Image

അഗാപ്പെ വിധവാക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 25 ന്

Published on 21 January, 2012
അഗാപ്പെ വിധവാക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 25 ന്
കള്ളാര്‍ ‍: ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയുടെയും സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയുടെയും സാമൂഹ്യസേവന വിഭാഗമായ അഗാപ്പെ മൂവ്‌മെന്റ്, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (എം.എ.എസ്.എസ്.എസ്. വഴി നടപ്പിലാക്കുന്ന വിധവാക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം കള്ളാര്‍ ഇടവക ദൈവാലയ പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ജനുവരി 25 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെടുന്നതാണെന്ന് അഗാപ്പെ മൂവ്‌മെന്റ് ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത് അറിയിച്ചു.

മലബാര്‍ പ്രദേശത്ത് വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്ന നാനാജാതി മതസ്ഥരായ വിധവകള്‍ക്കും വിഭാര്യര്‍ക്കും വേണ്ടിയാണ് വിധവാക്ഷേമ പദ്ധതി ആരംഭിക്കുന്നത്. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന പദ്ധതിപ്രകാരം വിധവകള്‍ക്കും, വിഭാര്യര്‍ക്കും, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നവോത്ഥാനത്തിന് നേതൃത്വം നല്‍കുന്നതിനുള്ള പരിശീലനം ലഭിക്കും. നാനാജാതി മതസ്ഥരായവര്‍ ഉള്‍ക്കൊള്ളുന്ന സൊസൈറ്റിയില്‍ തങ്ങളുടെ വേദനകളും തിക്താനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള അവസരം ഈ പദ്ധതിവഴി ഉണ്ടാകുമെന്ന് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു. ജനുവരി 25 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്ക് മോണ്‍. എബ്രഹാം മുത്തോലത്ത് പ്രത്യേകമായി ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട് : ജോര്‍ജ് തോട്ടപ്പുറം
അഗാപ്പെ വിധവാക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 25 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക