Image

സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ അനു­ശോ­ചിച്ചു

Published on 31 December, 2015
സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ അനു­ശോ­ചിച്ചു
ന്യൂയോര്‍ക്ക്: മേല്‍പ്പട്ട ശുശ്രൂ­ഷ­യുടെ കര്‍മ്മ­ഭൂ­മി­യില്‍ അശ­ര­ണര്‍ക്കും ദരി­ദ്രര്‍ക്കും ആശ്വാ­സ­മേകി ക്രൈസ്ത­വ­സാക്ഷ്യം പൂര്‍ത്തീ­ക­രിച്ച ബഹു­മുഖ പ്രതിഭകളാ­യി­രുന്നു ഇക്ക­ഴിഞ്ഞ ദിവ­സ­ങ്ങ­ളില്‍ കാലം ചെയ്ത മല­ങ്കര മാര്‍ത്തോമാ സുറി­യാനി സഭ­യുടെ അഭി­വന്ദ്യ സഖ­റി­യാസ് മോര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ മെത്രാ­പ്പോ­ലീ­ത്ത­യും, മല­ങ്കര യാക്കോ­ബായ സുറി­യാനി ഓര്‍ത്ത­ഡോക്‌സ് സഭ­യുടെ അഭി­വന്ദ്യ ഡോ. യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് മെത്രാ­പ്പോ­ലീ­ത്ത­യു­മെന്ന് സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ പ്രസി­ഡന്റ് റവ. മാത്യൂസ് ഏബ്രഹാം അനു­സ്മ­രി­ച്ചു.

അമ­രി­ക്ക­യി­ലേക്ക് കുടി­യേ­റിയ മല­യാളി സഭാ മക്കള്‍ക്ക് സുധീ­ര­മായ നേതൃത്വം നല്‍കിയ മെത്രാ­പ്പോ­ലീ­ത്ത­മാ­രുടെ സ്മരണ എക്കാ­ലവും നില­നില്‍ക്കു­മെന്നു സെക്ര­ട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രസ്താ­വി­ച്ചു.

അമേ­രി­ക്ക­യില്‍ മാര്‍ത്തോമാ സഭയ്ക്ക് കെട്ടു­റപ്പ് നല്‍കു­കയും സഭ­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ ലോക കൗണ്‍സി­ലില്‍ വരെ എത്തിച്ച് സഭയെ ആഗോള നിലാ­വ­ര­ത്തി­ലേക്ക് ഉയര്‍ത്തു­കയും ചെയ്തു മോര്‍ തെയോ­ഫി­ലോ­സ്. യാക്കോ­ബായ സഭയ്ക്ക് അമേ­രി­ക്ക­യി­ലൂ­ട­നീളം ദേവാ­ല­യ­ങ്ങള്‍ രൂപീ­ക­രി­ക്കാന്‍ നേതൃത്വം നല്‍കി ഭദ്രാ­സന രൂപീ­ക­ര­ണ­ത്തിന് അടി­ത്തറ പാകു­കയും ചെയ്തു മോര്‍ പീല­ക്‌സി­നോ­സ്. ത്യാഗോ­ജ്വ­ല­മായ ജീവി­തത്തിനുടമ­ക­ളാ­യി­രുന്നു ഇരു­വ­രും. എക്യൂ­മെ­നി­ക്കല്‍ മേഖ­ല­യില്‍ ഇരു­വ­രു­ടേയും സംഭാ­വ­ന­കള്‍ അതു­ല്യ­മാ­ണ്. ആതു­ര­ശു­ശ്രൂ­ഷ­കള്‍ക്കും, സാമൂ­ഹ്യ­നീ­തി­ക്കും­വേണ്ടി കര്‍മ്മ­നി­ര­ത­രാ­യി­രുന്ന പിതാ­ക്ക­ന്മാ­രുടെ സ്മരണ നമുക്കു പുതു­ഊര്‍ജ്ജം ലഭിക്കാന്‍ ഇട­യാ­ക­ട്ടെ­യെന്നും സഭ­യുടെ പൊതു­വായ ദുഖ­ത്തില്‍ സ്റ്റാറ്റന്‍­ഐ­ലന്റിലെ മല­യാളി ക്രൈസ്തവ സമൂഹം പങ്കു­ചേ­രു­ന്നു­വെന്നും റവ. മാത്യൂസ് ഏബ്രഹാം (പ്ര­സി­ഡന്റ്), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെ­ക്ര­ട്ട­റി), പൊന്ന­ച്ചന്‍ ചാക്കോ (ട്ര­ഷ­റര്‍) എന്നി­വര്‍ പുറ­പ്പെ­ടു­വിച്ച സംയുക്ത അനു­ശോ­ചന സന്ദേ­ശ­ത്തില്‍ പറ­യു­ന്നു. എക്യൂ­മെ­നി­ക്കല്‍ കൗണ്‍സി­ലി­നു­വേണ്ടി പി.­ആര്‍.ഒ ബിജു ചെറി­യാന്‍ അറി­യി­ച്ച­താ­ണി­ത്.
സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ അനു­ശോ­ചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക