Image

ഇന്ത്യന്‍ രൂപക്കെതിരെ റിയാലിന്‍െറ മൂല്യം ഉയരുന്നു

Published on 20 January, 2012
ഇന്ത്യന്‍ രൂപക്കെതിരെ റിയാലിന്‍െറ മൂല്യം ഉയരുന്നു
റിയാദ്‌: അന്താരാഷ്ട്ര നാണയ വിനിമയ മാര്‍ക്കറ്റില്‍ ഇന്നലെ രൂപക്കെതിരെ റിയാലിന്‍െറ മൂല്യം വീണ്ടും ഉയര്‍ന്നു. ഇതോടെ ഒരുറിയാലിന്‌ 13.57 രൂപ എന്ന നിലയിലേക്ക്‌ നിരക്ക്‌ ഉയര്‍ന്നിരിക്കയാണ്‌.

രാജ്യാന്തര മാര്‍ക്കറ്റിന്‍െറ ചുവടുപിടിച്ച്‌ സൗദിയിലെ സ്വകാര്യ ബാങ്കുകളും വിനിമയ നിരക്ക്‌ ഗണ്യമായി കുറച്ചു.

ആയിരം റിയാലിന്‍െറ വിനിമയത്തില്‍ കഴിഞ്ഞ മുന്ന്‌ മാസം മുമ്പ്‌ ലഭിച്ചതിനെക്കാള്‍ 1820 രൂപയുടെ വര്‍ധനയാണ്‌്‌ പുതിയ നിരക്കിലൂടെ പ്രവാസികള്‍ക്ക്‌ ലഭിക്കുന്നത്‌. യു.എസ്‌ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതാണ്‌ ഇന്ത്യന്‍ കറന്‍സിയുമായി റിയാലിന്‍െറ മൂല്യം വര്‍ധിക്കാന്‍ കാരണം.

അന്താരാഷ്ട്ര വിപണിയില്‍ അടിക്കടി മൂല്യശോഷണം സംഭവിക്കുന്ന രൂപയുടെ തകര്‍ച്ച അതിവേഗത്തിലാകുന്നതായാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഇതുസംബന്ധമായ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.എസ്‌ ഡോളറുമായുള്ള വിനിമയത്തില്‍ എറ്റവും തകര്‍ച്ച നേരിട്ട മൂന്ന്‌ കറന്‍സികളില്‍ ഇന്ത്യന്‍ രൂപയും പെടും. ഈ വര്‍ഷം 13.5 ശതമാനം ഇടിവാണ്‌ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്നിരിക്കുന്നത്‌. 17ശതമാനം ഇടിവ്‌ സംഭവിച്ച തുര്‍ക്കിയുടെയും 15ശതമാനം തകര്‍ച്ച നേരിട്ട കെനിയയുടെയും കറന്‍സികളാണ്‌ രാജ്യാന്തര വിനിമയത്തില്‍ ഡോളറുമായി തകര്‍ച്ച നേരിട്ട മറ്റു രണ്ട്‌ പ്രധാന കറന്‍സികള്‍.
ഇന്ത്യന്‍ രൂപക്കെതിരെ റിയാലിന്‍െറ മൂല്യം ഉയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക