Image

സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 28 December, 2015
സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍
ന്യൂജേഴ്‌­സി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്­തുതി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക്­ സമാധാനം (ലൂക്ക 2,14) രണ്ടായിരത്തി പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഒഴുകിയെത്തിയ ദിവ്യസന്ദേശം ...നന്മയുടേയും, സ്‌­നേഹത്തിന്റേയും, സമാധാനത്തിന്റേയും ആ മഹാ സദ്വാര്‍ത്ത ലോകത്തിനു നല്‍കിയ യേശുക്രിസ്­തുവിന്റെ തിരുപ്പിറവിയെ അനുസ്­മരിച്ച്­, സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്­തുമസ്­ ഭക്­തിനിര്‍ഭരമായി ആഘോഷിച്ചു.

സ്വന്തമായൊരു ദേവാലം എന്ന സ്വപ്ന സാക്ഷത്ക്കാരത്തിനു ശേഷം ആദ്യമായി നടക്കുന്ന ക്രിസ്മസ് ആഘോഷം എന്ന നിലയില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ഇടവക സമൂഹത്തിനു ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. അഞ്ഞൂറില്‍പരം വിശ്വാസികള്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുത്തു.

ക്രിസ്­തുമസ്­ ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്­മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ 6.30­നുള്ള കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്­മരിപ്പിച്ചുകൊണ്ട്­ ഭക്­തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്ന്­ ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ന്യൂ ജെഴ്‌സി പോട്ട ഡിവൈന്‍ പ്രയെര്‍ സെന്‍റര്‍ അസി. ഡയറക്ടര്‍ ആന്‍ഡ്­ അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ മുഖ്യകാര്‍മികനായിരുന്നു. ഇടവക വികാരി ഫാ. തോമസ്­ കടുകപ്പിള്ളി, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. ഫിലിപ്പ്­ വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി.

ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷത്തിന്റെ ഓര്‍മ്മ പുതുക്കി ഇടവ സമൂഹം കത്തിച്ച മെഴു തിരികളും കൈയ്യിലേന്തി നടത്തിയ പ്രദക്ഷിണവും, യേശുക്രിസ്­തു ജനിച്ച വിവരം മാലാഖമാര്‍ തീകായുന്ന ആട്ടിടയന്മാരെ ആദ്യമായി അറിയിച്ചതിനെ അനുസ്­മരിക്കുന്ന തീയുഴിയല്‍ ശുശ്രൂഷയും ദേവാലയത്തിനു പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടത്തപ്പെട്ടു.

തുടര്‍ന്ന് ദിവ്യബലി മധ്യേ ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ തിരുപ്പിറവിയുടെ സന്ദേശം നല്‍കി. വി. മത്തായിയുടെ സുവിശേഷം (25: 35­40) വചന ഭാഗം ഉദ്ദരിച്ചു സംസാരിച്ചു. ആശയറ്റവര്‍ക്ക് പ്രത്യാശയുടെ നിറനിലാവായി, ആലംബഹീനര്‍ക്ക് അത്താണിയായി , ബന്ധിതര്‍ക്ക് വിമോചനത്തിന്റെ രക്ഷാനുഭവമായി , സകല മനുഷ്യര്‍ക്കും മഹാസന്തോഷവുമായി ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ച ഈ ദിനം നമ്മുടെ ഹൃദയങ്ങളിലൂടെ മറ്റുള്ളവരിലേക്ക് ഒരു സദ്­ വാര്‍ത്തയായി പകര്‍ന്നു നല്‍കണമെന്നു ഒര്‍മിപ്പിച്ചു. വിശക്കുന്നവരെ ഊട്ടുമ്പോഴും,രോഗികളെ സാന്ത്വന വാക്കാല്‍ ആശ്വസിപ്പിക്കുംമ്പോഴും മുതല്‍ എല്ല നന്മ പ്രവര്‍ത്തനങ്ങളിലും ഈ സദ്­ വാര്‍ത്തയാണ് നമ്മളിലൂടെ സധ്യമാകുന്നത് എന്നുകൂടി പങ്കുവച്ചു.

തിരുപ്പിറവിയുടെ ദൃശ്യാവിഷ്­കാരമായി ദേവാലയത്തില്‍ തീര്‍ത്ത പുല്‍ക്കൂടിന്­ യുവജനങ്ങള്‍ നേതൃത്വം നല്‍കി. ജെയിംസ്­ പുതുമനയുടെ നേതൃത്വത്തില്‍ ദേവാലയത്തിന്­ പുറത്തായി മനോഹരമായി അലങ്കരിച്ച ക്രിസ്­തുമസ്­ ട്രീയും ഉയര്‍ന്നു.

പിറവി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പുതിയ ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സോവനീറിന്റെ (ജേര്‍ണി ഇന്‍ ഫെയിത്ത്) പ്രകാശനകര്‍മ്മം ഇടവക വികാരി ഫാ.തോമസ്­ കടുകപ്പിള്ളില്‍ നിര്‍വഹിച്ചു. റോയ് മാത്യുവിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട സോവനീറിന്റെ പ്രകാശന ചടങ്ങില്‍ കമ്മറ്റി അംഗങ്ങളും സന്നഹീതരായിരുന്നു.

ട്രസ്­റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്­ ചെറിയാന്‍ പടവില്‍, മിനേഷ് ജോസഫ്­, മേരിദാസന്‍ തോമസ്­ പാരീഷ്­ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്­തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രിസ്­തുമസ്­ ആഘോഷപരിപാടികള്‍ക്ക്­ നേതൃത്വം നല്‍കി. ക്രിസ്­തുമസ്­ ആഘോഷങ്ങള്‍ ഭക്­തിനിര്‍ഭരവും പ്രൗഢഗംഭീരവുമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഇടവക വികാരി തോമസ്­ കടുകപ്പള്ളി നന്ദി അറിയിച്ചു. സ്‌­നേഹവിരുന്നോടെ പിറവി തിരുനാള്‍ ആഘോഷങ്ങള്‍ക്ക്­ തിരശീല വീണു.

വെബ്­ : www. Stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറി­യി­ച്ച­താ­ണി­ത്.
സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍ സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍ സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍ സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍ സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍ സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍ സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍ സോമര്‍സെറ്റ്­ സെന്റ് തോമസ്­ ദേവാലയത്തില്‍ പിറവി തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക