Image

'ബുദ്ധു' രാഹുലിന് ഭാവിയില്ലെന്നു സുബ്രഹ്മണ്യന്‍ സ്വാമി

Published on 23 December, 2015
'ബുദ്ധു' രാഹുലിന് ഭാവിയില്ലെന്നു സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരായ ആക്രമണം തുടരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെയും സോണിയ ഗാന്ധിയെയും കോടതി കയറ്റിയ സ്വാമി അടുത്ത ആക്രമണവുമായി രംഗപ്രവേശനം ചെയ്തു. രാഹുല്‍ ഗാന്ധിയെ ബുദ്ധു എന്ന് വിശേഷിപ്പിച്ച സുബ്രഹ്മണ്യന്‍ സ്വാമി അദ്ദേഹത്തിന് രാഷ്ട്രീയ ഭാവിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. സോണിയയും രാഹുലും നുണപ്രചാരകരാണെന്നും സ്വാമി ഒരു ദേശീയ ചാനലിനു നല്‍കിയ മുഖാമുഖത്തില്‍ പറഞ്ഞു. സമീപനാളില്‍ രാഹുല്‍ നടത്തിയ വിവിധ ഇടപെടലുകളെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഒരു ബുദ്ധുവാണെന്നും ഭാവിയില്ലാത്തവനാണെന്നും സ്വാമി പറഞ്ഞത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപിക്ക് പങ്കില്ല. ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായോ ബിജെപി പ്രസിഡന്റ് അമിത് ഷായുമായോ ആര്‍എസ്എസുമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
Join WhatsApp News
Tom Abraham 2015-12-23 04:44:48

Hello, Buddu Swamy, is there a FUTURE for India ? Millions of starving poor, homeless poor ? That s more important , my dear Harwardwallah. If Rahul and Sonia end up in jail, will  these poor be better off ? Will India be better off ? Finally, if Rahul is Buddu, your ancestors let foreigners steal India s resources. Congress headed by Nehru, Gandi brought light to darkness in India. Tagore ignited them to truth about an ideal India. Buddu swami, please work for UNITY in diversity. Put India first before Rahul or Sonia. Let law be for MAN , not MAN for Law.





മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക