Image

ബന്ധുക്കളുടെ വസ്തുതര്‍ക്കം തീര്‍ക്കാനെത്തിയ കൊടിക്കുന്നിലിന് കല്ലേറില്‍ പരിക്ക്

Published on 03 January, 2016
ബന്ധുക്കളുടെ വസ്തുതര്‍ക്കം തീര്‍ക്കാനെത്തിയ കൊടിക്കുന്നിലിന് കല്ലേറില്‍ പരിക്ക്

തിരുവനന്തപുരം: ബന്ധുവീട്ടില്‍ വസ്തുതര്‍ക്കം പരിഹരിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കല്ലേറില്‍ പരിക്ക്. ഞായറാഴ്ച െവെകിട്ട് അഞ്ചിന് കവടിയാര്‍ കനകനഗറില്‍ താമസിക്കുന്ന ബന്ധു ഷീജയുടെ വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസി എം.പിയെ ആക്രമിച്ചത്. ഷീജയുടെ വീടിനുനേര്‍ക്കെറിഞ്ഞ കല്ല് കൊടിക്കുന്നിലിന്റെ ചുണ്ടില്‍ പതിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് കനകനഗര്‍ സി36ല്‍ താമസിക്കുന്ന അശോകനെയും (50) ഭാര്യ ഗീതയെയും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.  
പൊലീസ് ഭാഷ്യം ഇങ്ങിനെ  ഷീജയും അശോകനുമായി മാസങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മ്യൂസിയം സ്‌റ്റേഷനില്‍ ഇരുകൂട്ടരും പരാതി നല്‍കിയിരുന്നു. ഞായറാഴ്ച െവെകിട്ട് ഇരുകൂട്ടരെയും ചര്‍ച്ച നടത്താന്‍ എസ്.ഐ സ്‌റ്റേഷനിലേക്ക് ക്ഷണിച്ചിരുന്നു. 
ഇതിനുമുന്നോടിയായാണ്  അശോകനുമായി അനുരഞ്ചന ചര്‍ച്ച നടത്താന്‍ കൊടിക്കുന്നില്‍ എത്തിയത്. ചര്‍ച്ച വാക്കേറ്റത്തിലേക്ക് കടക്കുകയും െകെയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു. ഇതിനിടെ അശോകന്‍ വീടിനുനേരെ കല്ലെടുത്തെറിഞ്ഞു. ഇതു എം.പിയുടെ മുഖത്ത് പതിക്കുകയായിരുന്നു. ചുണ്ടിന് പരിക്കേറ്റ എം.പിയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എം.പി തയാറായില്ല.

Join WhatsApp News
TexanAmerican 2016-01-04 05:08:19
ഈ മാന്യ ദേഹതെയല്ലേ 2 മാസം മുൻപ് നമ്മൾ ഇവിടെ അമേരിക്കയിൽ കൊണ്ട് നടന്നത്?
Aniyankunju 2016-01-04 02:56:49
Alternate version of the events:  FWD:  "........കനക നഗറില്‍ താമസിക്കുന്ന ബന്ധുക്കളും അയല്‍ വീട്ടുകാരുമായുള്ള പ്രശ്നത്തില്‍ ബന്ധുക്കളെ സഹായിക്കാന്‍ ക്രിമിനലുകളെയുംകൂട്ടി കൊടിക്കുന്നില്‍ എത്തുകയായിരുന്നു. അവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന  അശോകന്റെ വീട്ടിലേക്കാണ് കൊടിക്കുന്നിലും സംഘവും ചെന്നത്. കൊടിക്കുന്നിലിന്റെ ബന്ധുവായ ഷീജ, അശോകന്റെ മകള്‍ നിജിലയെ രണ്ടുദിവസം മുമ്പ് മര്‍ദിച്ചിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും ഞായറാഴ്ച വൈകിട്ട് അഞ്ചിന് മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച വൈകിട്ട് നാലോടെ കൊടിക്കുന്നില്‍ സുരേഷ്  ഒരു സംഘം ക്രിമിനലുകളുമായി നന്തന്‍കോട് കനക നഗറില്‍ എത്തി ഭീതിജനകരംഗങ്ങളും അതിക്രമങ്ങളും നടത്തുകയായിരുന്നു. കൊടിക്കുന്നിലും സംഘവും അശോകനെ ക്രൂരമായി മര്‍ദിച്ചു. ... ആക്രമണം സഹിക്കാനാകാതെ വീടിനകത്തുനിന്ന് അശോകന്‍ പുറത്തേക്കോടി. പിന്നാലെയുണ്ടായിരുന്ന സംഘം പുറത്തിട്ടും  മര്‍ദനം തുടര്‍ന്നു. പൊറുതിമുട്ടിയപ്പോള്‍ എംപിയുടെനേരെ കൈകൂപ്പി അശോകന്‍ 'നിങ്ങള്‍ ഒരു എംപിയല്ലേ, ഞാന്‍ ഒരു സാധാരണക്കാരനല്ലേ, എന്തിനാണ് എന്നെ കൊല്ലാക്കൊല ചെയ്യുന്നത്' എന്ന് യാചിക്കുന്നുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതുകേട്ടതോടെ സംഘം മര്‍ദനം കടുപ്പിച്ചു. നിലത്തുവീണ അശോകന്‍ ജീവരക്ഷാര്‍ഥം കൈയില്‍ കിട്ടിയ  കല്ലെടുത്ത് അക്രമികള്‍ക്കുനേരെ എറിഞ്ഞു. ഇതോടെ സമനിലവിട്ട് എംപി  ക്രുദ്ധനായി.  'തല്ലി ശരിയാക്കെടാ അവനെ ' എന്ന് ആക്രോശിച്ചു. തുടര്‍ന്ന് അക്രമിസംഘം മര്‍ദനം നിര്‍ത്തി പൊലീസിനെ വിളിച്ചു. ...കൊടിക്കുന്നില്‍ പറഞ്ഞതുകേട്ട് എസ്ഐ, അശോകനെ കുനിച്ചുനിര്‍ത്തി ഇടിച്ചുനിലത്തിട്ട് വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ സ്റ്റേഷനില്‍ എത്തിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും സംഭവസ്ഥലത്തെത്തി അശോകന്റെ ഭാര്യ ഗീതയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  ഭീകരാന്തരീക്ഷത്തില്‍ ഭയചകിതയായ ഗീതയെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് കസ്റ്റഡിയിലെടുത്തത്. .......... തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എംപിക്കെതിരെ കേസ് എടുക്കാമെന്ന് പൊലീസ് നല്‍കിയ ഉറപ്പിലാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്.
Observer 2016-01-04 08:48:37
This type of criminal, corrupted MPS has high Gunda connections and they abuse their power to suppress the poor and helpless every where. We people, specially the so called overseas politicans  carry them on our shoulders, go to the airport, pause for pictures? Whether Congress, BJP, Or LDF many of them worth less. We pravasis must stop receiving such people here, boycot them. My friends, please do not call me  for such reception meetings. Waste of my time and energy. All these type of politicians must be uprooted from the next general elections, regardless their political affiliations. Please carry a poor person, help them, pause photo with them. I am ready to help the poor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക