Image

ഷിക്കാഗോ ക്‌നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍

ബിനോയി കിഴക്കനടി (പി.ആര്‍.ഒ) Published on 26 December, 2015
ഷിക്കാഗോ ക്‌നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ക്രിസ്മസ് ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 24 വ്യാഴാഴ്ച വൈകുന്നേരം 7.00 മണിക്ക്, ശാന്തിയുടേയും സമാധാനത്തിന്റേയും, നന്മയുടേയും സ്‌നേഹത്തിന്റേയും, പങ്കുവെക്കലിന്റേയും സന്ദേശമായി, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുപ്പിറവിയുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടന്നത്.

ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന ക്രിസ്മസ്­ സന്ദേശത്തില്‍, ലോകമാസകലം ആര്‍ഭാടമായി ആഘോഷിക്കുന്ന ഈശോയുടെ ജന്മദിനത്തേപ്പറ്റിയും, ദൈവം വാഗ്ദാനം ചെയ്ത രക്ഷകനെ, ഏകദേശം 4000 വര്‍ഷങ്ങളുടെ ഇസ്രായേല്‍ക്കാരുടെ കാത്തിരിപ്പിനുശേഷം, അനേകം ആളുകള്‍ കാണുവാനും കേള്‍ക്കുവാനും ആഗ്രഹിച്ച ഈശോ, എളിമയില്‍ കാലിത്തൊഴുത്തില്‍ ജനിച്ചതും, മാനവരാശിക്ക് രക്ഷനേടിത്തന്നതിനേപ്പറ്റിയും ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ജീവിതത്തില്‍ ആനന്ദവും, സന്തോഷവും ഉണ്ടെന്നും, അതില്‍ ആനന്ദം സ്ഥിരമായതും, പ്രതിസന്ധിയുടെ മധ്യേപോലും ത്യാഗം ചെയ്യുമ്പോള്‍ കിട്ടുമ്പോഴുണ്ടാകുന്ന ആത്മീയമായ ഉണര്‍വാണെന്നും മനസ്സിലാക്കി തന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍, നല്ല കുമ്പസാരം നടത്തുമ്പോളൊക്കെ കിട്ടുന്നത് ആനന്ദമാണെന്നും, എന്നാല്‍ ഒരു വസ്ത്രം കിട്ടുമ്പോള്‍, സമ്മാനം കിട്ടുമ്പോള്‍, മദ്യം കുടിക്കുമ്പോളൊക്കെ കിട്ടുന്നത് സന്തോഷം ആണെന്നും പക്ഷെ അത് താല്‍ക്കാലികമായതാണെന്നും ഉദാഹരണങ്ങളിലൂടെ സമര്‍ത്ഥിച്ചു. നല്ല മാര്‍ഗ്ഗത്തിലൂടെ ലഭിക്കുന്ന സന്തോഷം തെറ്റല്ലെന്നും, ആനന്ദവും, സന്തോഷവും ഒരുമിച്ചു കൊണ്ടുപോകാമെന്നും ഫൊറോനാംഗങ്ങളെ ഉദ്‌­ബോധിപ്പിച്ചു. ഫൊറോനായിലെ എല്ലാ അംഗങ്ങള്‍ക്കും ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും ആശംസിക്കുകയും ക്രിസ്മസ്സിന്റെ എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു.

ക്രിസ്മസ് കുര്‍ബാനക്കു ശേഷം, എന്റെര്‍റ്റൈന്മെന്റ് ടീം കോര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയുടെ നേത്യുത്വത്തില്‍, നീന കോയിത്തറ രചനയും സംവിധാനവും ചെയ്ത് അവതരിപ്പിച്ച ജീവിതയാത്ര എന്ന ന്യത്തസംഗീതനാടകം എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ക്രിസ്മസ് ഭംഗിയായി നടത്തുന്നതിന് നേത്യുത്വം നല്‍കിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവരേയും, കലാപരിപാടികള്‍ നടത്തിയ രഞ്ചിത കിഴക്കനടിയുടെ നേത്യുത്വത്തിലുള്ള എന്റെര്‍റ്റൈന്മെന്റ് ടീമിനേയും, സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള കൊയര്‍ ടീമിനേയും, കുര്യന്‍ നെല്ലാമറ്റത്തിന്റെ നേത്യുത്വത്തിലുള്ള അള്‍ത്താര ശുശ്രൂഷികളേയും, തങ്കമ്മ നെടിയകാലയുടെ നേത്യുത്വത്തിലുള്ള ഡെക്കറേഷന്‍ ടീമിനേയും, കരോള്‍ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് വീടുകളില്‍ പോയ എല്ലാവര്‍ക്കും പ്രത്യേകിച്ച് അത് കോര്‍ഡിനേറ്റര്‍ ചെയ്തവര്‍ക്കും, രുചികരമായ ആഹാരം പാകം ചെയ്ത് വിതരണം ചെയ്ത മെന്‍സ് & വുമെന്‍സ് മിനിസ്ട്രി ടീമിനും, സാബു മുത്തോലത്തിന്റെ നേത്യുത്വത്തിലുള്ള അഷേഴ്‌സ് ടീമിനേയും, സൌണ്‍­ഡ് എഞ്ചിനീയറായ സൂരജ് കോലടിയേയും, ഇതിന് സഹകരിച്ച എല്ലാവരേയും ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.
ഷിക്കാഗോ ക്‌നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍ഷിക്കാഗോ ക്‌നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍ഷിക്കാഗോ ക്‌നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍ഷിക്കാഗോ ക്‌നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍ഷിക്കാഗോ ക്‌നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക