Image

ആനി പോളിന് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം

അനില്‍ പെണ്ണുക്കര Published on 21 January, 2012
ആനി പോളിന് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം
തിരുവന്തപുരം: റോക്ക്‌ലാന്റ് കൗണ്ടി ലജിസ്‌ളേച്ചറായി തെരഞ്ഞടുക്കപ്പെട്ട ശ്രീമതി ആനിപോളിന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. കെ.പി.സി.സി ആസ്ഥാനത്ത് യുഡിഎഫ് യോഗത്തിനിടെയാണ് രമേശ് ചെന്നിത്തലയെ ആനിപോള്‍ സന്ദര്‍ശിച്ചത്.

അമേരിക്കയില്‍ ഇത്തരം ഒരു പദവിയില്‍ എത്തുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും ലഭിച്ച പദവി ഭാരതത്തിനും, വിശിഷ്യാ കേരളത്തിനുമുതകും വിധം ഉപയോഗിക്കുവാന്‍ ശ്രമിക്കണമെന്ന് രമേശ് ചെന്നിത്തല ആനിപോളിനോട് പറഞ്ഞു. കേരളത്തില്‍ നിന്നൊരു വനിത ഇത്തരം ഒരു പദവിയില്‍ എത്തിയതില്‍ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം കേരളീയരും സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പളളില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ആനി പോളിന് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക