Image

ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അനുശോചനം രേഖപ്പെടുത്തി

സന്തോഷ് ഏബ്രഹാം Published on 29 December, 2015
ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അനുശോചനം രേഖപ്പെടുത്തി
ഫിലദല്‍ഫിയാ. കാലം ചെയ്ത അഭി.സഖറിയാസ് മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ഫിലദല്‍ഫിയാക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അനുശോചനം രേഖപ്പെടുത്തി. 27 ഞായറാഴ്ച വൈകുന്നേരം 5.30നുദേവാലയത്തില്‍ വെച്ചു നടന്ന അനുശോചന സമ്മേളനത്തില്‍ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.വര്‍ഗീസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ പാസ്റ്റര്‍ റവ.കെ.ജോണ്‍ സന്നിഹിതനായിരുന്നു. തന്റെ പ്രവര്‍ത്തനപന്ഥാവില്‍ ചലനങ്ങള്‍ സൃഷ്ടിച്ച മഹത്പ്രതിഭ ആയിരുന്നു കാലം ചെയ്ത അഭി സഖറിയാസ് തിരുമേനിയെന്ന് വികാരി റവ.വര്‍ഗീസ് കെ.തോമസ് ആമുഖമായി പറഞ്ഞു. ക്രിസ്‌തോസ് ഇടവകയുടെ അനുശോചനം അദ്ദേഹം അറിയിക്കുകയുണ്ടായി.

വൈസ് പ്രസിഡന്‍ര് അലക്‌സ് തോമസ് കാലം ചെയ്ത അഭി തിരുമേനിക്ക് അനുശോചനം അറിയിച്ചു. കാരുണ്യത്തിന്റെ സ്‌നേഹത്തിന്റെയും മുഖമുദ്രയായിരുന്നു കാലം ചെയ്ത സഖറിയാസ് തിരുമേനിയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ മാര്‍ത്തോമ്മാ സഭക്ക് കെട്ടുറപ്പ് നര്‍കിയ അഭി തിരുമേനി തനിക്ക് മാര്‍ഗദര്‍ശി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഘലയില്‍ പങ്കെടുക്കുവാന്‍ തനിക്കും അവസരം ലഭിച്ചുവെന്നും അമേരിക്കയിലെ ആദ്യകാല കുടിയേറ്റ സമൂഹത്തിന്റെ പ്രതിനിധി കൂടിയായ പി.റ്റി മാത്യു പറഞ്ഞു. മാര്‍തോമ്മാ സഭയുടെ പ്രവര്‍ത്തനം ലോക കൗണ്‍സിലിലും മറ്റും എത്തിച്ച് സഭയെ ആഖോള നിലവാരത്തില്‍ ഉയര്‍ത്തിയത് അഭി തിരുമേനിയുടെ ശ്രമഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെന്‍സില്‍വേനിയായില്‍ ആദ്യമായി രൂപം കൊണ്ട മാര്‍ത്തോമ്മാ സഭയുടെ അമേരിക്കന്‍ ഭദ്രാസന അരമനയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഗം പറഞ്ഞു.

മണ്ഡലം പ്രതിനിധി ഷാജി മത്തായി അനുശോചന പ്രസംഗത്തില്‍ സഭകളുടെ ലോകകൗണ്‍സിലിന്റെ കേന്ദ്ര കമ്മറ്റിയിലും നിര്‍വാഹക സമിതിയിലും അംഗമായി പ്രവര്‍ത്തിച്ച അഭി തിരുമേനി സഭയെ ഉന്നതങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹാപ്രതിഭ ആയിരുന്നുവെന്നു പറഞ്ഞു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം മറിയാമ്മ ഏബ്രഹാം, ഡയോസിസന്‍ പ്രതിനിധി സന്തോഷ് ഏബ്രഹാം, ഏബ്രഹാം മാത്യു, സാലി സാം തുടങ്ങിയവര്‍ തങ്ങളുടെ അനുശോചനം അറിയിച്ചു. മാര്‍ത്തോമ്മാ സഭയുടെ സീനിയര്‍ പട്ടക്കാരന്‍ റവ.കെ.ജോണ്‍ അഭി സഖറിയാസ് തിരുമേനിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. എത്ര വലിയ തിരക്കിലും ഏതു വലിയ സ്വീകരണത്തിലും മറ്റുള്ളവരെ കരുതുവാനും സ്‌നേഹിക്കുവാനും മനസ്സു തുറന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു കാലം ചെയ്ത സഖറിയാസ് തിരുമേനിയെന്ന് അദ്ദേഹം അറിയിച്ചു.
ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക