Image

റവ. എം.വി. ജോര്‍ജിന്റെ സംസ്‌കാരം തിങ്കളാഴ്‌ച

തോമസ്‌ വര്‍ഗീസ്‌ Published on 20 January, 2012
റവ. എം.വി. ജോര്‍ജിന്റെ സംസ്‌കാരം തിങ്കളാഴ്‌ച
ഹൂസ്റ്റണ്‍: കാറപകടത്തില്‍ മരിച്ച പരയ്‌ക്കത്താനം സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ഇടവക വികാരി റവ. എം.വി. ജോര്‍ജിന്റെ (60) സംസ്‌കാരം തിങ്കളാഴ്‌ച നടക്കും.

പൊയ്യാനി ആശുപത്രിയില്‍ നിന്നും മൃതദേഹം ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ വിലാപയാത്രയായി മൂന്നുമണിക്ക്‌ പരയ്‌ക്കത്താനം സെന്റ്‌ തോമസ്‌ പള്ളിയില്‍ എത്തും. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ അയിരൂര്‍ മാന്നാകുഴിയില്‍ കൊല്ലറേത്ത്‌ വീട്ടില്‍ ആരംഭിക്കും.

ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. സംസ്‌കാരം മാതൃഇടവകയായ അയിരൂര്‍ ചായല്‍ മാര്‍ത്തോമാ പള്ളിയിലെ സെമിത്തേരിയില്‍ രണ്ടുമണിക്ക്‌ നടക്കും.
റവ. എം.വി. ജോര്‍ജിന്റെ സംസ്‌കാരം തിങ്കളാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക