Image

തിരുവല്ലാ അസോസിയേഷന്‍ വാര്‍ഷികം വര്‍ണ്ണാഭമായി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 January, 2012
തിരുവല്ലാ അസോസിയേഷന്‍ വാര്‍ഷികം വര്‍ണ്ണാഭമായി

ഡാളസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസ് 5-ാമത് വാര്‍ഷികവും, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും വിപുലമായ പരിപാടികളോടെ സെന്റ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുകയുണ്ടായി. ഫൊക്കാന മുന്‍ പ്രസിഡന്റും ജനനി മാസികാ പത്രാധിപരുമായ ശ്രീ. ജെ. മാത്യൂസ് ഉത്ഘാടനം നിര്‍വഹിക്കുകയുണ്ടായി. തിരുവല്ലയുടെ ചരിത്രവും പുരാതന തിരുവല്ലയും, തിരുവല്ലയില്‍ ജനിച്ചു വളര്‍ന്ന പ്രശസ്തരും, പ്രഗത്ഭരേയും അദ്ദേഹം അനുസ്മരിക്കുകയുണ്ടായി. ഡാളസിലെ വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പരിപാടികള്‍ക്ക് മിഴിവേകി. ഡാളസിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളായ ഏബ്രഹാം തെക്കേമുറി, ജോണ്‍ ജോയി, തോമസ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. 2010-2011 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിഡന്റ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നാട്ടിലും അമേരിക്കയിലുമായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി അദ്ദേഹം വിശദീകരിച്ചു.

സാല്‍വേഷന്‍ ആര്‍മി ക്യാപ്റ്റന്‍ പോട്രിക്ക് ക്രിസ്ത്മസ് സന്ദേശം നല്‍കി. സാല്‍വേഷന്‍ ആര്‍മിയും, തിരുവല്ല അസോസിയേഷനും വരും കാലങ്ങളിലും പരസ്പരം സഹകരിച്ച് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം അ
ിയിച്ചു. അസോസിയേഷനെ പ്രതിനിധീകരിച്ച് മാത്യൂ സാമുവല്‍, സുനില്‍ വര്‍ഗീസ്, കെ.വി. ജോസഫ്, ബിനു മാത്യൂ, ജെ.പി.ജോണ്‍, ഷിജു എബ്രഹാം, ലിബിന്‍ മാത്യൂ, എന്നിവര്‍ നേതൃത്വം നല്‍കി. റീന മാത്യൂ വിശിഷ്ടാതിഥികളെ യോഗത്തിന് പരിചയപ്പെടുത്തുകയും, ജെ.പി. ജോണ്‍ അസോസിയേഷന്റെ സ്‌നേഹോപഹാരം ശ്രീ. ജെ. മാത്യൂസിന് സമ്മാനിക്കുകയും ചെയ്തു. യോഗത്തില്‍ സനു മാത്യൂ സ്വാഗതവും, ബിജു വര്‍ഗീസ് നന്ദിയും പറഞ്ഞു. സ്റ്റെസി വര്‍ഗീസ് യോഗത്തില്‍ അവതാരികയായിരുന്നു. ബിനു സാമുവേല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്നു.
തിരുവല്ലാ അസോസിയേഷന്‍ വാര്‍ഷികം വര്‍ണ്ണാഭമായിതിരുവല്ലാ അസോസിയേഷന്‍ വാര്‍ഷികം വര്‍ണ്ണാഭമായിതിരുവല്ലാ അസോസിയേഷന്‍ വാര്‍ഷികം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക