Image

ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ - സണ്ണിമാളിയേക്കല്‍ പ്രസിഡന്റ്, ഏബ്രഹാം തോമസ് സെക്രട്ടറി

പി.പി.ചെറിയാന്‍ Published on 21 January, 2012
ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ - സണ്ണിമാളിയേക്കല്‍ പ്രസിഡന്റ്, ഏബ്രഹാം തോമസ് സെക്രട്ടറി
ഡാളസ്: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ 2012-2014 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സണ്ണി മാളിയേക്കല്‍ (പ്രസിഡന്റ്), ഏബ്രഹാം തോമസ്(സെക്രട്ടറി), ബിജലി ജോര്‍ജ്(ട്രഷറാര്‍ ). ഏബ്രഹാം തെക്കേമുറി, ജോസ് പ്ലാക്കാട് (വൈസ് പ്രസിഡന്റ്), പി.പി. ചെറിയാന്‍ , ടി.സി. ചാക്കോ(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജനുവരി 14 ശനിയാഴ്ച വൈകീട്ട് ഗാര്‍ലാന്റ് ഇന്ത്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം അനില്‍ മാത്യൂ ആശാരിയത്ത്, ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍, ഏലിയാസ്, ബെന്നി എന്നിവരടങ്ങുന്ന ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സഞ്ജയ് ചന്ദ്രശേഖര്‍ , ജോയ് ശാസ്താം പടിക്കല്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. പ്രസിഡന്റ് എബ്രഹാം തോമസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ജോസ് പ്ലാക്കാട്ടും, വരവു ചിലവു കണക്കുകള്‍ ബിജലി ജോര്‍ജ്ജും യോഗത്തില്‍ അവതരിപ്പിച്ചു. ന്യൂജേഴ്‌സിയില്‍ നടന്ന ഇന്ത്യ പ്രസ് ക്ലബ്ബ് ദേശീയ സമ്മേളനത്തില്‍ ഡാളസ്സില്‍ നിന്നും പങ്കെടുത്ത പ്രതിനിധികള്‍ തങ്ങളുടെ അനുഭവങ്ങള്‍ യോഗത്തില്‍ പങ്കുവെച്ചു. നോര്‍ത്ത് ടെക്‌സസ്സിലെ ദൃശ്യ-അച്ചടി മാധ്യമ പ്രവര്‍ത്തകരെ ഒരൊറ്റ കുടകീഴില്‍ അണിനിരത്തുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് എബ്രഹാം തോമസ് പറഞ്ഞു. കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു അംഗത്വം നല്‍കി സംഘടന വികസിപ്പിക്കുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു. അനില്‍ മാത്യൂ ആശാരിയത്ത് നന്ദി പ്രകാശിപ്പിച്ചു.
ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ - സണ്ണിമാളിയേക്കല്‍ പ്രസിഡന്റ്, ഏബ്രഹാം തോമസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക