Image

ബ്രംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം

ഹരികുമാര്‍ മാന്നാര്‍ Published on 02 January, 2016
ബ്രംപ്ടന്‍  ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  മഹാഗണപതി ഹോമം
ബ്രംപ്ടന്‍: ബ്രാംപ്ടനില്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ എല്ലാ പുതുവര്‍ഷദിനത്തിലും നടത്തിവരാറുളള മഹാഗണപതി ഹോമം ഇത്തവണയും നൂറ് കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തില്‍ നടന്നു. തന്ത്രി ദിവാകരന്‍ നമ്പൂതിരി, മനോജ് തിരുമേനി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്കു ശേഷം നടന്ന പൊതുയോഗത്തില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി ട്രസ്റ്റി ഡോ. പി. കെ. കുട്ടി വിശദീകരിച്ചു. 

നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം ഷഡാധര പ്രതിഷ്ഠയോടുകൂടി ഏപ്രില്‍ ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷ്ഠാ പീഠത്തില്‍ നിറയ്ക്കുന്ന നിധികുംഭങ്ങളും നവ ധാന്യങ്ങളും ഭക്തര്‍ വീടുകളില്‍ നടക്കുന്ന നാമജപ പൂജയില്‍ നിന്ന് ശേഖരിക്കും. ഇനിയും നാമജപ പൂജകള്‍ നടത്തിയിട്ടില്ലാത്തവര്‍ എത്രയും വേഗം അവ പൂര്‍ത്തീകരിക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ജനുവരി തണുപ്പ് കാലമായതിനാല്‍ ക്ഷേത്ര പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തി. പുതിയ സമയക്രമം.

പ്രവര്‍ത്തി ദിനങ്ങള്‍ : രാവിലെ 7മുതല്‍ 9 വരെ. വൈകിട്ട് 5 മുതല്‍ 8 വരെ. ശനി /ഞായര്‍/ അവധി ദിവസങ്ങള്‍ : രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ. വൈകിട്ട് 4 മുതല്‍ 8 വരെ.

ദീപാരാധന എല്ലാദിവസവും വൈകിട്ട് 7 മണിക്ക് തുടങ്ങും. നട അടയ്ക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ മാത്രമേ പൂജാദി, നേര്‍ച്ചകള്‍ സ്വീകരിക്കൂ.

ബ്രംപ്ടന്‍  ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  മഹാഗണപതി ഹോമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക