Image

ഫൊക്കാനയുടെ 30 ക്രിസ്തുമസ് ആഘോഷങ്ങള്‍

അനില്‍ പെണ്ണുക്കര Published on 24 December, 2015
ഫൊക്കാനയുടെ 30 ക്രിസ്തുമസ് ആഘോഷങ്ങള്‍
ഫൊക്കാനയുടെ 30 വര്‍ഷങ്ങള്‍ മുപ്പതു ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രം കൂടിയാണ്. ധന്യമായ ചരിത്രം. ഈ ചരിത്രത്തിലുടെ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ത്തു. 1983 മുതലുള്ള ചരിത്രം  ഫൊക്കാനായുടെ പ്രൊജ്ജ്വലമായ ചരിത്രമാണ്. മലയാളികളുടെ കൂട്ടായ്മയ്ക്കായി തുടങ്ങിയ സംഘടന  തുടങ്ങിയവര്‍ പോലുംപ്രതീക്ഷിയ്ക്കാത്തവിധം ഒരു വടവൃക്ഷമായി, മലയാളികള്‍ക്കാകെ ഒരു തണലായി വളര്‍ന്നു പന്തലിച്ചു കഴിഞ്ഞു ഇത്!

അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ആശയും അഭിമാനവുമായി ഫൊക്കാന വളര്‍ന്നു.പിന്നിട്ട വഴികളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് ആയിരുന്നു അതിന്റെ പ്രയാണം. പ്രതിബന്ധങ്ങളേറെയുായിരുന്നു. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകള്‍ ഉണ്ടാക്കിയിട്ടുെങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിന്നു. ചില ചില്ലകളും തളിരും ആകാറ്റില്‍ കൊഴിഞ്ഞുവീണു എന്നത് സത്യമാണ്. പക്ഷേ ഫൊക്കാനയുടെ അടിവേരുകള്‍ ജനഹൃദയത്തിലായിരുന്നു. ജനങ്ങളുടെ വിശ്വാസമെന്ന ഉരുക്കു കയറില്‍ ഭദ്രമായിരുന്നു ഈ മഹാവൃക്ഷം!

ജാതി സമുദായങ്ങളുടെ പേരില്‍ ഇവിടെ അനേകം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു്. മലയാളികളുടെ ഒരുമയും ശക്തിയും ഭിന്നിപ്പിക്കാനേ ഇത്തരം കൂട്ടായ്മകള്‍ കൊണ്ട് സാധിക്കു. ഇവിടെ മലയാളികള്‍ക്കു ഭിന്നിപ്പും സ്വാര്‍ത്ഥമായ സംഘടിക്കലുമല്ല യുക്തമായത്. ഒരു തരത്തിലുള്ള അതിരുമല്ലാത്ത ഒരു സംഘടിതശക്തിയായി മാറുകയാണ് വേത്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. അതിരുകള്‍ക്കു വിഭാഗീയതകള്‍ക്കും എതിരെ ഒരു ശബ്ദമാകാന്‍ കഴിഞ്ഞത്. പലര്‍ക്കും പല സംഘനകള്‍ക്കും ഒരു മാതൃകയായി മാറാനായത്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ മലയാളികളുടെ സംഘടിതശക്തിയ്ക്കും സംഘടനതാല്പര്യത്തിനും നിമിത്തമായത് ഫൊക്കാനയാണ്.

വടക്കേ അമേരിക്കന്‍ മലയാളികളുടെ കലാസാംസ്‌ക്കാരിക സംഘടനകളുടെ കേന്ദ്രബിന്ദുവാണ് ഫൊക്കാന. ഏതാണ്ട്  60 ലധികം അംഗസംഘടനകള്‍ക്കു ഫൊക്കാന നേതൃത്ത്വം നല്‍കുന്നു. മാതൃകാപരമായ സമീപനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഈ സംഘടനയെ കരുത്തായി വളര്‍ത്തിയത്. നമ്മുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിനുപോലും ഒരു പ്രേരണയായിട്ടുണ്ട്.

മലയാളത്തിന്റെ സ്വന്തം നാടായ കേരളത്തില്‍പ്പോലും ആര്‍ക്കും ചിന്തിക്കാനാകാത്ത ഒരു പദ്ധിയാണ് നമ്മുടെ 'ഭാഷയ്‌ക്കൊരു ഡോളര്‍'. മലയാള ഭാഷയ്ക്കായി മലയാളികള്‍ നീക്കിവെയ്ക്കുന്ന ഓരോ ഡോളറും സമാഹരിച്ച് ഭാഷാപഠനത്തിലും ഗവേഷണത്തിലും മികവു കാട്ടുവര്‍ക്കു പുരസ്‌ക്കാരമായി നല്‍കുന്നതാണ് ഈ പദ്ധതി. ബിരുദ പഠനത്തിലും ബിരുദാനന്തര ബിരുദത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നുവര്‍ക്കും ഭാഷാ ഗവേഷണത്തില്‍ മിടുക്ക് കാട്ടുന്നവര്‍ക്കുമായാണ് ഇത് നല്‍കുന്നത്. കേരളത്തില്‍ പോലും ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കാനോ ചിന്തിക്കുവാനോ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരേയും വളര്‍ന്നു വരുന്നവരേയും ഫൊക്കാന ആദരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നു്. മലയാളിയുട നാനാവിധമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യം.

ഭാഷാസ്‌നേഹം മാത്രമല്ല ഫൊക്കാനയുടെ യശ്ശസ്സ്. ജീവകാരുണ്യ പ്രവര്‍ത്തനത്തമാണ് ഫൊക്കാനയുടെ അറിയപ്പെടുന്നതു മറ്റൊരു പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിശാലമായ കാഴ്ചപ്പാടും മനസ്സുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്. കേരളത്തിലും ഇവിടേയും നിരവധി സഹായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടു; നടപ്പിലാക്കി വരുന്നമുണ്ട്. രോഗ പരിചരണ സഹായം,വിദ്യാഭ്യാസ സഹായം. മെഡിക്കല്‍ സഹായം,ഭവനദാനം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരു ദൈനംദിന പ്രവര്‍ത്തനമായി അനുഷ്ഠിച്ചു വരുന്നു. 

വേദനയനുഭവിക്കുന്നവര്‍ക്ക് കഴിവതും സഹായമെത്തിക്കുകയെന്നതാണ് ലക്ഷ്യം. അക്കാര്യത്തില്‍ വളരെയധികം ആളുകള്‍ക്കു സാന്ത്വനമെത്തിയ്ക്കാന്‍ കാല്‍നൂറ്റാണ്ടു കൊണ്ട്
കഴിഞ്ഞു. 2010ല്‍ ഇരുപ്പത്തിയഞ്ചു വീടുകള്‍ കേരളത്തില്‍ നാം പണിതു ദാനം ചെയ്യതിട്ടുണ്ട്.


അമേരിക്കന്‍ രാഷ്ടീയസാമൂഹിക രംഗത്ത് സജ്ജീവമായി ഇടപെടാനൊരു ശക്തിയായി മലയാളിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഫൊക്കാനയ്ക്കു കഴിഞ്ഞു. മലയാളിയ്ക്കു വേണ്ടി
സംസാരിക്കാനും അവരുടെ ആവലാതികളും ശബ്ദവും കേള്‍ക്കേവരെ കേള്‍പ്പിക്കാനും പരിഹാരമുാക്കാനും സാധിച്ചു. മലയാളികള്‍ക്കു വേതു ചെയ്യാന്‍ മടിച്ചു നിന്നതലങ്ങല്‍ ശക്തമായ പ്രേരണചെലുത്താനും പ്രശ്‌നപരിഹാരമുാക്കാനും കഴിഞ്ഞു.

സുനാമിത്തിരമാലകളില്‍ കേരളമുലഞ്ഞപ്പോള്‍ ഫൊക്കാന അവിടെ സാന്ത്വനമായി ഓടിയെത്തി. പി.ജെ.ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ ലക്ഷം വീട് നവീകരണ പദ്ധിയിലും ഫൊക്കാനാ പങ്കാളിയായി. പക്ഷേ ഫൊക്കാനയുടെ സഹായം വേവിധം വിനിയോഗിക്കുവാനും അതിനു പ്രോത്സാഹനം നല്‍കുവാനും കേരളസര്‍ക്കാരിനായില്ലെന്ന ദുഃഖം ഇപ്പോഴുമുണ്ട് . കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കു നാം സൗജന്യമായി എത്തിച്ചുകൊടുത്ത 2 കോടി രൂപയുടെ ഉപകരണങ്ങള്‍ തുറമുഖത്തു കിടന്നു നശിച്ചു പോയി. അതു സ്വീകരിക്കാനും ഉപയോഗപ്പെടുത്താനും സര്‍ക്കാരിനു ആയില്ല.

വിഷമസന്ധികള്‍ പലതും കടന്ന കരുത്താണ് ഇന്നും ഫൊക്കാനയുടെ വളര്‍ച്ചയുടെ ശക്തിമന്ത്രം. ഈ കരുത്ത് നാം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സമുചിതം സംഘടിപ്പിച്ച് ആര്‍ജ്ജിച്ചതാണ്. കുട്ടികളേയും ചെറുപ്പക്കാരേയും വനിതകളേയയും എല്ലാം നാം കൂടെ കൂട്ടി. അവര്‍ക്കു അവസരങ്ങള്‍ നല്കി. അവരെ വളര്‍ത്തിക്കൊുവരാന്‍ ശ്രമിക്കുകയും താരങ്ങളാക്കുകയും ചെയ്യുന്നു. ഫൊക്കാനയുടെ പ്ലാറ്റ്‌ഫോമിലൂടെ വളര്‍ന്നു വലുതായവരുടെ പട്ടിക നീണ്ടതാണ്. 

 അമേരിക്കന്‍ മലയാളികളുടെ ശക്തിയും കേരളത്തിന്റെ വളര്‍ച്ചും ലക്ഷ്യമാക്കി നീങ്ങുകയാണ് നാം. അതില്‍ അപശ്രുതികള്‍ ഉണ്ടായിക്കൂടാ. മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം സുമനസ്സുകള്‍ നിറഞ്ഞ പ്രാര്‍ത്ഥനയോടു കൊളുത്തിവെച്ച ഈ കെടാവിളക്ക് ക്ഷീണിക്കാതെ ഇന്നും പ്രകാശം പരത്തുന്നു. ആത്മാര്‍ത്ഥതയോടും നന്ദിയോടും കൂടി നാമതു കാത്തുകൊളളുക തന്നെ വേണം! എല്ലാ മലയാളികള്ക്കും ക്രിസ്തുമസ് പുതുവത്സര  ആശംസകള്‍

ഫൊക്കാനയുടെ 30 ക്രിസ്തുമസ് ആഘോഷങ്ങള്‍
Join WhatsApp News
Jack Daniel 2015-12-24 07:26:55
By the end of the day everyone will be spiritually up lifted. Thanks for Jesus birth.  
wellwisher 2015-12-24 07:28:47
ഫോക്ന എന്ന സംഖടനക്ക് കുഴപ്പമൊന്നും ഇല്ല , വിട്ടുമാറാതെ നേതാവ് കളിച്ചു അതിനെ നശിപ്പിച്ച ആളുകളുടെ മുഖം വീണ്ടും വീണ്ടും കാണുന്ന താണ് അമേരിക്കാൻ മലയാളീ കളുടെ ശാപം. ഒരു പുതിയ നേതൃത്വം സംഖടനക്ക് ശക്തി പകരും. ചത്ത-പുഴുത്ത നേതാക്കൾ അറബിക്കടലിൽ പോയി തുലയട്ടെ !!!
ഫോക്ന സ്നേഹി- 
Future Candidate 2015-12-24 07:39:15
നേതാക്കന്മാർ ചത്തു പുഴുത്തിട്ട് കസേരയിൽ കയറാം എന്ന മോഹം കളഞ്ഞേര്.  പുഴുക്കാതിരിക്കാൻ ഇവന്മാര് ഫോർമാൽഡിഹൈഡു ഇഞ്ഞ്ക്റ്റു ചെയ്താ നടക്കുന്നത്
എസ്കെ 2015-12-24 11:33:17
മതേതരത്വസ്വഭാവം അവകാശവാദം പറയുന്ന ഫോക്കാന ജാതി-മത സംഘടനകളിലെ ഭാരവാഹികളെ സംഘടനാഭാരവാഹികളായി മത്സരിപ്പിക്കാതെയിരിക്കുമോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക