി ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ മയോ ക്ലിനിക്കില്‍ എത്തിയത്. എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, മകന്‍ അനില്‍ ആന്റണി എന്നിവരും കൂടെയുണ്ട്. 

മുന്‍ എ.കെ.എം.ജി. പ്രസിഡന്റും, എ.എ.പി.ഐ. പ്രസിഡന്റുമായ ഡോ. നരേന്ദ്ര കുമാര്‍, ജയ്ഹിന്ദ് ടി.വി. ഡയറക്ടര്‍ ഫെലിക്‌സ് സൈമണ്‍ എന്നിവര്‍ ചിക്കാഗോയില്‍ നിന്ന് നേതാക്കളെ അനുഗമിച്ചു. സാമൂഹ്യപ്രവര്‍ത്തകരായ വി.ടി. നജീബ്, വിശ്വനാഥ മേനോന്‍, മാത്യു തച്ചില്‍, ഉമര്‍ ഷെര്‍വാണി, അന്‍വര്‍ സാദിഖ്, ഉണ്ണികൃഷ്ണന്‍ കോട്ടയം (മയോ ക്ലിനിക്ക്), കെ.കെ. അഹമ്മദ് (വയനാട് ജില്ലാ ലീഗ് സെക്രട്ടറി) എന്നിവര്‍ വിമാനത്താവളത്തില്‍ നേതാക്കളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച വൈകീട്ട് തന്നെ മയോ ക്ലിനിക്ക് ഇന്റര്‍നാഷണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത് ഘോഷ്, ഭാര്യയും മലയാളിയുമായ ഡോ. കാര്‍ത്തിക ഘോഷ് എന്നിവര്‍ ആന്റണിയെ പരിശോധിച്ചു.

തിങ്കളാഴ്ച കാലത്ത് അര്‍ബുദരോഗ ചികിത്സാ വകുപ്പ് മേധാവിയും മലയാളിയുമായ ഡോ. ഷാജി കുമാര്‍, ഡോ. അമിത് ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ ആന്റണിയെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. അടുത്ത ദിവസങ്ങളില്‍ Urology, Entomytology തുടങ്ങി വിവിധ വകുപ്പുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. 

എ.കെ. ആന്റണിക്ക് പ്രതീക്ഷിച്ച രീതിയിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും കാണുന്നില്ലെന്നാണ് ഡോ. നരേന്ദ്ര കുമാറിന്റെ അഭിപ്രായം. എങ്കിലും, ഇന്ത്യയില്‍ നിന്നും ഉത്തരവാദപ്പെട്ട രാഷ്ട്രീയ, ഭരണരംഗത്തെ പ്രമുഖര്‍ രോഗവിവരങ്ങള്‍ അന്വേഷിച്ച് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. 

കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ആന്റണിയെ സഹായിക്കാന്‍ രമേശ് ചെന്നിത്തല തന്നെ നേരിട്ട് അമേരിക്കയില്‍ എത്തിയത് ഇന്ത്യയിലെ മാധ്യമ രംഗത്തെ പ്രമുഖരില്‍ വളരെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് യു.എ. നസീര്‍ അറിയിച്ചു. രമേശ് ചെന്നിത്തല ഡിസംബര്‍ 28ന് കേരളത്തിലേക്ക് മടങ്ങും.

വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെത്തിയ എ.കെ. ആന്റണിയുടെ പരിശോധനകള്‍ തുടങ്ങി
A.K Antony
വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെത്തിയ എ.കെ. ആന്റണിയുടെ പരിശോധനകള്‍ തുടങ്ങി
Ramesh Chennithala
Join WhatsApp News
JOHNY KUTTY 2015-12-22 11:35:45
ശ്രീ അന്തോണി എത്രയും വേഗം സുഹം പ്രാപിക്കട്ടെ  എന്ന് ആശംസിക്കുന്നു.  ഒരു മുൻ മന്ത്രിക്കു ചികിത്സക്ക് കൂട്ടിരിക്കാൻ ആഭ്യന്തര മന്ത്രി യുടെ നേതൃത്വത്തിൽ ഒരു സംഗം അമേരിക്കക്ക്. മലയാളികളുടെ ഒരു കാര്യം. നമ്മൾ സമ്പൂർണ സാക്ഷരത ഉള്ളവർ ആണല്ലോ കുറ്റം പറയുന്നത് എങ്ങിനെ ശരി   ആവും.
joseph thomas 2015-12-22 17:04:44
if it is paid by congress party of by himself then it is their private matter-if he is in power and uses tax money it is different and may open up a discussion

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക