Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ പുതിയ ട്രസ്റ്റിമാര്‍ സ്ഥാനമേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 21 January, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ പുതിയ ട്രസ്റ്റിമാര്‍ സ്ഥാനമേറ്റു
ന്യൂജേഴ്‌സി: ഈസ്റ്റ്‌മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ 2012-13 വര്‍ഷത്തെ ട്രസ്റ്റിമാരായി ടോം പെരുമ്പായിലും, തോമസ്‌ ചെറിയാന്‍ പടവിലും സ്ഥാനമേറ്റു.

ഇടവക വികാരി തോമസ്‌ കടുകപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ പാരീഷ്‌ കൗണ്‍സില്‍ യോഗത്തിലാണ്‌ പുതിയ ട്രസ്റ്റിമാരെ തെരഞ്ഞെടുത്തത്‌. ഇടവകയുടെ വാര്‍ഡ്‌ പ്രതിനിധികളായും, പുതുതായി പണിയാന്‍ ഉദ്ദേശിക്കുന്ന പള്ളിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും വളരെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച ഇരുവരും സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ വളര്‍ച്ചയില്‍ സജീവ സാന്നിധ്യവുമായിരുന്നു.

പുതിയ ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായി പൊതുയോഗവും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ പ്രത്യേക പരിശീലന ക്ലാസും നല്‍കിയിരുന്നു. ഷിക്കാഗോ രൂപതയുടെ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തിലാണ്‌ പരിശീലന ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയ ഇടവക സമൂഹം തങ്ങളില്‍ അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദി പറഞ്ഞ ട്രസ്റ്റിമാര്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ട്രസ്റ്റിമാരായി സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച അജിത്‌ ചിറയിലിനും, ആന്റണി സിറിയക്കിനും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇടവകയുടെ നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും ഏവരില്‍ നിന്നും അഭ്യര്‍ത്ഥിച്ചു.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയം പുതിയ പള്ളി പണിയുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌ ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളി സമര്‍ത്ഥമായ നേതൃത്വം നല്‍കിവരുന്നു. ഇരുനൂറോളം കുടുംബങ്ങളുള്ള ഇടവകയില്‍ 150-ഓളം കുട്ടികള്‍ വേദപഠനം നടത്തിവരുന്നു. കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കുന്ന നിരവധി ഭക്തസംഘടനകളും, പ്രസ്ഥാനങ്ങളും സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായി ട്രസ്റ്റിമാര്‍ അറിയിച്ചു. ആന്റണി സെബാസ്റ്റ്യന്‍ ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomssyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ പുതിയ ട്രസ്റ്റിമാര്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക