Image

മാസ്‌കോണ്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു

Published on 21 January, 2012
മാസ്‌കോണ്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
സ്റ്റാംഫോര്‍ഡ്: മലയാളി അസോസിയേഷന്‍ ഓഫ് സൗത്തേണ്‍ കണക്ടിക്കട്ട്(മാസ്‌കോണ്‍) ക്രിസ്മസ്-പുതുവത്സര ആഘോഷം നടത്തി. 15ന് സ്റ്റാംഫോര്‍ഡിലെ സെന്റ് ആന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യയുടെ സംസ്കാരം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ നവ്യാനുഭവമായി. കണക്ടിക്കട്ടിലെ ഇരുനൂറ്റിയമ്പതോളം മലയാളികള്‍ ആഘോഷ പരിപാടികളില്‍ സംബന്ധിച്ചു. മാസ്‌കോണിന്റെ പുതിയ പ്രസിഡന്റ് അജിത് പുതിയവെട്ടില്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.

അമേരിക്കന്‍ സംസ്കാരത്തില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് ഭാരതത്തിന്റെ സംസ്കാരം പകര്‍ന്നു നല്‍കുന്നതില്‍ ഇത്തരം ചടങ്ങുകള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളും യുവാക്കളും മലയാളത്തില്‍ ഗാനങ്ങള്‍ ആലപിച്ച് ധന്യമാക്കിയ സന്ധ്യയില്‍ സിനിമാറ്റിക്, ശാസ്ത്രീയ, സംഘ നൃത്തങ്ങളും അരങ്ങേറി. മത്സരാര്‍ഥികള്‍ക്കെല്ലാം സാന്റാക്ലോസ് സമ്മാനങ്ങളും മിഠായികളും വിതരണം ചെയ്തു. മാസ്‌കോണ്‍ മുന്‍ പ്രസിഡന്റ് സി.വി.ജോണ്‍സണ്‍ പ്രസംഗിച്ചു.
മാസ്‌കോണ്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചുമാസ്‌കോണ്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക