Image

ബെര്‍ലിനിലെ കാറല്‍ മാക്‌സ് - ഫ്രീഡിറിച്ച് എന്‍ജെല്‍ പ്രതിമകള്‍ നീക്കം ചെയ്യുന്നു

ജോര്‍ജ് ജോണ്‍ Published on 21 January, 2012
ബെര്‍ലിനിലെ കാറല്‍ മാക്‌സ് - ഫ്രീഡിറിച്ച് എന്‍ജെല്‍ പ്രതിമകള്‍ നീക്കം ചെയ്യുന്നു
ബെര്‍ലിന്‍ ‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കമ്യൂണിസ്റ്റ് സിദ്ധാന്തകരായ കാറല്‍ മാക്‌സ് - ഫ്രീഡിറിച്ച് എന്‍ജെല്‍ സ്മാരക പ്രതിമകള്‍ നീക്കം ചെയ്യാന്‍ ജര്‍മന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി പീറ്റര്‍ റാംസവര്‍ ഉത്തരവിറക്കി. ബെര്‍ലിന്‍ നഗരസഭാ അധികാരികളോടാണ് ഈ പ്രതിമകള്‍ നഗര മദ്ധ്യത്തില്‍ നിന്നും മാറ്റാന്‍ മന്ത്രി പീറ്റര്‍ റാംസവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജര്‍മന്‍ പുനരേകീകരണത്തിന് മുമ്പ് കമ്യൂണിസ്റ്റ് രാജ്യമായിരുന്ന കിഴക്കന്‍ ജര്‍മനിയുടെ തലസ്ഥാനം കിഴക്കന്‍ ബെര്‍ലിന്‍ ആയിരുന്നു. 1986 ല്‍ ആണ് ഈ സ്മാരക പ്രതിമകള്‍ ബെര്‍ലിന്‍ നഗര മദ്ധ്യത്തില്‍ സ്ഥാപിച്ചത്. ഇവ നഗരത്തിലെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള സ്മാരക സെമിറ്റെറിയിലേക്ക് മാറ്റാനാണ് മന്ത്രിയുടെ ഉത്തരവ്.

ഇതിനെതിരെ ജര്‍മനിയിലെ കമ്യൂണിസ്റ്റ് ചിന്താഗതി പാര്‍ട്ടി ലിങ്ക്‌സ് നേതാക്കള്‍ പ്രതിഷേധിച്ചു. കമ്യൂണിസ്റ്റ് സിദ്ധാന്തകരായ കാറല്‍ മാക്‌സ് - ഫ്രീഡിറിച്ച് എന്‍ജെല്‍ പ്രതിമകള്‍ നഗര മദ്ധ്യത്തില്‍ നിന്നും മാറ്റുന്നതോടെ പഴയ കിഴക്കന്‍ ജര്‍മനിയിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ സ്മാരകം ഇല്ലാതാകും. അതോടൊപ്പം ജര്‍മനിയുടെ തലസ്ഥാനത്തെ പഴയകാല ചരിത്ര പ്രതീകവും ഓര്‍മ്മയിലേക്ക് തള്ളപ്പെടും.
ബെര്‍ലിനിലെ കാറല്‍ മാക്‌സ് - ഫ്രീഡിറിച്ച് എന്‍ജെല്‍ പ്രതിമകള്‍ നീക്കം ചെയ്യുന്നു
കാറല്‍ മാക്‌സ് - ഫ്രീഡിറിച്ച് എന്‍ജെല്‍ സ്മാരക പ്രതിമകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക