Image

അജ­പാ­ല­ന­ത്തിന്റെ തിരി­നാളം അണഞ്ഞു; നിറ­മി­ഴി­ക­ളോടെ പ്രണാമം (ബെന്നി പരി­മ­ണം)

Published on 27 December, 2015
അജ­പാ­ല­ന­ത്തിന്റെ തിരി­നാളം അണഞ്ഞു; നിറ­മി­ഴി­ക­ളോടെ പ്രണാമം (ബെന്നി പരി­മ­ണം)
മല­ങ്കര മാര്‍ത്തോമാ സുറി­യാനി സഭയ്ക്ക് കണ്ണീ­ര­ണിഞ്ഞ ഞായ­റാ­ഴ്ച. സഭ­യുടെ സീനി­യര്‍ സഫ്ര­ഗന്‍ മെത്രാ­പ്പോ­ലീത്ത അഭി. ഡോ. സഖ­റി­യാസ് മാര്‍ തെയോ­ഫി­ലി­സിന്റെ ദേഹ­വി­യോഗം സഭാ ജന­ങ്ങ­ളില്‍ ഒന്നാകെ ദുഖ­ത്തിന്റെ നൊമ്പ­മു­ണര്‍ത്തി. ഒരു­ത­വണ അഭി. തിരു­മേ­നി­യു­മായി ഇട­പ­ഴ­കു­വാന്‍ അവ­സരം ലഭിച്ച ഏവ­രിലും ശ്രഷ്ഠ ഇട­യന്റെ മര­ണ­വാര്‍ത്ത മന­സ്സിനെ മുറി­വേല്‍പി­ച്ചു. ക്രിസ്മ­സിന്റെ സന്തോ­ഷവും ആഘോ­ഷ­ങ്ങളും കെട്ട­ടങ്ങും മുമ്പേ ദുഖ­ത്തിന്റെ നിഴല്‍ പരത്തി അഭി. സഖ­റി­യാസ് തിരു­മേനി ഇഹ­ലോ­ക­വാസം വെടി­ഞ്ഞു. സുര്യ­തേ­ജസ് പ്രഭ ചൊരി­യുന്ന തിരു­മേ­നി­യുടെ മുഖ­വും, പുഞ്ചി­രിയും ഒറ്റ­നോ­ട്ട­ത്തില്‍ മനോ­ദ­ഹ­ര­മായ സാന്താ­ക്ലോ­സിനെ തോന്നി­പ്പി­ക്കുന്ന ആകാ­ര­സൗ­ഷ്ട­വവും എല്ലാം ഇനി ഓര്‍മ്മ­ക­ളില്‍ മാത്രം. മാര്‍ത്തോമാ സഭയ്ക്ക ദൈവം നല്‍കിയ വര­ദാ­ന­മായിരുന്നു അഭി. തിരു­മേ­നി. ദീര്‍ഘ­ദര്‍ശ­ന­വും, നേതൃ­പാ­ട­വവും, ദൈവ­കൃ­പ­യില്‍ ആശ്ര­യി­ച്ചുള്ള പ്രവര്‍ത്ത­ന­ശൈ­ലിയും തിരു­മേ­നിയെ സഭ­യുടെ മുതല്‍ക്കൂ­ട്ടാ­ക്കി­തീര്‍ത്തു. കരു­ത­ലിന്റെ സാന്ത്വന സ്പര്‍ശ­ങ്ങള്‍ ആവ­ശ്യ­ക്കാ­രി­ലെ­ത്തി­ക്കാന്‍ മുന്‍കൈ എടുത്ത തിരു­മേ­നിയെ ജാതി­മത ഭേദ­മെന്യേ ഏവ­രു­ടേയും മന­സില്‍ ദൈവ­തു­ല്യ­മായ സ്ഥാനീ­യ­നാ­ക്കി. എഴു­പ­ത്തി­യേഴാം വയ­സ്സിലും കര്‍മ്മ­നി­ര­ത­നായി സഭ­യു­ടേ­യും, ദൈവ­രാ­ജ്യ­പ്ര­വര്‍ത്ത­ന­ങ്ങ­ളു­ടേയും സാര­ഥി­യായ കര്‍മ്മ­യോഗി വിട­പ­റ­യു­മ്പോള്‍ സമാ­ന­ത­ക­ളി­ല്ലാത്ത വ്യക്തിത്വം അര­ങ്ങൊ­ഴി­യു­ന്ന­തിന്റെ വേദന കടി­ച്ച­മര്‍ത്തുന്ന അനേ­കാ­യിരം സഭാ മക്കള്‍.

മനു­ഷ്യ­ജീ­വി­തത്തെ ശ്രേഷ്ഠ­മായി കണ്ട് പാവ­പ്പെ­ട്ട­വ­രു­ടേ­യും, സമൂ­ഹ­ത്തില്‍ പാര്‍ശ്വ­വ­ത്ക­രി­ക്ക­പ്പെ­ട്ട­വ­രു­ടേയും ഉന്ന­മ­ന­ത്തി­നായി തിരു­മേനി നട­ത്തിയ പ്രവര്‍ത്ത­ന­ങ്ങള്‍, രൂപം­കൊ­ടുത്ത പ്രസ്ഥാ­ന­ങ്ങള്‍ എന്നും ഓര്‍മ്മ­ക­ളില്‍ മായാതെ നില്‍ക്കും. കേര­ള­ത്തി­ന­കത്തും പുറ­ത്തു­മായി തിരു­മേനി പടു­ത്തു­യര്‍ത്തിയ അനേകം ജീവ­കാ­രുണ്യ സ്ഥാപ­ന­ങ്ങള്‍ ധാരാളം പേര്‍ക്ക് പ്രത്യാ­ശ­യുടെ നിമി­ഷ­ങ്ങള്‍ സമ്മാ­നി­ച്ചി­രു­ന്നു. മാറാ­രോ­ഗ­ങ്ങള്‍ ബാധി­ച്ച­വര്‍ക്ക് ചികിത്സാ സഹാ­യ­മാ­യി­ത്തീ­രു­വാന്‍ തിരു­മേനി ആവി­ഷ്ക­രിച്ച പദ്ധ­തി­കള്‍ അനേ­കരെ ജീവി­ത­ത്തി­ലേക്ക് തിരി­കെ­കൊ­ണ്ടു­വ­രാന്‍ സഹാ­യ­ക­ര­മാ­യി. സഭ­യുടെ ആധു­നിക യുഗ­ത്തിന്റെ വളര്‍ച്ച­യില്‍ തിരു­മേ­നി­യുടെ പങ്ക് വളരെ വലു­തായി തന്നെ നില­കൊ­ള്ളുന്നു എന്ന­തില്‍ സംശ­യ­മി­ല്ല. എക്യൂ­മെ­നി­ക്കല്‍ രംഗ­ങ്ങ­ളിലും ആഗോള ക്രൈസ്തവ മേഖ­ല­ക­ളിലും ധീര­മായ നേതൃത്വം നല്‍കിയ തിരു­മേനി മാര്‍ത്തോമാ സഭയ്ക്ക് ലോക­ത്താ­ക­മാനം പ്രശസ്തി കൈവ­രി­ക്കു­ന്ന­തില്‍ പ്രധാന പങ്കു­വ­ഹി­ച്ചു. സഭ­യുടെ ഒട്ടു­മിക്ക സംഘ­ട­ന­ക­ളു­ടേയും അധ്യക്ഷ സ്ഥാനം അല­ങ്ക­രിച്ച തിരു­മേനി അവ­യു­ടെ­യെല്ലാം വളര്‍ച്ച­യില്‍ നിര്‍ണ്ണാ­യക പങ്കു­വ­ഹി­ച്ചു. പല­വി­ധ­മായ രോഗ­ങ്ങള്‍ അല­ട്ടി­യ­പ്പോഴും തള­രാതെ ദിനം­തോറും പ്രസ­രി­പ്പോടെ ദൈവ­രാ­ജ്യ­ത്തിന്റെ കാവല്‍ഭ­ട­നായി ഓടി­ന­ടന്ന തിരു­മേനി എന്നും അനേ­കര്‍ക്ക് ആത്മീ­യ­ഗു­രു­വാ­യി­രു­ന്നു.

ലളിത ജീവി­തവും പ്രാര്‍ത്ഥ­നാ­നിര്‍ഭ­ര­മായ പ്രവര്‍ത്ത­ന­രീ­തിയും കൈമു­ത­ലാ­ക്കിയ തിരു­മേനി അര്‍ത്ഥ­സു­മ്പു­ഷ്ട­മായ ലേഖ­ന­ങ്ങ­ളി­ലൂ­ടെയും പ്രസം­ഗ­ങ്ങ­ളി­ലൂ­ടെയും ആഴ­മേ­ഴിയതും, മൂല്യ­മേ­റി­യ­തു­മായ ചിന്ത­കളെ മനു­ഷ്യ­മ­ന­സു­ക­ളില്‍ ഉണര്‍ത്തി. ആവ­ശ്യ­ക്കാ­രനു സഹാ­യ­വു­മായി ഓടി­യെ­ത്തുന്ന ഇട­യ­ശ്രേ­ഷ്ഠന്‍ അനേ­കരെ ജീവിത പ്രതി­സ­ന്ധി­ക­ളില്‍ കൈപി­ടി­ച്ചു­യര്‍ത്തി. തികഞ്ഞ മനു­ഷ്യ­സ്‌നേ­ഹി­യായ തിരു­മേനി കണ്ണീ­രൊ­പ്പിയ അനേകം ജീവി­ത­ങ്ങള്‍ ഇന്ന് മുഖ്യ­ധാ­ര­യില്‍ സന്തോ­ഷ­ത്തോടെ കഴി­യു­മ്പോള്‍ അതി­ലൂടെ പക­രുന്ന ദൈവ സ്‌നേഹ­ത്തിന്റെ വാഹ­നാ­കാന്‍ കഴി­ഞ്ഞ­തി­ലുള്ള സന്തോഷം തിരു­മേ­നി­യില്‍ എപ്പോഴും കാണാ­മാ­യി­രു­ന്നു.

അഭി. സഖ­റി­യാസ് തിരു­മേനി നമ്മില്‍ നിന്നു വിട­പ­റ­യു­മ്പോള്‍ കൊഴി­ഞ്ഞു­പോയ വസന്തം കണക്കെ മന­സ്സിന്റെ കോണില്‍ നിന്ന് ഉയ­രുന്ന നൊമ്പരം തിരു­മേനി നമ്മി­ലൊ­രാ­ളായി ജീവി­ച്ചിരുന്നു എന്നതിന്റെ തെളി­വാ­ണ്. ഇട­യ­ശ്രേ­ഷ്ഠന്‍ അജ­പാ­ലന ദൗത്യം പൂര്‍ത്തി­യാക്കി തന്റെ ആടു­കള്‍ക്കായി സ്വന്തം ജീവിതം നല്‍കിയ മഹാ ഇട­യന്റെ സന്നി­ധി­യി­ലേക്ക് യാത്ര­യാ­യി. അപ്ര­തീ­ക്ഷി­ത­മായ ഈ വേര്‍പാട് നിക­ത്തു­വാന്‍ പെട്ടെന്ന് സാധി­ക്കി­ല്ലെങ്കിലും തിരു­മേ­നി­യുടെ ദര്‍ശ­ന­ങ്ങളും ജീവി­തവും നിറ­സാ­ന്നി­ധ്യ­മായി നില്ക്ക­ട്ടെ. ഓര്‍മ്മ­കള്‍ എന്നും അഭി. പിതാ­വില്‍ നിന്നും ലഭിച്ച സ്‌നേഹ­ത്തി­ന്റേയും കരു­ത­ലി­ന്റേയും നന്മയെ പ്രകാ­ശി­പ്പി­ക്ക­ട്ടെ. സഭയ്ക്കും സമൂ­ഹ­ത്തിനും ഉത്തമ ഇട­യ­നായി ജീവിതം ഉഴി­ഞ്ഞു­വെച്ച നല്ല മനു­ഷ്യ­സ്‌നേ­ഹി­യാ­യിരുന്ന അഭി. സഖ­റി­യാസ് തിരു­മേ­നി­യുടെ സുന്ദ­ര­മായ ഓര്‍മ്മ­കള്‍ക്കു മുന്നില്‍ കണ്ണീ­ര­ണിഞ്ഞ പ്രണാ­മം.
അജ­പാ­ല­ന­ത്തിന്റെ തിരി­നാളം അണഞ്ഞു; നിറ­മി­ഴി­ക­ളോടെ പ്രണാമം (ബെന്നി പരി­മ­ണം)
Join WhatsApp News
Anthappan 2015-12-28 04:53:51

Steve Jobs’ Last Words:

I reached the pinnacle of success in the business world.
In others’ eyes, my life is an epitome of success.

However, aside from work, I have little joy. In the end, wealth is only a fact of life that I am accustomed to.

At this moment, lying on the sick bed and recalling my whole life, I realize that all the recognition and wealth that I took so much pride in, have paled and become meaningless in the face of impending death.

In the darkness, I look at the green lights from the life supporting machines and hear the humming mechanical sounds, I can feel the breath of god of death drawing closer…

Now I know, when we have accumulated sufficient wealth to last our lifetime, we should pursue other matters that are unrelated to wealth…
Should be something that is more important:

Perhaps relationships, perhaps art, perhaps a dream from younger days ...
Non-stop pursuing of wealth will only turn a person into a twisted being, just like me.

God gave us the senses to let us feel the love in everyone’s heart, not the illusions brought about by wealth.

The wealth I have won in my life I cannot bring with me.
What I can bring is only the memories precipitated by love.
That’s the true riches which will follow you, accompany you, giving you strength and light to go on.

Love can travel a thousand miles. Life has no limit. Go where you want to go. Reach the height you want to reach. It is all in your heart and in your hands.
What is the most expensive bed in the world? - "Sick bed" …

You can employ someone to drive the car for you, make money for you but you cannot have someone to bear the sickness for you.
Material things lost can be found. But there is one thing that can never be found when it is lost – "Life".

When a person goes into the operating room, he will realize that there is one book that he has yet to finish reading – "Book of Healthy Life".

Whichever stage in life we are at right now, with time, we will face the day when the curtain comes down.

Treasure Love for your family, love for your spouse, love for your friends...

Treat yourself well. Cherish others.

വിദ്യാധരൻ 2015-12-28 07:59:27
മരണം എന്നും വേദനാ ജനകം തന്നെ.  പക്ഷെ ചിലരുടെ മരണം ആഘോഷപൂർവ്വം കൊണ്ടാടുന്നു. അത് കാണുമ്പോൾ  നമ്മളുടെ ജന്മം വെറും പാഴായോ എന്ന് തോന്നി പോകും.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ നിമിഷം ചത്തൊടുങ്ങുന്നവർ അനകായിരങ്ങളാണ്. അതിൽ പട്ടിണികൊണ്ട് മരിക്കുന്നവർ, യുദ്ധത്തിന്റെ കൊടും ക്രൂരതകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ മരിക്കുന്നവർ,   ചിലർ ദൈവ നീതിയെന്ന് കരുതുന്ന മത തീവ്രവാദത്തിൽ ക്രൂരമായി കൊല ചെയ്യപ്പെടുന്നവർ അങ്ങനെ നമ്മൾക്ക് ഓർമയിൽ വയ്ക്കാൻ കഴിയാത്ത വിധം ചത്തൊടുങ്ങു,മ്പോൾ ചിലർ കാലം ചെയ്യുന്നു.  സൃഷ്ടാവിന് ഇങ്ങനെയും ഒരു നീതിയുണ്ടോ?  ഈശ്വരനും വിവേചനപരമായ പെരുമാറ്റമോ? അതോ നമ്മൾ സൃഷ്‌ടിച്ച ദൈവത്തിനു നാം ഉണ്ടാക്കി കൊടുത്ത ആചാരമര്യാദാസംഹിത പിന്‍തുടരുന്നതാണോ?  സാഹിത്യകാരന്മാരും എഴുത്തുകാരും പരമ്പരാഗത്മായി അംഗീകരിക്കപ്പെട്ട ചില അചാരങ്ങളുടെ സ്തുതി പാടകന്മാരായി മാറരുത്.  അങ്ങനെയുള്ളവരെയല്ല വായനക്കാർക്ക് വേണ്ടത്. വായനക്കാർക്ക് വേണ്ടത് ജീവിതത്തിലും മരണത്തിലും തുല്യതനേടികൊടുക്കാനായി തൂലികകൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ളവരെയാണ്.  അത്തരക്കാർ 'ഒറ്റയാൻ'മാരായിരിക്കും.  അവർ അങ്ങനെ  ഇവിടെ ആരും  കാലം ചെയ്യുകയോ ചെയ്യുന്നില്ല എല്ലാവരും മരണത്തിനു കീഴടങ്ങി എവിടെയോ മറയുന്നു .  ഏവരും ഈ സത്യത്തെ ഇന്നല്ലങ്കിൽ നാളെ പുണർന്നെ പറ്റു 

'സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും 
സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിന്ജരും 
അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ 
നമുക്ക് പിന്നെ എന്ത് ശങ്ക മാറ്റം ഒന്നുമില്ലതിൽ 

ഒരിക്കലി ജഗത്തെയും ജഡത്തെയും പിരിഞ്ഞുനാം 
തിരിക്കണം വിസംമാതങ്ങൾ ഒന്നുമേ ഫലപ്പെടാ 
ഒരിക്കലും തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാ 
കരത്തിലുള്ളതൊക്കെ നാം ത്യജിക്കണം അതിർത്തിയിൽ ' (മേരി ജോണ്‍ തോട്ടം )

നാം ഉണ്ടാക്കിയ പേരും പെരുമയും സ്ഥാനമാനങ്ങളും ഇവിടെ ഉപേക്ഷിച്ചേ മതിയാവു.  ഈ ചിന്തകൾ നമ്മളുടെ ജീവിതത്തെ സമീകരിക്കാൻ പ്രാപ്തമാക്കട്ടെ.  ലേഖനം ഒരു വ്യക്തിയുടെ പ്രഭാവത്തിൽ ആകർഷിക്കപ്പെട്ടു എഴുതിയെന്നതിൽ കവിഞ്ഞു സാഹിത്യപരമൊ  ചിന്താപരമൊ ആയ ഒരു മേന്മയും കാണുന്നില്ല. അവനവന്റെ പേരിനു മറ്റു കൂട്ടാൻ കൊള്ളാം 
 
വായനക്കാരൻ 2015-12-28 08:11:53
Not everything you find on the internet is true, Anthappan. Check it's authenticity before you copy and paste. Snopes.com checks authenticity of many such things that circulate on internet and publishes their findings. According to http://www.snopes.com/steve-jobs-deathbed-speech/ the quote is false.

Although Steve Jobs passed away in 2011, the above-quoted essay didn't begin circulating online until November 2015, has not been published anywhere outside of unofficial social media accounts and low-traffic blogs, and has not been confirmed by anyone close to the founder of Apple.

Furthermore, after Steve Jobs passed away on 5 October 2011, his sister Mona Simpson remarked on her brother's final words while delivering his eulogy:

Steve's final words, hours earlier, were monosyllables, repeated three times.

Before embarking, he'd looked at his sister Patty, then for a long time at his children, then at his life's partner, Laurene, and then over their shoulders past them.

Steve's final words were: OH WOW. OH WOW. OH WOW
Anthappan 2015-12-28 09:44:41

 Vayanakkaaran .  It could be someone’s imagination but whoever wrote it, has written well. It conveys a strong message to the pride filled people who go after wealth, religion, power and destroy humanity.   Love is the binding force which sustains this universe but the aforesaid people twisted the meaning of it and redefined it.  According to their new definition,  love can only be sustained if there is money.   But the author of this article probably used the famous person Steve Job whose life was anyhow filled with controversies to convey a message to the world that love is the foundation of everything. 

“Love is patient, love is kind. It does not envy, it does not boast, it is not proud. 5 It does not dishonor others, it is not self-seeking, it is not easily angered, it keeps no record of wrongs. 6 Love does not delight in evil but rejoices with the truth. 7 It always protects, always trusts, always hopes, and always perseveres.”  (1st Corinthians Chapter 13)

“And now these three remain: faith, hope and love. But the greatest of these is love.

 

Observer 2015-12-28 09:54:24
It could be something Steve Job probably shared with someone in the past other than family members. So I don't think Anthappan did a crime here.
നാരദർ 2015-12-28 11:25:23
പേരിന് മാറ്റ് കൂട്ടാനല്ല വിദ്യാധരാ. പരിമണം കൂട്ടാൻ കൊള്ളാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക