Image

ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 05 January, 2016
ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായി
ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗൊറിയോസ് ഓര്‍ത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഫാമിലി നൈറ്റ്­, ക്രിസ്മസ് ആഘോഷം വര്‍ണാഭമായി. സി.സി. മാത്യൂസ് അച്ചന്റെ പ്രാര്‍ത്ഥനയോടെ ആരംഭം കുറിച്ച കലാപരിപാടികളിലേയ്ക്ക്, എല്ലാവരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തുകൊണ്ട് ഫാദര്‍ വിജയ് തോമസ് സംസാരിച്ചു.

റൂത്തമ്മ കൊച്ചമ്മയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. ഭരിക്കുന്നവന് എളിമ വേണം എന്ന സന്ദേശവുമായി, രഞ്ജിത് മാത്യു, ഫിലിപ്പ് ജോഷ്വ, ബിജു തോമസ്­, അജി തോമസ്­, ജോര്‍ജ് മാത്യു (ബൈജു), ആല്‍ബെര്‍ട്ട് കുഞ്ഞുമോന്‍ ടീം അവതരിപ്പിച്ച "ഒരു പ്രത്യാശയുടെ പുലരി' സ്കിറ്റ് കണ്ടുനിന്നവരുടെ മനം കവര്‍ന്നു.

കേരളത്തില്‍ നിന്നും അമേരിക്ക കാണാനെത്തിയ അമ്മച്ചിമാരെ പ്രവാസി ചാനല്‍ ലൈവ് ഇന്റര്‍വ്യൂ ചെയ്യുന്നത് കാണികളില്‍ പൊട്ടിച്ചിരിയുടെ അലകള്‍ ഉയര്‍ത്തി. അമ്മച്ചിമാരായി സുമാ കുഞ്ഞുമോന്‍, അനു ഷാജന്‍, ബിജി ജോര്‍ജ്, ജോളി സൂസന്‍, ബിന്ദു ബിജു, അനെറ്റ് ജോര്‍ജ്, റോസ്‌­ലിന്‍ ഫിലിപ്പ് കസറി.ഏറ്റവും കൂടുതല്‍ കൈയ്യടി വാങ്ങിയ സ്കിറ്റും ഇതുതന്നേയായിരുന്നു

കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച പാട്ടും നൃത്തവും, വാദ്യോപകരണങ്ങളിലുള്ള അവരുടെ പ്രാവീണ്യവും വിസ്മയാവഹമായിരുന്നു.സണ്‍­ഡേ സ്കൂള്‍ ഏരിയ തലത്തില്‍ ശോഭിച്ച കുട്ടികള്‍ക്ക് അവാര്‍ഡ്­ വിതരണവും ഇതോടൊപ്പം നടന്നു.

എംസി ആയി സന്തോഷ് തോമസും ശില്‍പാ ഷാജിയും എല്ലാവരുടെയും മനം കവര്‍ന്നപ്പോള്‍, ലൈറ്റ് &സൌണ്ട് ജിബു മാത്യു, ജേക്കബ്­ ഈശോ, മാത്യുജോസഫ് (ബിനു); നിശ്ചല ചായാഗ്രഹണം മാത്യു ചെറിയാന്‍, സിജു പോള്‍ തുടങ്ങിയവര്‍ കൈകാര്യം ചെയ്തു.

ദേവാലയ സെക്രട്ടറി വര്‍ഗീസ് മാത്യു (എബി), ട്രഷറര്‍ സിജു പോള്‍, പള്ളി മാനേജിങ്ങ് കമ്മിറ്റി ആദ്യാവസാനം മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ഫാമിലി നൈറ്റ്­ അവിസ്മരണീയമാക്കി.

വാര്‍ത്ത അയച്ചത് ന്യൂജേഴ്‌സിയില്‍ നിന്ന് ഷാജി കുളത്തിങ്കല്‍
ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായിന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായിന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായിന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായിന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായിന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക