Image

ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും: രമേശ്‌ ചെന്നിത്തല

അനില്‍ പെണ്ണുക്കര Published on 21 January, 2012
ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും: രമേശ്‌ ചെന്നിത്തല
തിരുവനന്തപുരം: ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വെന്‍ഷനില്‍ അനന്തപുരിയിലെ നഗറില്‍ താനുമുണ്ടാകുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ഇന്ദിരാ ഭവനില്‍ തന്നെ ക്ഷണിക്കാനെത്തിയ ഫൊക്കാനാ നേതാക്കള്‍ക്കാണ്‌ ചെന്നിത്തല ഈ ഉറപ്പ്‌ നല്‍കിയത്‌.

തന്റെ മണ്‌ഡലം നിവാസിയായ ശ്രീ ജി.കെ. പിള്ളയുടെ കണ്‍വെന്‍ഷന്‌ എത്തിയില്ലെങ്കില്‍ അത്‌ ഔചിത്യരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനയുടെ നാളിതുവരെയുള്ള പല പ്രവര്‍ത്തനങ്ങളിലും പങ്കാളികയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനാ പ്രസിഡന്റ്‌ ജി.കെ. പിള്ള, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ്‌ അംഗം ആനി പോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും: രമേശ്‌ ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക