Image

കുരിശിലേറ്റപ്പെടുന്ന സത്യങ്ങള്‍ (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 08 January, 2016
കുരിശിലേറ്റപ്പെടുന്ന സത്യങ്ങള്‍  (ഷോളി കുമ്പിളുവേലി)
“സത്യമേവ ജയതേ” എന്ന ആപ്തവാക്യം എഴുതി വയ്ക്കാതെ സര്‍ക്കാര്‍ ഓഫീസുകളോ, ഭരണ കേന്ദ്രങ്ങളോ ഇല്ല. എന്നാല്‍ പലപ്പോഴും സത്യം ജയിക്കുന്നില്ല എന്നതാണ് നഗ്നമായ സത്യം. മറിച്ച് സത്യത്തിനും, നീതിയ്ക്കും നിയമത്തിനും വേണ്ടി നിലകൊള്ളുന്നവരെ കുരിശ്ശിലേറ്റുന്നതാണ് തങ്ങളുടെ ചരിത്രം വര്‍ത്തമാനകാലത്തും ഇതേ ചരിത്രം ആവര്‍ത്തിക്കുന്നു.

ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളായിരുന്നു. ഭരണ കൂടത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ കൂട്ടാക്കാതിരിക്കുന്ന ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്കു മാറ്റി. ഫ്‌ളാറ്റുകള്‍ക്ക്, സേഫ്റ്റി കൂടുതല്‍ കര്‍ക്കശമാക്കിയതോടെ അവരുടെയും കണ്ണിലെ കരടായി മാറി. അതിന്റെ ഇടയിലാണ് പാറ്റൂര്‍ ഭൂമി ഇടപാട്. സര്‍ക്കാര്‍ ഭൂമി കൈയ്യേറി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പണിത, ഫ്‌ളാറ്റുസമുച്ചയത്തിന് ജേക്കബ് തോമസ് സ്റ്റേ കൊടുത്തു. ഇതും കൂടിയായപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മുഴുവന്‍ കണ്‍ട്രോളും പോയി. കാരണം, ബാറുപോലെ തന്നെ യു.ഡി.എഫി.ന്റെ മറ്റൊരു കറവുപശുവായിരുന്നു.

ഫ്‌ളാറ്റുമുതലാളിമാര്‍. അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നതു സഹിക്കാനാകുമോ ? കേരളം മുകളിലേക്കാണോ, അതോ താഴേക്കാണോ വളരേണ്ടത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ പ്രസ്താവന കേരളം മറന്നു കാണില്ല. മുകളിലേയ്ക്ക് കെട്ടിപ്പടുക്കുന്ന നിലകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ വളര്‍ച്ച വിലയിരുത്തുന്നതുപോലും!! മാത്രമല്ല, ഫ്‌ളാറ്റുകാരെ സുഖിപ്പിക്കാനായി,  ജേക്കബ് തോമസിനെ വികസന വിരോധിയും, രാജ്യദ്രോഹിയും ഒക്കെയായി മുഖ്യമന്ത്രി ചിത്രീകരിച്ചു.

എന്നാല്‍ ഇതു തന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും, മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കുവാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുകൊടുത്തു. കേസ് കൊടുക്കാന്‍ അനുമതി നല്‍കുമെന്നു പറഞ്ഞ്, കൈയ്യടി നേടിയ മുഖ്യമന്ത്രി, ഇന്നലെ വാക്കുമാറ്റി. അങ്ങനെ ഉമ്മന്‍ ചാണ്ടിയുടെ വാക്കിന് പഴഞ്ചാക്കിന്റെ വിലയായി. കൂടാതെ ജേക്കബ് തോമസിനെ പൂട്ടുവാന്‍ വേണ്ടി, കോണ്‍ഗ്രസ്‌കാരനെ കൊണ്ട് ലോകായുക്തയില്‍ കേസ് കൊടുത്തു. കൂര്‍ഗിലെ അദ്ദേഹത്തിന്റെ വക ഭൂമിയില്‍ വനഭൂമിയും ഉണ്ടെന്ന്. കൂര്‍ഗ് കര്‍ണ്ണാടകത്തില്‍ അല്ലേ? അത് അവിടുത്തെ സര്‍ക്കാര്‍ അന്വേഷിക്കട്ടെ. മാത്രമല്ല, നാലേ മുക്കാല്‍ വര്‍ഷം നിങ്ങള്‍ക്ക് സമയം ഉണ്ടായിരുന്നല്ലോ? ഇതിന്റെ അര്‍ത്ഥം, ഞങ്ങളോടൊപ്പം നിന്നാല്‍ എന്തുവേണമെങ്കിലും ചെയ്യാം. ആരും കേസുകൊടുക്കില്ല! പൂര്‍ണ്ണസംരക്ഷണം! അല്ലെങ്കില്‍ തൂക്കിക്കൊല്ലും, എന്നാണോ?

കശുവണ്ടി കോര്‍പ്പറേഷനിലെ ജോലിക്കാര്‍ക്ക് ശമ്പളം പോലും ലഭിക്കാത്ത വിധം അതിനെ കുട്ടിച്ചോറാക്കി, പാവങ്ങള്‍ക്ക് അരി നല്‍കാനുള്ള കണ്‍സ്യൂമര്‍ഫെഡ് മുഴുവന്‍ കട്ടുതിന്നു. അങ്ങനെ കേരളത്തിന് അഭിമാനകരമായ അന്വേഷണം പ്രഖ്യാപിച്ച സിഡ്‌കോ എം.ഡി.സജി ബഷീര്‍, തല്‍സ്ഥാനത്തു സ്വസ്ഥമായി തുടരുന്നതെങ്കിലും ഉമ്മന്‍ചാണ്ടിക്ക് കുഴപ്പമില്ല. 

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഇനി മൂന്നു മാസങ്ങള്‍ മാത്രം ബാക്കി. സാധാരണ ലാവ്‌ലിന്‍ കേസാണ് ഈ അവസരത്തില്‍ പുനഃരന്വേഷണത്തിനു വരേണ്ടത്. ഇക്കുറി അത് എതായാലും ഉണ്ടാകില്ല. അതിന് പകരം, കതിരൂര്‍ മനോജ്, സിബിഐ പറ്റില്ല എന്നു പറഞ്ഞ ടിപി വധം. അച്യുതാനന്ദന്റെ മകന്‍ തുടങ്ങി കുറേ ഭൂതങ്ങളേ പുറത്തെടുക്കുവാന്‍ ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇത്തരം നിലപാടുകള്‍ രാഷ്ട്രീയക്കാരോടു തന്നെ സാധാരണ ജനത്തിന് പുഛമുണ്ടാക്കാനേ ഉപകരിക്കൂ. നിങ്ങള്‍ കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം എന്തെടുക്കുകയായിരുന്നു ??

സരിത കേരളത്തിന്റെ പൊന്നോമനയും, സലിം രാജും, ജോപ്പനും, ജിക്കുവും, കുരുവിളയും തുടങ്ങി എല്ലാ തട്ടിപ്പുവീരന്മാരും നമ്മുടെ ഭാവിവാഗ്ദാനങ്ങളും ആകുമ്പോള്‍ ജേക്കബ് തോമസിനെപ്പോലുള്ളവര്‍ ഇവിടെ ഒറ്റപ്പെടുന്നു. അല്ലെങ്കില്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു.

ഏതായാലും, സാക്ഷാല്‍ കെ.പി.സി.സി.പ്രസിഡന്റ് തന്നെ “കേരള രക്ഷായാത്ര” നടത്തുകയാണ്. ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനായി  ഒരു യാത്ര!! കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അഴിമതികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനായി ഒരു യാത്ര!! എന്തുകൊണ്ടും ഉചിതം. വി.എം.സുധീരന് അഭിവാദനങ്ങള്‍!!!

ഷോളി കുമ്പിളുവേലി



കുരിശിലേറ്റപ്പെടുന്ന സത്യങ്ങള്‍  (ഷോളി കുമ്പിളുവേലി)
Join WhatsApp News
Ninan Mathullah 2016-01-10 06:13:11
The human nature is to dislike everything associated with a person or organization if we do not like that person or organization. Most won't be able to see anything good in the person or organization. Such attitudes are biased. We need to develop a balanced world view for our own credibility in the eyes of others,, and not to deceive ourselves
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക