Image

ഗാന്ധിജിയുടെ വെങ്കലപ്രതിമ അഡ്‌ലെയ്ഡ് സര്‍വകലാശാലയില്‍ അനാച്ഛാദനം ചെയ്തു

Published on 20 January, 2012
ഗാന്ധിജിയുടെ വെങ്കലപ്രതിമ അഡ്‌ലെയ്ഡ് സര്‍വകലാശാലയില്‍ അനാച്ഛാദനം ചെയ്തു
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയ്ക്ക് ഇന്ത്യ സമ്മാനമായി നല്‍കിയ മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തു. ദക്ഷിണ ഓസ്‌ട്രേലിയ പ്രധാനമന്ത്രി ജയ് വീത്ത്‌റില്‍ ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ദക്ഷിണ ഓസ്‌ട്രേലിയയും ഇന്ത്യയുമായുള്ള ശക്തമായ ബന്ധമാണ് ഗാന്ധിജിയുടെ പ്രതിമ പ്രതിനിധീകരിക്കുന്നതെന്ന് വീത്ത്‌റില്‍ പറഞ്ഞു. 

1.95 മീറ്റര്‍ ഉയരമുള്ള പ്രതിമ കോല്‍ക്കത്തയിലെ പ്രമുഖ ശില്‍പി ഗൗതം പാല്‍ ആണ് നിര്‍മിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജെയിംസ് മക്‌വായും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിഡ്‌നിയിലെ ന്യൂ സൗത്ത് വെയ്ല്‍സ് സര്‍വകലാശാലയിലും 2010 ല്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക