Image

ഫോമാ പ്രസി­ഡന്റ് പദം: വ്യത്യ­സ്ത­മായ ആശ­യ­ങ്ങ­ളു­മായി സ്റ്റാന്‍ലി കള­ത്തില്‍

Published on 08 January, 2016
ഫോമാ പ്രസി­ഡന്റ് പദം: വ്യത്യ­സ്ത­മായ ആശ­യ­ങ്ങ­ളു­മായി സ്റ്റാന്‍ലി കള­ത്തില്‍
പക്വ­മായ സമീ­പ­ന­ങ്ങളും യുവ­ത്വ­ത്തിന്റെ പ്രസ­രി­പ്പു­മാ­യാണ് സ്റ്റാന്‍ലി കള­ത്തില്‍ ഫോമാ പ്രസി­ഡന്റു­പ­ദ­ത്തി­ലേക്ക് മത്സ­ര­ത്തി­നി­റ­ങ്ങു­ന്ന­ത്. സംഘ­ടന എന്താ­യി­രി­ക്ക­ണം, എങ്ങ­നെ­യാ­യി­രി­ക്കു­മെ­ന്ന­തി­നെ­പ്പറ്റിയുള്ള വ്യക്ത­മായ കാഴ്ച­പ്പാ­ടു­ക­ളാണ് സ്റ്റാന്‍ലിയെ ശ്രദ്ധേ­യ­നാ­ക്കു­ന്ന­ത്.

നാനാ­ഭാ­ഗ­ത്തു­നിന്നും ലഭി­ക്കുന്ന പിന്തുണ തന്നെ ഊര്‍ജ­സ്വ­ല­നാ­ക്കു­ന്ന­തായി ഫോമ­യുടെ നില­വി­ലുള്ള ജോയിന്റ് സെക്ര­ട്ട­റി­കൂ­ടി­യായ സ്റ്റാന്‍ലി പറ­ഞ്ഞു. മത്സ­രി­ക്കാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. തിര­ക്കു­പി­ടി­ക്കേ­ണ്ട­തി­ല്ലെന്നു കരു­തി­യാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാ­പി­ക്കു­ന്നതു നീട്ടി­ക്കൊ­ണ്ടു­പോ­യ­ത്.

സ്ഥാന­മാ­ന­ങ്ങ­ളോ­ടുള്ള മോഹ­മല്ല മറിച്ച് തന്റെ സാന്നിധ്യം ആവ­ശ്യ­മു­ണ്ടെന്ന തോന്ന­ലില്‍ നിന്നാണ് മത്സ­രി­ക്കാ­നി­റ­ങ്ങി­യ­ത്. ഫോമ­യുടെ തുട­ക്കം­ മു­തല്‍ സജീവ പ്രവര്‍ത്ത­ക­നാ­യി­രു­ന്നെ­ങ്കിലും സ്ഥാന­ങ്ങള്‍ക്ക് പിറകെ പോകാ­നൊന്നും ഒരി­ക്കലും തയാ­റാ­യി­ട്ടി­ല്ല. സംഘ­ട­ന­യുടെ നന്മ മാത്രമേ ലക്ഷ്യ­മാ­ക്കി­യി­ട്ടു­ള്ളൂ. അതു തുട­രു­കയും ചെയ്യും.

ചില സംഘ­ട­ന­ക­ളില്‍ പണം നോക്കി നേതൃ­രം­ഗ­ത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതി­യു­ണ്ട്. സമൂ­ഹ­ത്തിന്റെ ആവ­ശ്യ­മ­നു­സ­രിച്ച് പ്രവര്‍ത്തി­ക്കാന്‍ താത്പ­ര്യവും കെല്‍പ്പും ഉള്ള­വ­രാണ് സംഘ­ടനാ നേതൃ­ത്വ­ത്തില്‍ വരേ­ണ്ട­ത്.

വലിയ പ്രതീ­ക്ഷ­ക­ളോ­ടെ­യാണ് ഫോമ രൂപം­കൊ­ണ്ട­ത്. ചില­പ്പോ­ഴൊക്കെ ആ പ്രഭയ്ക്ക് മങ്ങ­ലേ­റ്റ­പോലെ തോന്നി­യി­ട്ടു­ണ്ടെ­ങ്കിലും സംഘ­ട­നയ്ക്ക് വലിയ നേട്ട­ങ്ങള്‍ കൈവ­രി­ക്കാന്‍ കഴി­യു­മെ­ന്ന­തില്‍ സംശ­യ­മി­ല്ല. അതിനു പങ്കാ­ളി­യാ­വു­ക­യാണ് തന്റെ ലക്ഷ്യം.

സംഘ­ട­നയ്ക്ക് പിന്നില്‍ ശക്ത­മായി നില്‍ക്കാന്‍ തുട­ക്കം­മു­തലേ ഉണ്ടാ­യി­രു­ന്നു. മെട്രോ റീജി­യന്‍ വൈസ് പ്രസി­ഡന്റാ­യി­രു­ന്ന­പ്പോള്‍ ഒട്ടേറെ പ്രവര്‍ത്ത­ന­ങ്ങള്‍ നട­ത്തി. ഗ്രാന്റ് കാന്യന്‍ യൂണി­വേ­ഴ്‌സി­റ്റി­യില്‍ ബിരുദ പഠ­ന­ത്തിനു നൂറോളം പേര്‍ക്ക് മാര്‍ഗ്ഗ­നിര്‍ദേശം നല്‍കാ­നു­മാ­യി.

ഏറ്റെ­ടു­ക്കുന്ന കാര്യ­ങ്ങള്‍ ഭംഗി­യായി ചെയ്യുക എന്ന­താണ് തന്റെ രീതി. നേട്ട­ങ്ങളോ പബ്ലി­സി­റ്റിയോ അല്ല ലക്ഷ്യം. നാട്ടിലും ഇവി­ടെ­യു­മുള്ള ട്രാക്ക്  റിക്കാര്‍ഡ് നോക്കി­യാല്‍ അതു വ്യക്ത­മാ­കും.

സംഘ­ട­ന­യില്‍ പ്രവര്‍ത്തിച്ച് പരി­ച­യ­മുള്ളവരാണ് നേത­ൃ­ത്വ­ത്തില്‍ വരേ­ണ്ട­ത്. താഴെ­ത­ട്ടില്‍ പ്രവര്‍ത്തിച്ച് നേതൃ­ത്വ­ത്തി­ലേക്ക് വരണം. പെട്ടെ­ന്നൊ­രു­നാള്‍ നേതൃ­ത്വ­ത്തി­ലേക്ക് വരു­ന്ന­തി­നോട് യോജി­പ്പി­ല്ല.  

ചുരുക്കം ചിലര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണ­യി­ക്കുന്ന പഴയ ഫൊക്കാന രീതി ശരി­യ­ല്ല. സംഘ­ട­ന­കളും പ്രതി­നി­ധി­കളും ആണ് തീരു­മാ­നി­ക്കേ­ണ്ട­ത്. ജനാ­ധി­പത്യ സംഘ­ട­ന­യില്‍ മത്സ­ര­ത്തില്‍ അപാ­ക­ത­യു­മി­ല്ല.

പ്രവര്‍ത്തി­ക്കു­ന്ന­വര്‍ക്ക് അവ­സരം കൊടു­ക്ക­ണ­മെ­ന്നാണ് തന്റെ പക്ഷം. കമ്മി­റ്റി­ക­ളില്‍ വരു­ന്ന­വ­രില്‍ പലരും എന്തു ചെയ്യ­ണ­മെന്ന രൂപം­പോ­ലു­മി­ല്ലാ­ത്ത­വ­രാ­ണ്. ഒരു ബാഡ്ജ് കിട്ടു­കയോ അല്ലെ­ങ്കില്‍ സ്റ്റേജില്‍ ഒരു അവ­സരം കിട്ടു­കയോ ഒക്കെ മാത്ര­മായി അവ­രുടെ പ്രവര്‍ത്തനം ചുരു­ങ്ങി­പ്പോ­കു­ന്നു. താഴെ­ത്ത­ട്ടി­ലുള്ള ജന­ങ്ങ­ളു­മായി ബന്ധ­പ്പെ­ടാനും അവ­രുടെ പ്രശ്‌ന­ങ്ങള്‍ മന­സ്സി­ലാ­ക്കാനും നേതൃ­നി­ര­യില്‍ അത് അവ­ത­രി­പ്പി­ക്കാ­നു­മൊക്കെ കമ്മി­റ്റി അംഗ­ങ്ങള്‍ക്ക് കഴി­യ­ണം.

മത്സ­ര­രം­ഗ­ത്തു­നിന്നു പിന്മാ­റാന്‍ സാധ്യ­ത­യൊ­ന്നു­മി­ല്ലെന്നു സ്റ്റാന്‍ലി പറ­ഞ്ഞു. ഫലം എന്താ­യാലും അതു സ്‌പോര്‍ട്‌സ്മാന്‍ സ്പിരി­റ്റില്‍ എടു­ക്കും. കൂടു­തല്‍ പേര്‍ക്ക് പ്രവര്‍ത്ത­ന­രം­ഗത്ത് വരാന്‍ തന്റെ സാന്നിധ്യം സഹാ­യി­ച്ചാല്‍ തന്നെ താന്‍ കൃതാര്‍ത്ഥ­നാ­യി.

പാന­ലി­നോട് താത്പ­ര്യ­മൊ­ന്നു­മി­ല്ല. അമി­ത­മായ മ്തസ­ര­ബുദ്ധി നന്ന­ല്ല. ട്രഷ­റര്‍ സ്ഥാന­ത്തേക്ക് പന്തളം ബിജു­വിനെ പിന്തു­ണ­യ്ക്കു­ന്നു­ണ്ട്. പാന­ലാ­യേലേ പറ്റൂ എന്ന സ്ഥിതി വന്നാല്‍ അപ്പോള്‍ നോക്കാ­മെ­ന്ന­താണ് തന്റെ ചിന്താ­ഗ­തി.

സംഘ­ട­ന­യിലെ നല്ലൊരു പങ്കു­മായും മികച്ച ബന്ധം പുലര്‍ത്തു­ന്ന­തി­നാല്‍ വിജ­യ­ത്തെ­പ്പറ്റി സംശ­യ­മൊ­ന്നു­മി­ല്ല. ഇതേ­വ­രെ­യുള്ള സൂച­ന­കളും അതാ­ണ്.

വിജ­യി­ച്ചാല്‍ നട­പ്പാ­ക്കേണ്ട ഒട്ടേറെ കാര്യ­ങ്ങ­ളുടെ രൂപ­രേഖ തയാ­റാ­ക്കി­യി­ട്ടു­ണ്ട്. അതു യഥാ­സ­മയം പുറ­ത്തു­വി­ടും. നില­വി­ലുള്ള കമ്മിറ്റി ഏറ്റെ­ടുത്തു നട­പ്പാ­ക്കുന്ന കാന്‍സര്‍ സെന്റ­റി­നുള്ള സഹായ പരി­പാടി പോലു­ള്ളവ എന്തു­കൊണ്ടും പ്രധാ­ന്യ­മര്‍ഹി­ക്കു­ന്നു.

അതേ­സ­മയം പ്രസി­ഡന്റ് എന്ന ഒരാ­ളില്‍ മാത്രം ആശ്ര­യി­ക്കാതെ കൂട്ടായ പ്രവര്‍ത്ത­ന­മാണ് താന്‍ ലക്ഷ്യ­മി­ടു­ന്ന­ത്. പുതിയ ആശ­യ­ങ്ങള്‍ ഉള്‍ക്കൊ­ള്ളാനും പുതിയ തല­മു­റയെ രംഗത്തു കൊണ്ടു­വ­രാനും കഴി­യ­ണം.

പല രീതി­യി­ലുള്ള പ്രശ്‌ന­ങ്ങള്‍ നമ്മുടെ സമൂഹം നേരി­ടു­ന്നു­ണ്ട്. നാട്ടില്‍ നിന്നു വരു­ന്ന­വര്‍ എന്തെ­ങ്കി­ലു­മൊക്കെ ജോലി­യില്‍ കയ­റി­പ്പ­റ്റു­ന്നെങ്കിലും ഇവിടെ പഠി­ച്ചു­ വ­ള­രുന്ന തല­മു­റയ്ക്ക് അര്‍ഹ­മായ ജോലി കിട്ടാന്‍ ബുദ്ധി­മുട്ട് ഉണ്ടെന്ന വസ്തുത പലര്‍ക്കും അറി­യി­ല്ല. അതി­നാല്‍ അവര്‍ക്ക് സ്കൂള്‍ തലം മുതല്‍ വേണ്ട ഗൈഡന്‍സ് നല്‍കാന്‍ പ്രൊഫ­ഷ­ണല്‍ രംഗ­ത്തു­ള്ള­വര്‍ക്ക് കഴി­യ­ണം. അതിനു ഫോമ നേതൃത്വം നല്‍കണമെ­ന്ന­തില്‍ സംശ­യ­മി­ല്ല.

വിസ­-­പാ­സ്‌പോര്‍ട്ട് പ്രശ്‌ന­ങ്ങ­ളില്‍ ഫോമ എപ്പോഴും സജീ­വ­മായ നേതൃത്വം നല്‍കി­യി­ട്ടു­ണ്ട്. പ്രവാസി വകുപ്പ് നിര്‍ത്തു­ക­യും, വിസ- പാസ്‌പോര്‍ട്ട് ഫീസൊക്കെ കൂട്ടുകയും ചെയ്യുന്ന സാഹ­ച­ര്യ­ത്തില്‍ ഫോമ­യുടെ ഇട­പെ­ടല്‍ അനി­വാ­ര്യ­മാ­ണ്.

സെക്ര­ട്ടറി സ്ഥാന­ത്തേക്ക് ജിബി തോമസും ജോസ് ഏബ്ര­ഹാമും രംഗ­ത്തു­ള്ള­പ്പോള്‍ ആരെ തുണ­യ്ക്കു­മെന്ന ചോദ്യ­ത്തിനു രണ്ടാ­ളു­ക­ളുടെ കൂടെയും പ്രവര്‍ത്തി­ക്കാന്‍ തനിക്ക് പ്രശ്‌ന­മൊ­ന്നു­മി­ല്ലെന്നു സ്റ്റാന്‍ലി പറ­ഞ്ഞു. അവര്‍ പ്രവര്‍ത്തിച്ച് വിജയം വരി­ക്ക­ട്ടെ. താന്‍ വിജ­യി­ച്ചാല്‍ ആരു­മായും ഒത്തു­പോ­കാന്‍ പ്രശ്‌ന­മൊ­ന്നു­മി­ല്ല. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖ­ല­യില്‍ നിന്നു­തന്നെ ഭാര­വാ­ഹി­കള്‍ വരു­ന്നു­വെ­ന്ന­തിലും അസാം­ഗ­ത്യ­മൊ­ന്നു­മി­ല്ല.

ന്യൂയോര്‍ക്ക് ലോംഗ്‌­ഐ­ലന്റില്‍ റേഡി­യോ­ളജി രംഗത്ത് പ്രവര്‍ത്തി­ക്കുന്ന സ്റ്റാന്‍ലി ഡമോക്രാറ്റിക് പാര്‍ട്ടി നേതാ­വു­മാ­ണ്. 1999­-ല്‍ അമേ­രി­ക്ക­യിലെത്തിയ നാള്‍ മുതല്‍ മല­യാളി സംഘ­ട­ന­ക­ളു­മായും മുഖ്യ­ധാരാ രാഷ്ട്രീയ രംഗ­ത്തു­ള്ള­വ­രു­മായും ബന്ധ­പ്പെട്ട് പ്രവര്‍ത്തി­ക്കു­ന്നു. അതിനു വഴി­കാ­ട്ടി­യാ­യത് ഐ.­എന്‍.­ഒ.സി നേതാവും ബന്ധുവും കൂടി­യായ കള­ത്തില്‍ വര്‍ഗീ­സാ­ണ്.

തിരു­വല്ല സ്വദേ­ശി­യായ സ്റ്റാന്‍ലി ബാല­ജ­ന­സ­ഖ്യ­ത്തില്‍കൂ­ടി­യാണ് നേതൃ­രം­ഗ­ത്തു­വ­ന്ന­ത്. മാര്‍ത്തോമാ യുവ­ജ­ന­സ­ഖ്യ­ത്തിന്റെ റീജി­യ­ണല്‍ സെക്ര­ട്ട­റിയായി മൂന്നു­വര്‍ഷം തുടര്‍ച്ച­യായി പ്രവര്‍ത്തി­ച്ചു. 17 പള്ളി­ക­ളട­ങ്ങു­ന്ന­താണ് റീജി­യണ്‍. ഭദ്രാ­സന അസംബ്ലി മെമ്പ­റാ­യത് ഇരു­പ­ത്തൊന്നാം വയ­സ്സില്‍. നെടുമ്പ്രം ക്രിസോസ്റ്റം ഇട­വ­ക­യുടെ സെക്ര­ട്ട­റി­യായി ഏഴു­വര്‍ഷം, പിന്നീട് ട്രസ്റ്റി­യായി രണ്ടു­വര്‍ഷം.

വൈ.­എം.­സി.­എ, യൂണിവേ പ്രവര്‍ത്ത­ന­ങ്ങളും സജീ­വ­മാ­യി­രു­ന്നു. വൈ.­എം.­സി.­എ­യുടെ ഇപ്പോ­ഴത്തെ സ്റ്റേറ്റ് ഭാര­വാഹി ലബി ഫിലി­പ്പു­മൊത്ത് ഒരു­മിച്ച് പ്രവര്‍ത്തി­ച്ചി­രു­ന്നു. അന്ന് പ്രശസ്ത കോണ്‍ട്രാ­ക്ടര്‍ പൈലി­പ്പി­ള്ള­യാണ് വൈ.­എം.­സി.എ പ്രസി­ഡന്റ്. പുത്ര­നെ­പ്പോ­ലെ­യാണ് അദ്ദേഹം തന്നെ കരു­തി­യ­തെന്ന് സ്റ്റാന്‍ലി ഓര്‍ക്കു­ന്നു. വൈ.­എം.­സി.എ നാഷ­ണല്‍ എക്‌സി­ക്യൂ­ട്ടീവ് അംഗ­മാ­യി­രു­ന്നു. തിരു­വല്ല സബ് റീജി­യ­ണിന്റെ ജന­റല്‍ കണ്‍വീ­ന­റും.

പല തവണ ബ്ലഡ് ഡൊണേ­ഷന്‍ ക്യമ്പ് സംഘ­ടി­പ്പി­ച്ചു. വെള്ള­പ്പൊ­ക്ക­മു­ണ്ടാ­കു­മ്പോള്‍ ഒറ്റ­പ്പെട്ടു പോകുന്ന കുടും­ബ­ങ്ങള്‍ക്ക് അരിയും മറ്റു സാധ­ന­ങ്ങ­ളു­മായി വള്ള­ത്തില്‍ പോയി­രു­ന്നത് സ്റ്റാന്‍ലി ഓര്‍ക്കു­ന്നു. 
ഒരു കുടുംബത്തിനു 25 കിലോ അരി, 6 കിലോ പയര്‍ എന്നതായിരുന്നു കണക്ക്. അതെല്ലാം വള്ളത്തിലാക്കി പോകും 
അവയൊന്നും എന്തെങ്കിലും നേട്ടത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നില്ല. ആവശ്യം എവിടെയുണ്ടോ അവിടെ തുണയായി എത്തുക എന്നതിലാണു തന്റെ വിശ്വാസം 

ഭാര്യ  ബിന്ദു  ആർ .എൻ . ആണ്. മക്കള്‍: നേഹ കള­ത്തില്‍, സ്റ്റീവ് കള­ത്തില്‍, സെയ്‌ന കള­ത്തില്‍.
ഫോമാ പ്രസി­ഡന്റ് പദം: വ്യത്യ­സ്ത­മായ ആശ­യ­ങ്ങ­ളു­മായി സ്റ്റാന്‍ലി കള­ത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക